![]() |
CIA Report |
ഒരുപക്ഷേ ആധുനിക മനുഷ്യൻ ഉണ്ടായ കാലം മുതലേ പറയപ്പെടുന്ന കാര്യമാണ് അന്യഗ്രഹ ജീവികളും അവയുമായുള്ള കണ്ടുമുട്ടലുകളും. ഇപ്പോഴും ശാസ്ത്രത്തിനെ ഈ വിഷയത്തെക്കുറിച്ച് പിടിപാടുകൾ ഇല്ലെന്നാണ് സത്യം, എന്നാൽ അത് അസത്യമാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ളവർ അന്യഗ്രഹങ്ങൾ അതായത് പറക്കും തളികകൾ കണ്ടതായും അതിൽ തന്നെ ചുരുക്കം ചില അതിലെ വിചിത്രമായ ജീവികളെ കണ്ടതായും പറയപ്പെടുന്നു ഈ സംഭവങ്ങളൊക്കെ കൂടുതലായിട്ട് നടന്നിട്ടുള്ളത് അമേരിക്കയിലാണ്.അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു എന്ന അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ഒരു റിപ്പോർട്ട് വീണ്ടും ചർച്ചയായി.
ഏകദേശം 35 വർഷം മുമ്പുള്ള KGB റിപ്പോർട്ടിന് അടിസ്ഥാനമാക്കിയാണ് അമേരിക്കൻ ചാര സംഘടനയുടെ റിപ്പോർട്ട്. കെജിബി സോവിയറ്റ് യൂണിയൻറെ ചാര സംഘടനയായിരുന്നു. പ്രസ്തുത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതായി അവകാശപ്പെടുന്നത് സോവിയറ്റ് യൂണിയൻറെ അവസാന വർഷങ്ങളിലാണ്.
ശിത യുദ്ധം നിലനിന്ന 1989-90 കാലഘട്ടത്തിൽ, സോവിയറ്റ് യൂണിയൻറെ അവസാന വർഷങ്ങളിൽ ആണ് ഈ സംഭവം നടന്നതെന്നാണ് ചോർന്നു കെട്ടിയ കെജിബി റിപ്പോർട്ട് അനുസരിച്ച് CIA രഹസ്യ രേഖ പറയുന്നത് ശരിക്കും പറഞ്ഞാൽ ഇപ്പോൾ രഹസ്യ രേഖയല്ല അത് ഏകദേശം 25 വർഷത്തിനു മുമ്പ് തന്നെ പരസ്യ രേഖയായി മാറിയിരുന്നു പക്ഷേ വീണ്ടും അത് വാർത്ത തലക്കെട്ടിലേക്ക് ഇടം നേടി.
സോവിയറ്റ് യൂണിയൻ (soviety union) ഇല്ലാതായതിനുശേഷം ആണ് അമേരിക്കൻ ചാരസംഘടന ഇത് അറിയുന്നത്. സോവിയറ്റ് യൂണിയൻറെ ചാര സംഘടനയായ കെജിബിയുടെ 250 പേജ് ഉള്ള രഹസ്യരേഖ ഉക്രൈൻ പത്രമായ 'ഹോളോസ് ഉക്രൈനി', കാനഡയിൽ നിന്നുള്ള 'വീക്കിലി വേൾഡ് ന്യൂസിലെയും' വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സിഐഎയുടെ ഈ റിപ്പോർട്ട്. ഈ മാധ്യമങ്ങളുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സംഗ്രഹിച്ചുള്ള ഒരു പേജ് ഉള്ള റിപ്പോർട്ട്. 2000 ആണ്ടിൽ ഈ രേഖകൾ മെയ് മാസത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കി(declassified).
കെജിബിയുടെ റിപ്പോർട്ട് പ്രകാരം റഷ്യയിലെ വടക്കൻ ഭാഗത്തുള്ള സൈബീരിയയിൽ ആണ് ഈ സംഭവം നടക്കുന്നത്, യഥാർത്ഥ സ്ഥലം അജ്ഞാതം. സാധാരണ രീതിയിലുള്ള സൈനിക പരിശീലന പരിപാടിക്കിടയിലാണ് സോവിയറ്റ് പട്ടാളക്കാരുടെ ഇടയിലേക്ക് താഴ്ന്ന് ഒരു പറക്കും തളിക അല്ലെങ്കിൽ പറക്കുന്ന അജ്ഞാത വസ്തു (UFO) വരുന്നത്. അജ്ഞാതമായ കാരണത്താൽ ആ സംഘത്തിലെ ഒരു സൈനികൻ പറക്കുന്ന അജ്ഞാത വസ്തുവിലേക്ക് സർഫസ്-ടു-എയർ മിസൈൽ പ്രയോഗിച്ചു, മിസൈൽ ഏറ്റ പറക്കും തളിക തകർന്നു വീണു. നിലത്ത് പതിച്ച പറക്കും തളികയിൽ നിന്ന് ഉയരം കുറഞ്ഞതും, വലിയ തലയും, വലിയ കറുത്ത കണ്ണുകളും ഉള്ള അഞ്ച് ജീവികൾ പുറത്തേക്ക് ഇറങ്ങിവന്നു, രേഖ പറയുന്നു.
പേടകത്തിൽ നിന്ന് പുറത്തുവന്ന ആ അഞ്ചു അന്യഗ്രഹ ജീവികൾ ഒരുമിച്ച് കൂടി ഒരൊറ്റ ഗോളമായി മാറി. തുടർന്ന് ആഗോള വികസിക്കുകയും അതിൽനിന്ന് തീവ്രമായ പ്രകാശം പുറത്തുവരികയും ചെയ്തു, അതോടൊപ്പം ശബ്ദം മുഴക്കാനും തുടങ്ങി. ആ ഗോളത്തിന്റെ പ്രകാശത്തിൽ നിന്ന് ഉണ്ടായ ഊർജ്ജം മൂലം 23 പട്ടാളക്കാർ കല്ല് ആയി മാറിയെന്നും, ആ പ്രകാശം പതിക്കാതെ ഒളിച്ചിരുന്നതിനാൽ തങ്ങൾ രണ്ടുപേർ രക്ഷപ്പെട്ടു എന്നും രഹസ്യ രേഖയിൽ ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിന്റെ തെളിവായ ശിലകളായി മാറിയ സൈനികരെയും, തകർന്നുവീണ പറക്കും തളികയുടെ അവശിഷ്ടങ്ങളും മോസ്കോയിലുള്ള ഒരു രഹസ്യ ശാസ്ത്ര കേന്ദ്രത്തിലേക്ക് മാറ്റി. ആ രഹസ്യ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനണ് സൈനികരുടെ ശരീരം ചുണ്ണാമ്പ് കല്ലായി മാറിയെന്ന് കണ്ടെത്തുന്നത്. കെജിബിയുടെ രേഖയിൽ നിരവധി ചിത്രങ്ങളും, രേഖചിത്രങ്ങളും, ദൃക്സാക്ഷികളുടെ മൊഴികളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. 2024 ൽ ഈ പേജിന് സംബന്ധിച്ച വിവരങ്ങൾ പോഡ്കാസ്റ്റ് ആയി പുറത്ത് വന്നത് ഈ ഇടയ്ക്ക് വീണ്ടും ചർച്ചയാവുകയായിരുന്നു.
അതേസമയം വിദഗ്ധരായ പലരും സിഐഎയുടെ ഈ വിചിത്ര രേഖ സംശയത്തോടെയാണ് കാണുന്നത്. എന്തിനേറെ പറയുന്നു സംഭവത്തിന്റെ ആധികാരികതയെ കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് സിഐഎയുടെ മുൻ ഏജൻറ് മൈക്ക് ബേക്കർ തന്നെ പറയുകയും ചെയ്തു.
#aliens #CIA