ഏപ്രിൽ ഒന്നു മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ ഉൾപ്പെടെയുള്ള പെയ്മെൻറ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ അപ്ഡേറ്റുകൾ ശരിയല്ലെങ്കിൽ ഇടപാടുകൾ തടസ്സപ്പെടും. യുപിഐയുമായി ബന്ധപ്പെട്ടിരിക്കുന്നു മൊബൈൽ നമ്പർ നിർജീവമാണെങ്കിൽ നിങ്ങളുടെ പണം ഇടപാടുകൾ തടസ്സപ്പെടും അതായത് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഈ നമ്പറുകൾ നീക്കം ചെയ്യപ്പെടും എന്ന് നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI).
നിഷ്ക്രിയമായ മൊബൈൽ നമ്പറുകൾ ബാങ്ക് അക്കൗണ്ടുകളിൽ ലിങ്ക് ചെയ്തിരിക്കുന്നത് യുപിഐ സംവിധാനങ്ങളിൽ സാങ്കേതിക തകരാറുകൾ സൃഷ്ടിക്കുന്നതായും , ടെലകോം സേവന ദാദാക്കൾ ഈ നമ്പറുകൾ മറ്റൊരാൾക്ക് നൽകുന്നത് തട്ടിപ്പിന് കാരണമായേക്കാം എന്നുമാണ് വിശദീകരണം. യുപിഐ ഇടപാടുകൾ തടസ്സപ്പെടാതെ ഇരിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് മായി ബന്ധിപ്പിച്ചിരിക്കുന്ന നമ്പർ സജീവമായിരിക്കണം എന്ന് അർത്ഥം.
ഉപയോഗിക്കുന്ന നമ്പറുകൾ സജീവം അല്ലെങ്കിൽ അത് റീചാർജ് ചെയ്ത് ശരിയാക്കാം. ഉപയോഗിക്കുന്ന നമ്പറുകൾ നിർജീവ അവസ്ഥയിലാണോ എന്ന് സംശയമുണ്ടെങ്കിൽ സേവന ദാദാക്കളുമായി കോൺടാക്ട് ചെയ്ത് വിവരങ്ങൾ മനസ്സിലാക്കാം. ബാങ്ക് അക്കൗണ്ട് മായി ബന്ധിപ്പിച്ചിരിക്കുന്ന നമ്പർ നിർജീവ അവസ്ഥയിൽ ആണെങ്കിൽ അത് മാറ്റി മറ്റൊരു നമ്പർ ലിങ്ക് ചെയ്യാവുന്നതാണ്. പ്രവർത്തനരഹിതമായ മൊബൈൽ നമ്പറുകളുടെ രേഖകൾ എല്ലാം ആഴ്ചയും പരിഷ്കരിക്കണമെന്ന് ബാങ്കുകളോടും, യുപിഐ ആപ്പുകളോടും NPCI നിർദ്ദേശിച്ചതായാണ് വിവരം.