ഷുഗറായതുകൊണ്ട് ഓണത്തിന് പായസം ഒഴിവാക്കേണ്ട, പഞ്ചസാര ചേര്‍ക്കാതെ സദ്യയ്ക്കൊരുക്കാം വ്യത്യസ്തമായി പാല്‍പ്പായസം. സദ്യ പൂര്‍ണമാകണമെങ്കില്‍ പായസം നിര്‍ബന്ധമാണ് എന്നാണല്ലോ വെപ്പ്. അതുകൊണ്ട് പാല്‍പ്പായസം ഉണ്ടാക്കുമ്പോള്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്താല്‍ മധുരത്തിന് വഴിയാവും.
ചേരുവകള്‍ :
പാല് – 2 ലിറ്റര്‍
ഉണക്കലരി – 125 ഗ്രാം
ശര്‍ക്കര – മധുരത്തിന് ആവശ്യത്തിന്
ഏലയ്ക്ക പൊടി – അര ടീസ്പൂണ്‍
നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – ആവശ്യത്തിന്
വെള്ളം – അര ലിറ്റര്‍.
തയ്യാറാക്കുന്ന വിധം :
ഉരുളിയില്‍ നെയ്യൊഴിച്ച് ചൂടായി വരുമ്പോള്‍ വെള്ളം ഒഴിക്കണം.
വെള്ളം തിളക്കുമ്പോള്‍ പാല് ഒഴിച്ച് തിളപ്പിക്കുക.
പാൽ തിളച്ച് ഇളം പിങ്ക് നിറമാകുമ്പോള്‍ അരി കഴുകി ഇടണം.
അരി മുക്കാല്‍ വേവാകുമ്പോള്‍ ശര്‍ക്കര പാനി ചേര്‍ക്കുക.
അരി വെന്ത് കുറുകി വരുമ്പോള്‍ തീയണയ്ക്കുക
ശേഷം ഏലയ്ക്കാപ്പൊടി ചേര്‍ത്ത് പത്ത് മിനിറ്റ് ഇളക്കണം.
നെയ്യില്‍ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി വറുത്തിടാം.
(ചിത്രം പ്രതീകാത്മകം)
Onam sadhya, Onam