മിക്കവാറും എല്ലാ വീടുകളിലും ഇപ്പോൾ ഗ്യാസ് അല്ലെങ്കിൽ പാചകവാതകം (LPG) ഉപയോഗിക്കുന്നു. ഒരുകാലത്ത് വിറക് ആയിരുന്നു എല്ലാരും ഉപയോഗിച്ചിരുന്നത്, ഇപ്പോൾ വിറക് ഉപയോഗിക്കുന്നവരും അതോടൊപ്പം ഗ്യാസും ഉപയോഗിക്കുന്നവരും ഉണ്ട്. എല്ലാം എളുപ്പത്തിൽ ചെയ്യണം എന്ന് താല്പര്യമുള്ളവർക്ക് പ്രത്യേകിച്ച് ചൂട് പുക ഇതൊക്കെ തട്ടുന്നത് ഇഷ്ടമല്ലാത്തവർ ഗ്യാസിൽ മാത്രമേ പാചകം ചെയ്യുകയുള്ളൂ. ഗ്യാസ് കൂടാതെ ആഹാരം പാചകം ചെയ്യാൻ മറ്റു സംവിധാനങ്ങളും ഉപയോഗിക്കുന്നവർ ധാരാളം .
ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക കുറ്റിയുടെ നിറം ചുവപ്പാണ്, അത് കമ്പനികൾ മാറിയാലും വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ നിറം എല്ലാം ചുവപ്പ് തന്നെയാണ്, എന്തുകൊണ്ടാവാം ആ നിറം ഉപയോഗിക്കാൻ കാരണം. അതേസമയം വാണിജ്യ ആവശ്യത്തിന് ഉള്ള ഗ്യാസ് കുറ്റിയുടെ നിറം നീലയും.
എത്ര ദൂരെ നിന്നും ചുവപ്പ് നിറം തിരിച്ചറിയാൻ പറ്റും, അതുകൂടാതെ അപകട സൂചനകളായി ഉപയോഗിക്കുന്ന അടയാള നിറം ചുവപ്പ് ആണ്. ഗ്യാസ് ചോർന്നാൽ വലിയ സ്ഫോടനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത് നിറച്ചിരിക്കുന്ന സിലിണ്ടറിന് മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് ചുവപ്പുനിറം നൽകിയിരിക്കുന്നു,അതോടൊപ്പം ചുവപ്പ് എന്ന് നിറത്തിന് തിളക്കം ഉണ്ട് എന്ന പ്രത്യേകതയും ഉണ്ട്.
അപ്പോൾ ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ നീല നിറത്തിന് കാരണവും എന്താണ്? ഇതേ കാരണങ്ങളൊക്കെ തന്നെയാണ് അതിന് പിന്നിൽ. ദൂരെ നിന്ന് കാണാനും, പെട്ടെന്ന് തിരിച്ചറിയാനും നീല നിറം കൊണ്ട് സാധിക്കും.
അതേസമയം ഉള്ളിൽ നിറച്ചിരിക്കുന്ന വാതകം മാറുന്നതിനനുസരിച്ച് അതിന് ഉൾക്കൊള്ളുന്ന സിലിണ്ടറിന് പുറത്ത് നൽകിയിരിക്കുന്ന നിറവും മാറും. ഹീലിയം നിറച്ചിരിക്കുന്ന സിലിണ്ടർ ആണെങ്കിൽ അതിന് അടയാളപ്പെടുത്താൻ നൽകിയിരിക്കുന്ന ബ്രൗൺ, നിറച്ചിരിക്കുന്ന വാതകം കാർബൺ ഡയോക്സൈഡ് ആണെങ്കിൽ കുറ്റി ചാര നിറം ആയിരിക്കും.
ഗ്യാസ് കുറ്റി പൊക്കി നോക്കിയിട്ടുള്ളവർക്ക് അറിയാം അതിൻറെ അടിഭാഗത്ത് ചില സുഷിരങ്ങൾ കാണാൻ സാധിക്കും, എന്തിനായിരിക്കും ഇവ. താപനില ബാലൻസ് ചെയ്യുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഗ്യാസ് കുറ്റിയുടെ താപനില ഉയരുമ്പോൾ ആ ദ്വാരങ്ങൾ വഴി വായു പുറത്തേക്ക് കടക്കും അങ്ങനെ സംഭവിക്കുമ്പോൾ സിലിണ്ടറിന്റെ അടിഭാഗം ചൂടാകുന്നത് തടയാൻ സാധിക്കും, അങ്ങനെ സിലിണ്ടർ ചൂടായി പൊട്ടിത്തെറിക്കാനുള്ള പ്രവണത നിയന്ത്രിക്കാൻ സാധിക്കും. പെട്രോളിയത്തിൽ നിന്നാണ് എൽപിജി ഉണ്ടാക്കുന്നത്.
#LPG#Gas#Red