ഉരുകിയ പാറത്തുള്ളികൾ അതിവേഗം തണുത്തുറഞ്ഞോ സ്ഫെറ്യൂളുകൾ രൂപപ്പെട്ടിരിക്കാം
പവിഴപ്പുറ്റിന്റെ ആകൃതിയിൽ ചൊവ്വയിൽ കണ്ടെത്തിയ പാറയുടെ ചിത്രം പുറത്ത് വിട്ട് യുഎസ് ബഹിരാകാശ ഏജൻസി നാസ.nasa യുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ curiosity (ക്യുരിയോസിറ്റി) ആണ് ചൊവ്വയില്‍ നിന്ന് ‘പവിഴപ്പുറ്റ്’പോലെ കാണപ്പെടുന്ന പാറയുടെ ചിത്രം അയച്ചത്.(coral-like rock found on Mars). ക്യുരിയോസിറ്റിയുടെ റിമോട്ട് മൈക്രോ ഇമേജറാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഈ ചിത്രമെടുത്തത്. റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ടെലിസ്കോപ്പിക് ക്യാമറയാണിത്.
ഗെയ്ല് ഗര്‍ത്തത്തിലാണ് ഇളം നിറത്തിലുള്ള പവിഴപ്പുറ്റ് പാറ കണ്ടെത്തിയിരിക്കുന്നതെന്ന് നാസ പറഞ്ഞു. ഭൂമിയിൽ ലഭ്യമായ ചിത്രത്തിൽ ഒരു ഇഞ്ച് (2.5 സെൻറീമീറ്റർ) വീതിയുള്ള പാറയ്ക്ക് പവിഴപ്പുറ്റുകളുടേതുപോലുള്ള ശാഖകള്‍ കാണാം.
ഒരു ബില്യണ്‍ (10 കോടി) വര്‍ഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ് ഈ പാറയെന്നാണ് നാസ പറയുന്നത്. ഇത്തരത്തിലുള്ള ചൊവ്വയുടെ വിവിധ സവിശേഷ സ്ഥലങ്ങൾ 'ക്യൂരിയോസിറ്റി' നേരത്തേയും കണ്ടെത്തിയിട്ടുണ്ട്. ധാതുക്കള്‍ കലര്‍ന്ന വെള്ളം പാറയുടെ വിള്ളലുകളില്‍ പ്രവേശിക്കുകയും പിന്നീട് ഉണങ്ങുകയും ചെയ്യുന്നു. പിന്നീട് കാറ്റടിച്ച് പാറകള്‍ മണല്‍ത്തരികളായി മാറുന്നതോടെ ഇന്നുകാണുന്ന അതുല്യരൂപങ്ങള് ബാക്കിയാവുകയായിരുന്നുവെന്ന് നാസ പറയുന്നു.
ചൊവ്വയിൽനിന്ന് ഹെൽമെറ്റിനോട് സാമ്യമുള്ള പാറയുടെ ചിത്രം പകർത്തി നാസയുടെ Perseverance Rover (പെർസിവറൻസ് റോവർ). ജീവൻ നിലനിന്നിരുന്നതിന്റെ തെളിവുകൾ കണ്ടെത്തുന്നതിനും ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള പാറകളുടെ സാമ്പിൾ ശേഖരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നതിനിടെയാണ് റോവർ കൗതുകമുണർത്തുന്ന പാറ കണ്ടെത്തിയത്. ഹെൽമെറ്റിന്റെ ആകൃതിയിലുള്ള ഈ പാറ ചൊവ്വയുടെ പാരിസ്ഥിതിക ചരിത്രം മനസിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് Space.com റിപ്പോർട്ടിൽ പറയുന്നു.
റോവറിന്റെ സ്ഥാപിച്ചിട്ടുള്ള ക്യാമറകളായ ലെഫ്റ്റ് മാസ്റ്റ്ക്യാം-Z ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകർത്തിയതെന്ന് നാസ പറയുന്നു. പാറയുടെ ഈ ഘടനയ്ക്ക് പിന്നിലെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. അപക്ഷയം, ധാതുക്കളുടെ അടിഞ്ഞുകൂടൽ, അല്ലെങ്കിൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ എന്നിവയാകാം പാറയുടെ ഈ ഘടനയ്ക്ക് പിന്നാലെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. സ്ഫെറ്യൂളുകൾ (spherules) കൊണ്ട് നിർമ്മിതമാണ് ഈ പാറ. അവസാദങ്ങൾക്കിടയിൽ ഭൂഗർഭജലം ധാതുക്കൾ നിക്ഷേപിക്കുന്നതിലൂടെയോ, അല്ലെങ്കിൽ അഗ്നിപർവ്വത സ്ഫോടനങ്ങൾക്ക് ശേഷം ഉരുകിയ പാറത്തുള്ളികൾ അതിവേഗം തണുത്തുറഞ്ഞോ സ്ഫെറ്യൂളുകൾ രൂപപ്പെട്ടിരിക്കാം.ശക്തമായ കൂട്ടിയിടികൾക്ക് ശേഷമുണ്ടാകുന്ന ചെറിയ തുള്ളികൾ ഘനീഭവിച്ചു ഇത്തരം സ്ഫെറ്യൂളുകൾ ഉണ്ടാകാമെന്ന് ഗവേഷകർ പറയുന്നു.
Mars, science