അന്തരിച്ച മുതിര്‍ന്ന Cpm നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട തർക്കം പ്രതീക്ഷിക്കാത്ത മറ്റൊരു തലത്തിലേക്ക്.എം.എം. ലോറന്‍സിന്റെ എന്ന അവകാശവാദവുമായി പെൺമക്കളാണ് പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്, ശബ്ദം കേൾക്കാമെങ്കിലും മുഖം കാണാനില്ല, എന്ന് മാത്രമല്ല പറയുന്ന സംഭാഷണം ഏത് അർത്ഥത്തിലാണ് എന്നും വ്യക്തമല്ല.
തനിക്ക് സ്വർഗത്തിൽ പോയി യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് സംസ്കരിക്കണമെന്നുമാണ് വിഡിയോയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവിനെ ക്രൈസ്തവ മതാചാര പ്രകാരം സംസ്കരിക്കാൻ അനുവദിക്കുണമെന്ന് ആവശ്യപ്പെട്ട് പെൺമക്കൾ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജിയും നൽകി.
2022 ഫെബ്രുവരി 25ന് ചിത്രീകരിച്ച വിഡിയോയാണ് ഇതെന്നാണ് പെൺമക്കളായ സുജാതാ ബോബൻ, ആശ ലോറൻസ് എന്നിവർ അവകാശപ്പെട്ടത്. എന്നാൽ വിഡിയോ ദൃശ്യങ്ങളിൽ ലോറൻസിന്റെ മുഖം കാണിക്കുന്നില്ല. ‘‘സ്വർഗത്തില്‍ പോകണം, യേശുവിനെ കാണണം. സുജ പറയുന്നിടത്ത് തന്നെ അടക്കം ചെയ്യണം. അതിനു മാറ്റം വരുത്താൻ പാടില്ല. അത് എനിക്ക് നിർബന്ധമാണ്.’’ – എന്നാണ് വിഡിയോയിൽ കേൾക്കുന്നത്.
ഫോണിലെ വിഡിയോ നഷ്ടപ്പെട്ടു പോയതുകൊണ്ടാണ് മുൻപു ഹാജരാക്കാൻ സാധിക്കാതിരുന്നതെന്ന് സുജാത പറഞ്ഞു. എന്നാൽ ഇത് പിന്നീട് വീണ്ടെടുക്കാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ തെളിവുകൾ കൂടി ഉൾപ്പെടുത്തി ഹൈക്കോടതിയുടെ മുൻപത്തെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട് എന്നും അവർ വ്യക്തമാക്കി.
Also readലോറൻസിന്റെ ആഗ്രഹം നിറവേറും
മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകാനുള്ള സഹോദരൻ എൽ.എൽ. സജീവന്റെ തീരുമാനത്തെയാണ് ഇവർ ചോദ്യം ചെയ്തത്. മൃതദേഹം പഠനത്തിന് വിട്ടു നൽകണമെന്ന് മരണത്തിന് മുമ്പ് പിതാവ് പറഞ്ഞിരുന്നെന്നാണ് സജീവൻ വാദിച്ചത്. ഇതിന് സാക്ഷികളെയും ഹാജരാക്കിയിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാൻ മുതിർന്ന അഭിഭാഷകനെ കോടതി മദ്ധ്യസ്ഥനായി നിയോഗിച്ചെങ്കിലും ചർച്ച പരാജയമായിരുന്നു. ഹൈക്കോടതിയിലും അവിടെനിന്ന് അനുകൂലമായ വിധി കിട്ടാത്തതിനെ തുടർന്ന് സുപ്രീംകോടതിയിലും എത്തി. പക്ഷേ സുപ്രീംകോടതി ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച ഹർജി തള്ളുകയാണ് ജനുവരിയിൽ ചെയ്തത്.
#MMLawrence’s
#SujathaLawrence’s
#CPM