ക്ഷീണിതരായ സ്ത്രീകളെ മല കയറ്റാൻ സഹായിച്ചു യുവാവ് ലക്ഷങ്ങൾ വാരിക്കൂട്ടുന്നു.
മൗണ്ട് തായ് (Mount Tai) ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ തായ്യാൻ നഗരത്തിന് വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള ഒരു പർവ്വതമാണ്.ഷാൻഡോങ് പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള സ്ഥലം കൂടിയായ ഈ പ്രദേശം ചൈനയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ് മൗണ്ട് തായ്.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും 1987 ൽ മൗണ്ട് തായ് ഉൾപ്പെടുത്തിയിട്ടുണ്ട്.
സിയാവോ ചെൻ എന്ന 26 കാരന് ഇവിടെ തന്റെ ജോലി സ്ഥലമാണ്, സമ്പാദിക്കുന്നതോ വർഷത്തിൽ ലക്ഷങ്ങൾ.ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളെ മലകയറാൻ സഹായിക്കുന്നതുവഴി ചെൻ സമ്പാദിക്കുന്നത് പ്രതിവർഷം 36 ലക്ഷത്തോളം രൂപയാണ്.
സ്ത്രീകളാണ് പ്രധാനമായും ചെന്നിന്റെ ക്ലയന്റുകൾ.5,029 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പർവതത്തിനു മുകളിലെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് എത്തേണ്ട സ്ത്രീകളെ സഹായിച്ചാണ് പ്രതിവർഷം $42K സമ്പാദിക്കുന്നത്. ആകെ 6,600 പടികളാണ് ഇവിടെയുള്ളത്. ഇതിൽ അവസാനത്തെ ആയിരം പടികളാണ് സ്ത്രീകളെ എടുത്തു കയറ്റേണ്ടത്, ഇതിനാണ് ആശാൻ പണം വാങ്ങുന്നത്.
നാലു മുതൽ ആറു മണിക്കൂർ വരെയെടുക്കും ഒരാൾക്ക് ഇവിടേക്ക് കയറാൻ.ആദ്യം സഞ്ചാരികളെ കൈപിടിച്ചാണ് മലകയറ്റുക തുടർന്ന് അവർ വഴിക്കുവെച്ച് ക്ഷീണിതരാകുമ്പോൾ ഇവരെ തോളിൽ ചുമന്ന് ചെൻ പടികൾ മുഴുവൻ കയറും. ദിവസത്തിൽ രണ്ടു തവണ ഇത്തരത്തിൽ ചെൻ, തായ് പർവതത്തിനു മുകളിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കയറും.
സാധാരണ എല്ലാ തൊഴിൽ ഇടങ്ങളിലും അത് വ്യക്തിപരമായ ജോലി ആണെങ്കിലും അല്ലാത്തത് ആണെങ്കിലും കൂലി പകലിനെ അപേക്ഷിച്ചു രാത്രിയിൽ കൂടുതലായിരിക്കും, പക്ഷേ ചെൻ ഇവിടെ നേരെ മറിച്ചാണ് ചെയ്യുന്നത്.പകൽ സഞ്ചാരികളെ ചുമന്നുകയറുന്നതിന് 7,000 രൂപയും രാത്രി 4,600 രൂപയുമാണ് ഈടാക്കുന്നത്. ഇത്തരത്തിൽ ചില മാസങ്ങളിൽ 5 ലക്ഷം രൂപ വരെ ഇയാൾ സമ്പാദിക്കുന്നുണ്ട്. അവസാനത്തെ 1,000 പടികൾ കയറാൻ 30 മിനിറ്റാണ് ചെന്നിന് വേണ്ടത്. ഈ സേവനത്തിനുള്ള ഉയർന്ന ഡിമാൻഡ് കാരണം സഹായത്തിനായി ഏതാനും പേരെയും ചെൻ കൂടെക്കൂട്ടിയിട്ടുണ്ട്.
#MountTai #China