വിശ്വാസികളുടെ വിശ്വാസപ്രകാരം ദൈവങ്ങൾ ഇരിക്കുന്നത് ആകാശത്ത് ആണെന്നാണല്ലോ. ആകാശത്ത് താമസിക്കുന്നവർ ഭൂമിയിലേക്ക് വരാറില്ല പകരം അവിടെ ഇരുന്ന് ഓരോരുത്തർക്കും പണി കൊടുക്കുകയാണല്ലോ ചെയ്യുന്നത്, ചുരുക്ക ചിലർക്ക് നന്മകളും ചെയ്യും എന്ന് അവർ വിശ്വസിക്കുന്നു. വിശ്വാസത്തിൻറെ പിൻപറ്റി തന്നാണല്ലോ ദൈവങ്ങളും ജീവിക്കുന്നത്..
വിമാനത്തിൽ (Plane) വിണ്ണിൽ താമസിക്കുന്ന ദൈവങ്ങൾ യാത്ര ചെയ്താലോ?. സംഭവം ശരിയാണ് രണ്ട് ദൈവങ്ങൾ വിമാനത്തിൽ യാത്ര ചെയ്തു!. കൺഫ്യൂഷൻ ഒന്നും വേണ്ട ചൈനയിൽ നിന്ന് രണ്ട് ദേവതമാർ തായ്വാൻ സന്ദർശനത്തിന് വിമാനത്തിൽ യാത്ര ചെയ്തു എന്ന കൗതുക വാർത്തയാണ് വൈറലായത്.
സിയാമെനിൽ നിന്ന് മതപരമായ ചടങ്ങുകൾക്ക് വേണ്ടി തായ്വാനിലേക്ക് കൊണ്ടുപോയ രണ്ട് ചൈനീസ് ദേവതകളുടെ പ്രതിമകൾ ആണ് വിമാനത്തിൽ യാത്ര ചെയ്തു വാർത്തയിൽ ഇടം നേടിയത്.'കടലിന്റ ദേവത' എന്നറിയപ്പെടുന്ന മാസുവിന്റെ രണ്ട് രണ്ട് പ്രതിമകളാണ് തായ്വാൻ സന്ദർശനം നടത്തിയത്, അതിനുവേണ്ടിയാണ് അഭിമാനത്തിൽ കയറിയത്. വിമാനത്തിൽ കയറാൻ പ്രത്യേകം ബോർഡിങ് പാസുകളും രണ്ട് പ്രതിമകൾക്കും കൊടുത്തിരുന്നു. പ്രതിമ ദൈവങ്ങൾക്ക് 'ലിൻ മോ' എന്ന പ്രത്യേകം ബോർഡിങ് പാസ് ആണ് അനുവദിച്ചത്.
രണ്ടിനും പേര് രേഖപ്പെടുത്തിയ ബോർഡിങ് പാസ് കൂടാതെ, വിമാനത്തിനകത്തും, പുറത്തും പ്രത്യേക ഇരിപ്പിടങ്ങളും അനുവദിച്ചിരുന്നു ഒപ്പം ചെക്ക്-ഇൻ കൗണ്ടറുകൾ, കാത്തിരിപ്പ് കേന്ദ്രം എന്നിവ പ്രത്യേകം അനുവദിച്ചിരുന്നു.ഫാസ്റ്റ് ട്രാക്ക് സുരക്ഷാ സ്ക്രീനിംഗ് ലെയ്ൻ, സേവനസന്നദ്ധരായി എയർ ഹോസ്റ്റസുകൾ എന്നിങ്ങനെ ദേവതകൾക്ക് സ്പെഷ്യൽ ക്ലാസ് സർവീസ് തന്നെ എയർസൈൻസ് അധികൃതർ ഒരുക്കിയിരുന്നു, പോരേ വെറും പ്രതിമകൾക്ക് കിട്ടിയ പരിഗണന.
മാസു ചൈനീസ് വിശ്വാസം അനുസരിച്ച് വളരെ ശക്തിയുള്ള ദേവതയായാണ് കഥകളിൽ കാണുന്നത്. ദേവതയുടെ മുഖം കറുത്തു പോകാൻ കാരണം നാടിനെ രക്ഷിക്കാൻ ശത്രുക്കളോട് പൊരുതി നിന്നത് മൂലം ആണെന്നാണ് ഐതിഹ്യം പറയുന്നത്. കെട്ടുകഥകൾക്ക് ഏതു നാട്ടിൽ ചെന്നാലും പഞ്ഞമില്ലല്ലോ?. അതേസമയം ഇതേ ദൈവവതയുടെ പിങ്ക് നിറമുള്ള മുഖവും ആരാധിക്കപ്പെടുന്നു.
മറ്റൊരു ഐതിഹ്യവും ഇതുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു. അതുപ്രകാരം ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ മെയ്ഷോ ദ്വീപിൽ ജനിച്ച 'ലിൻ മോ ആണ് പിന്നീട് മാസുവായി അറിയപ്പെടാൻ തുടങ്ങിയതെന്നും,രോഗം ഭേദമാക്കുക, കാലാവസ്ഥ പ്രവചിക്കുക തുടങ്ങിയ അസാധാരണമായ കഴിവുകൾ അവർക്കുണ്ടായിരുന്നു, അങ്ങനെയാണ് മാസു എന്ന പേരിൽ ആരാധിക്കപ്പെടാൻ തുടങ്ങിയത്. പ്രധാനമായി അറിയപ്പെടുന്നത് പേരിൽ അവരെ അരാധിച്ചു തുടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെയും നാവികരുടെയും സംരക്ഷക എന്ന പേരിലാണ്
ഈ രണ്ടു പ്രതിമകളും മാർച്ച് 29 -നാണ് സിയാമെൻ എയർലൈൻസിന്റെ MF881 വിമാനത്തിൽ തെക്കുകിഴക്കൻ ചൈനയിലെ സിയാമെൻ ഗാവോകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തായ്വാനിലേക്ക് കയറ്റി അയച്ചത്. ക്രൂ അംഗങ്ങൾ പ്രതിമകൾ ശ്രദ്ധാപൂർവ്വം ക്യാബിനിലേക്ക് കൊണ്ടുപോകുന്ന വീഡിയോ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അതങ്ങനെയാണല്ലോ പ്രതിമകളുടെ സഞ്ചാരം അതല്ലെങ്കിൽ ദൈവത്തിൻറെ പേരിൽ തന്നെയുള്ള സഞ്ചാരം ആദ്യമായിട്ടാണ് പലരും ഒരുപക്ഷേ കേൾക്കുന്നത്.