കടലിൻറെ അടിത്തട്ടിലും ഉണ്ട് ശവക്കോട്ട അല്ലെങ്കിൽ ശ്മശാനം
![]() |
മാതൃക ചത്രം |
ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ, എന്നുവച്ചാൽ മരിച്ചു കഴിഞ്ഞാൽ മനുഷ്യന് മാത്രമാണോ അതോ കരയിൽ താമസിക്കുന്നവയ്ക്ക് മാത്രമാണോ ശ്മശാനം ഉള്ളത്? അല്ല. കടലിൻറെ അടിത്തട്ടിലും ഉണ്ട് ശവക്കോട്ട അല്ലെങ്കിൽ ശ്മശാനം, മത്സ്യങ്ങൾക്ക് വേണ്ടി! .
അത്തരത്തിലുള്ള ഒരു മീനുകളുടെ സ്മശാനം ബംഗാൾ ഉൾക്കടലിന്റെ അടിത്തട്ടിൽ കണ്ടെത്തി. ഇതിനെ 'ഡെഡ് സോൺ' എന്നു പറയും. മലയാളികൾ ഉൾപ്പെട്ട ഗവേഷണ സംഘം ആണ് കണ്ടെത്തൽ നടത്തിയത്. വിശാഖപട്ടണം തീരത്തിന് സമീപം ഓക്സിജന്റെ അളവ് കുറഞ്ഞ പ്രദേശമാണ് കൊച്ചി സെൻറർ ഫോർ മറൈൻ ലിവിങ് റിസോഴ്സ് ആൻഡ് ഇക്കോളജിയിലെ (C.M.L.R.E) ഫിസിക്കൽ ഓഷ്യാനോഗ്രാഫർ ഡോ.ബി. ആർ. സ്മിത, ഫിഷറീസ് ഓഷ്യാനോഗ്രാഫർ ഡോ.എം. ഹാഷിം, തേവര സേക്രഡ് ഹാർട്ട് കോളേജ് അക്വാ കൾച്ചർ വിഭാഗം മേധാവി ഡോ.കെ.വി. അനീഷ് കുമാർ ഉൾപ്പെടെയുള്ളവർ കണ്ടെത്തിയത്. ഈ ഗവേഷണ റിപ്പോർട്ട് നെതർലാൻഡിലെ കോണ്ടിനെന്റൽ ഷെൽഫ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചു.
കടലിലെ ഓക്സിജന്റെ അളവ് കുറവുള്ള ഡെഡ് സോൺ 'പ്രകൃതിയുടെ' മാലിന്യം തള്ളുന്ന ഇടം എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഗത്ത് കാണപ്പെടുന്ന ചുഴി പോലുള്ള 'എഡി ' എന്ന പ്രതിഭാസം സമീപത്തുള്ള മാലിന്യങ്ങളും, മത്സ്യ അവശഷ്ടങ്ങളും സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചെടുക്കും. അതേസമയം ഓക്സിജന്റെ അളവ് കുറവായതിനാൽ ചില സൂക്ഷ്മജീവികൾക്ക് മാത്രമേ ഇവിടെ നിലനിൽക്കാനാവു,ഡോ. സ്മിത പറയുന്നു.
അതേസമയം ഡെഡ് സോണുകളുടെ സമീപപ്രദേശങ്ങളിൽ പാരാസ്കോംബ്രാപ്സ് പെല്ലുസിഡസ് എന്ന മത്സ്യ ഇനത്തിന്റെ സാന്നിധ്യമുണ്ടാകും, ഇതിന് 'എഡ്ജ് എഫക്ട്'എന്നാണ് പറയുന്നതെന്ന് അനീഷ് കുമാർ പറയുന്നു. ഉത്തരേന്ത്യൻ സമുദ്രമേഖലയിലെ ആദ്യ ഡെഡ് സോണിന്റെ സാന്നിധ്യം തിരിച്ചറിയാൻ സഹായിച്ചത് എഡി, എഡ്ജ് ഇഫക്ട് സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞതോടെയാണ്.