ഭക്ഷണം ഇല്ലാതെ ജന്തുവർഗ്ഗങ്ങൾക്ക് ജീവിക്കാൻ കഴിയില്ല. മറ്റു ജീവിവർഗങ്ങൾ ഭക്ഷണം അത് സസ്യങ്ങളും ഫലമൂലാദികളും ആയാലും, മീനും ഇറച്ചി ഉൾപ്പെടെയുള്ളവ ആയാലും പച്ചക്ക് കഴിക്കാൻ സാധിക്കും, മനുഷ്യന് പക്ഷേ വേവിച്ചു മാത്രമേ കഴിക്കാൻ പറ്റുകയുള്ളൂ. മനുഷ്യൻ ഭക്ഷണസാധനങ്ങൾ വെറുതെ വേവിച്ചു കഴിക്കുകയല്ല ചെയ്യുന്നത് അതിൻറെ കൂടെ ഉപ്പ് ഉറപ്പായും ചേർക്കും, കൂടാതെ എരിവ്, പുളി, ആവശ്യമുള്ളതിനൊക്കെ മധുരം. ഇതെല്ലാം ചേർത്താണ് ഭക്ഷണം തയ്യാറാക്കുന്നത്.
ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാൽ രുചിച്ചു നോക്കിയെങ്കിൽ മാത്രമേ അതിന്റെയൊക്കെ യഥാർത്ഥ രുചി അറിയാൻ പറ്റുകയുള്ളൂ. ടിവിയിലും മൊബൈൽ സ്ക്രീനിലും ഒക്കെ ദിവസം ധാരാളം ഭക്ഷണപദാർത്ഥങ്ങൾ കാണാറുണ്ട്, അവ ഉണ്ടാക്കുന്നത് കാണാറുണ്ട് പക്ഷേ അവയുടെ രുചി ആസ്വദിക്കാൻ കഴിയില്ല. സ്ക്രീനിൽ കാണുന്ന ഭക്ഷണത്തിൻറ രുചി അന്നേരം തന്നെ അനുഭവിക്കാൻ കഴിയുന്ന അവസ്ഥ വന്നാലോ?
വെർച്ചൽ റിയാലിറ്റിയുടെ സഹായത്തോടെ സെൻസറുകൾ ഉൾപ്പെടുത്തി കാണുന്ന ഭക്ഷണത്തിന് രുചി നാവിൽ അനുഭവിക്കാൻ സാധിക്കുന്ന ഉപകരണം ഗവേഷകർ വികസിപ്പിച്ചു. രുചി അറിയാൻ ഗവേഷകർ വികസിപ്പിച്ചെടുത്ത ഉപകരണമാണ് ഇലക്ട്രോണിക് ടങ് അഥവാ ഇ-ടേസ്റ്റ്. ഹോക്കിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കാഴ്ചയെ രുചിയാക്കുന്ന ഈ കണ്ടുപിടുത്തത്തിന് പിന്നിൽ.
ഉപ്പു,പുളി, മധുരം, കൈപ്പ് പ്രത്യേക രുചിയായ ഉമാമി എന്നിവയാണ് ഈ ഉപകരണ സഹായത്തോടെ തിരിച്ചറിയാനും, പുനർനിർമ്മിക്കാനും സാധിക്കുക എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ യിഷേൻ ജിയ പറയുന്നു. ഈ അഞ്ചു രുചികളാണ് പൊതുവേ നമ്മുടെ ദിവസേനയുള്ള ഭക്ഷണങ്ങൾ കാണുന്നത്, അതേസമയം ദിവസേനയുള്ള ഭക്ഷണരുചികളിൽ ഒന്നായ എരിവ് മനസ്സിലാക്കാൻ ഇലക്ട്രിക്ക്-നാവിന് കഴിയുന്നില്ല.
ഉപ്പ്-അറിയാമല്ലോ
മധുരം-ഗ്ലൂക്കോസ്
പുളി-സിട്രിക് ആസിഡ്
കൈപ്പ്-മഗ്നീഷ്യം ക്ലോറൈഡ്
ഉമാമി-ഗ്ലൂട്ടോ മേറ്റ്
മേൽപ്പറഞ്ഞ അഞ്ചു രുചികൾ ഉൾപ്പെടുന്ന അടിസ്ഥാന രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. സ്ക്രീനിൽ കാണുന്ന ഭക്ഷണത്തിൻറെ രുചിയുടെ ഘടകങ്ങൾ ഇ-ടേസ്റ്റ് സെൻസറുകൾ കണ്ടെത്തുകയും അതിനുശേഷം ഈ ഡാറ്റായെ ഡിജിറ്റൽ സിഗ്നലുകൾ ആക്കി മാറ്റുന്നു. അതിനുശേഷം രുചി ആസ്വദിക്കേണ്ട വ്യക്തിയുടെ നാക്കിന്റെ അടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണം വഴി ഫ്ലേവർഡെ ഹൈഡ്രോജെല്ലുകൾ എത്തിക്കുന്നു.
ആദ്യഘട്ടത്തിൽ പരീക്ഷണത്തിൽ പങ്കെടുത്ത 70% പേർക്കും കൃത്രിമ രുചിയെ യഥാർത്ഥ രീതിയിൽ ആസ്വദിക്കാനായി, രണ്ടാംഘട്ടത്തിൽ കേക്ക്, നാരങ്ങാവെള്ളം, മുട്ട വറുത്തത് , കാപ്പി, സൂപ്പ് തുടങ്ങിയവ ഇലക്ട്രോണിക് നാവിനെ പരീക്ഷിക്കാനായി നൽകി അതിൽ പങ്കെടുത്ത ആറു പേർക്ക് 80 ശതമാനത്തിൽ അധികം രുചി തിരിച്ചറിയാൻ സാധിച്ചു.
അതേസമയം ഭക്ഷണത്തിന് ഗന്ധം തിരിച്ചറിയാൻ ഈ ഉപകരണത്തിന് സാധിക്കില്ല. ഭക്ഷണത്തിന്റെ രുചിയിൽ നിർണായ ഘടകങ്ങളാണ് മണവും, നിറവും. ഓൺലൈൻ ഷോപ്പിംഗ്, വീഡിയോ ഗെയിമുകൾ, ഭാരം നിയന്ത്രിക്കൽ തുടങ്ങി ആരോഗ്യരംഗത്ത് ഉപയോഗിക്കാൻ കഴിയുന്ന ഉപകരണമാണ് ഇലക്ട്രോണിക് ടങ്ങ്. സയൻസ് അഡ്വാൻസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.