![]() |
ഡയര്‍ വൂള്‍ഫ് |
മനുഷ്യവർഗ്ഗം ഭൂമിയിൽ ഉണ്ടാകുന്നതിനു മുൻപ് നിരവധി ജീവിവർഗങ്ങൾ ഇവിടെ ജീവിച്ചിരുന്നു അവയിൽ മിക്കതും ഇപ്പോൾ വംശനാശം വന്നു കഴിഞ്ഞു. ചിലതിനൊക്കെ പരിണാമത്തിലൂടെ ഭൂമിയിൽ നിലനിൽക്കാൻ സാധിക്കുകയും ചെയ്തു. പല ജീവിവർഗങ്ങളും സസ്യങ്ങളും വംശം അച്ചു പോകാൻ കാരണം മനുഷ്യൻറ ഇടപെടലുകൾ തന്നെയാണ്, ചിലതൊക്കെ പ്രകൃതിയുടെ സ്വാഭാവികമായ പ്രക്രിയയുടെ ഫലമായി വംശനാശം വന്നു പോയത് മറ്റു ചലത് പ്രകൃതി ദുരന്തങ്ങൾ മൂലവും. എന്നാൽ പന്ത്രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു ജീവിയെ ആധുനിക മനുഷ്യൻ പുനർ ജനിപ്പിച്ചതാണ് ഇപ്പോൾ വിപ്ലവകരമായ മാറ്റത്തിന് വഴി വച്ചത്.
ഏകദേശം 12500 വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ നിന്ന് കുറ്റിയറ്റുപോയ ഡയര്‍ വൂള്‍ഫ് (DIRE WOLF) എന്ന ചെന്നായ് വർഗ്ഗത്തെ മനുഷ്യൻ അവൻറെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ ഭൂമിയിൽ പുനർജനിപ്പിച്ചു. യുഎസിലെ ടെക്സാസ് ആസ്ഥാനമായ കൊളോസൽ ബയോ സയൻസ് എന്ന സ്ഥാപനമാണ് ജനിതക എൻജിനീയറിങ്ങിലൂടെ (Genetic Engineering) ഈ ജീവി വർഗ്ഗത്തെ വീണ്ടും പുനസൃഷ്ടിച്ചതായി അവകാശപ്പെട്ടത്. ഇത്തരത്തിലുള്ള മൂന്ന് ഡയര്‍ വൂള്‍ഫ് ചെന്നായ്ക്കളെയാണ് അവർ വീണ്ടും കൃത്യമായിട്ട് പറഞ്ഞാൽ ആധുനിക മനുഷ്യന് മുന്നിൽ കാണാൻ പറ്റുന്ന വിധത്തിൽ ജീവിപ്പിച്ചെടുത്തത്. അവ രണ്ട് ആണും, ഒരു പെണ്ണുമാണ് ജന്മം കൊണ്ടത്.
റോമുലസ്, റമുലസ് എന്നിവ ആൺ ചെന്നായ്ക്കളും, ഖലീസി പെണ്ണുമാണ്. ആൺ ചെന്നായ്ക്കൾ 2024 ഒക്ടോബർ ഒന്നിനും, പെണ്ണ് 2025 ജനുവരിയിലും ആണ് ജന്മം കൊണ്ടത്.HBO ചാനലിൽ സംപ്രേഷണം ചെയ്ത പരമ്പരയായ ‘ഗെയിം ഓഫ് ത്രോൺസി’ ലൂടെ പ്രശസ്തമായ ജീവിയാണു ഡയർവൂൾഫ്. പുരാതന ഡിഎൻഎ, ക്ലോണിങ്, ജീൻ എഡിറ്റിങ് തുടങ്ങിയ പ്രക്രിയകളിലൂടെയാണ് 12500 വർഷങ്ങൾക്കു മുൻപ് വംശനാശം സംഭവിച്ച ഇവയെ സൃഷ്ടിച്ചത്. പുന:സൃഷ്ടിച്ച ഡയര്‍ വൂള്‍ഫ് കൾക്ക് 4 അടി നീളവും, ഏകദേശം 36 കിലോഗ്രാം ഉണ്ട്. പൂർണ്ണ വളർച്ച എത്തുമ്പോൾ130 മുതല്‍ 150 പൗണ്ട് വരെ ഭാരവും കണക്കാക്കുന്നു.
ഏകദേശം 12500 വർഷങ്ങൾക്കു മുൻപുള്ള പല്ല്,72000 വർഷങ്ങൾ പഴക്കമുള്ള തലയോട്ടിയുടെ ഫോസിൽ എന്നിവയിൽ നിന്നാണ് ഡയർവൂൾഫ് ഡിഎൻഎ വേർതിരിച്ചെടുത്തത്. ഇത്തരത്തിൽ ലഭ്യമായ ഡിഎൻഎ ഉപയോഗിച്ച് ജനിതക രൂപപ്പെടുത്തിയെടുത്തു. ഭൂമിയിൽ നിലവിൽ കാണപ്പെടുന്ന ഗ്രേ ചെന്നായ്ക്കൾ ഡയർ ചെന്നായ്ക്കളുടെ ഏറ്റവും അടുത്ത ബന്ധുവാണ്.
CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച ഗ്രേ ചെന്നായ്ക്കളുടെ ജനിതക ഘടനയിൽ കൊളോസൽ ബയോ സയൻസിലെ ഗവേഷകർ 14 എഡിറ്റിംഗ് നടത്തി ഡയർവൂൾഫ് ജനിതക ഘടന സൃഷ്ടിച്ചെടുത്തു ഇവയുടെ സവിശേഷതകൾ കിട്ടും കൂട്ടിച്ചേർക്കലുകൾ നടത്തിയത്. എഡിറ്റ് ചെയ്യപ്പെട്ട ഈ ഡിഎൻഎ ഗ്രേ വുൾഫിൻ്റെ അണ്ഡത്തിൽ സന്നിവേശിപ്പിച്ചു ശേഷം ലാബിൽ കുറെ നാൾ നിരീക്ഷണത്തിൽ വച്ചതിനുശേഷം ഈ ഭ്രൂണം 'ഹൗണ്ട്' വിഭാഗത്തിൽപ്പെട്ട നായ്ക്കളുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു അനന്തരം ആധുനിക മനുഷ്യനു മുന്നിലേക്ക് ആ ചെന്നായ കുട്ടികൾ പിറന്നു വീണു. സഹസ്രാബ്ദങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന അത് ഡയർവൂൾഫ് കളുടെ എല്ലാം ജനിതക സ്വഭാവസവിശേഷതകളും ഉണ്ടെന്ന് കമ്പനി പറയുന്നു.
കാര്യം എങ്ങനെയൊക്കെയാണെങ്കിലും ഈ ചെന്നായ്കുട്ടികളും ജീവിച്ചിരിപ്പുള്ള മറ്റ് ചെന്നായ് വര്‍ഗങ്ങളും തമ്മില്‍ സ്വഭാവത്തില്‍ വ്യത്യാസമുണ്ടെന്നാണ് നിരീക്ഷണം. സാധാരണ നായ്കുട്ടികള് മനുഷ്യരെ കാണുമ്പോള്‍ കാണിക്കുന്ന അടുപ്പവും പ്രസരിപ്പും ഇവ കാണിക്കുന്നില്ല അതിനുപകരം പേടിച്ച് പിന്‍വാങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്. ചെറുപ്പം തൊട്ടുതന്നെ ഇവരെ പരിപാലിക്കുന്നവരോട് പോലും ഇവ അടുപ്പം കാണിക്കുന്നില്ല. ഡയര്‍ വുള്‍ഫുകളുടെ അടിസ്ഥാന സ്വഭാവങ്ങളിൽ സ്വഭാവങ്ങളിൽ ഒന്നാണിതെന്ന് ഗവേഷകർ പറയുന്നു. 2000 ഏക്കര്‍ വരുന്ന ഭൂപ്രദേശത്താണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. 10 അടി ഉയരത്തിലുള്ള വേലി കെട്ടി ഈ സ്ഥലം സംരക്ഷിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും നിരീക്ഷണക്യാമറകളും ഇവയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പുന സൃഷ്ടിച്ച ചെന്നായി കുട്ടികൾക്ക് ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നും ഗവേഷകർ പറയുന്നു.
DIRE WOLF
സഹസ്രാബ്ദങ്ങൾക്ക് മുൻപ് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ വിഹരിച്ചിരുന്ന പ്രധാനപ്പെട്ട ഇരപിടിയൻ ജീവിവർഗ്ഗം ആയിരുന്നു ഡയര്‍ വുള്‍ഫ്. ആധുനിക മനുഷ്യൻ കണ്ടിട്ടുള്ള അല്ലെങ്കിൽ നിലവിൽ ഭൂമിയിൽ അവശേഷിക്കുന്ന ചാരച്ചെന്നായെക്കാളും (ഗ്രേ വുള്‍ഫ്) ശരീര വലിപ്പം കൂടുതൽ ഉണ്ടായിരുന്ന ഇവയ്ക്ക് കട്ടിയേറിയ രോമങ്ങളും, ശക്തമായ താടിയെല്ലുകളും ഉണ്ടായിരുന്നു. വടക്കേ അമേരിക്കയിലെ (യുഎസ്, കാനഡ) സമതലങ്ങൾ, പുൽമേടുകൾ എന്നിവിടങ്ങളിലും തെക്കേ അമേരിക്കയിലെ (ബ്രസീൽ, ചിരി ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശം) വരണ്ട സാവന്ന എന്നിവിടങ്ങളിൽ നിന്ന് ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിടണ്ട്. കാലാവസ്ഥ വ്യതിയാനം അടക്കമുള്ളവ വംശനാശത്തിന് കാരണമായി കണക്കാക്കപ്പെടുന്ന ഇവയ്ക്ക് 1858 ൽ 'ഡയര്‍' എന്ന പേര് നൽകി.
‘ഡീഎക്സ്റ്റിൻക്ഷൻ’ ഗവേഷണമേഖലയിലെ നിർണായക കാൽവയ്പാണു വംശനാശം സംഭവിച്ച ജീവികളെ തിരികെയെത്തിക്കാനുള്ള ഈ പ്രവർത്തി. എന്നാൽ ആദിമകാലത്തെ വംശനാശം പ്രകൃതിദത്തമായിരുന്നെന്നും ഇത്തരത്തിൽ നശിച്ചുപോയ ജീവിവംശങ്ങളെ തിരികെക്കൊണ്ടുവരുന്നതു പ്രകൃതിയുടെ ക്രമത്തിനു ദോഷമാണെന്നും എതിർവാദങ്ങളും ഉയരുന്നുണ്ട്. സൃഷ്ടിച്ചതു ജനിതകമാറ്റം വരുത്തിയ ഗ്രേവൂൾഫിനെയാണെന്നും (നിലവിലുള്ള കാലത്തെ ചെന്നായ വംശങ്ങളിലൊന്ന്) ഇതു ഡയർവൂൾഫ് അല്ലെന്നും മറ്റു ചില ശാസ്ത്രജ്ഞർ വിമർശനം ഉന്നയിച്ചു രംഗത്ത് വന്നു.