രാഷ്ട്രീയക്കാരൻ അല്ലാത്ത ഒരാൾ കനേഡിയൻ പ്രൈം മിനിസ്റ്റർ ആകുന്നത് ചരിത്രത്തിൽ ആദ്യം
കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണിയെ തെരഞ്ഞെടുത്തു. ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായാണ് 59-കാരനായ മാർക്ക് കാർണിയെ ലിബറൽ പാർട്ടി തെരഞ്ഞെടുത്തത്.പാർട്ടി തെരഞ്ഞെടുപ്പിൽ ക്രിസ്റ്റ്യ ഫ്രീലാൻഡിനെ പരാജയപ്പെടുത്തിയാണ് കാർണിയുടെ മുന്നേറ്റം. 86 ശതമാനം വോട്ടുകളാണ് മാർക്ക് കാർണി നേടിയത്.ഒക്ടോബര്‍ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാർണിയുടെ കാലാവധി.
Also readജസ്റ്റിന് ട്രൂഡോ രാജിവച്ചു
ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നീണ്ട ഒന്‍പത് വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. വന്‍തോതില്‍ പൊതുസമ്മതി ഇടിഞ്ഞതോട് കൂടിയായിരുന്നു ജസ്റ്റിന് ട്രൂഡോ രാജി വെച്ചത്. ഇതാണ് ലിബറല്‍ പാര്‍ട്ടിയെ പെട്ടന്ന് ഒരു തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, ബാങ്ക് ഓഫ് കാനഡയുടേയും മുന്‍ ഗവര്‍ണര്‍ ആയിരുന്നു. ഇതാദ്യമായാണ് രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരാള്‍ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത്.
2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായിരുന്നു. 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനായി. 2008ലെ സാമ്പത്തികമാന്ദ്യത്തിൽ അകപ്പെടാതെ കാനഡയെ പ്രതിരോധിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിടാൻ പറ്റിയ മികച്ച രാഷ്ട്രീയക്കാരനായാണു കാർനിയെ കാനഡക്കാർ കാണുന്നത്.
കാനഡ ശക്തമാണെന്ന്, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തിൽ കാർനി പറഞ്ഞു. ‘‘വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് ആഗ്രഹം. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യുഎസ് കൈകോർക്കണം. അതുവരെ തിരിച്ചടികൾ തുടരും. കാനഡയുടെ വിഭവങ്ങളും ഭൂമിയും രാജ്യവും അമേരിക്കക്കാർ ആഗ്രഹിക്കുന്നു. ഇതു കാനഡക്കാരുടെ ജീവിതരീതിയെ നശിപ്പിക്കും’’– കാർനി പറഞ്ഞു.
#MARKCARNEY #Canada #JUSTINTRUDEU