![]() |
പരസ്കെയും അഭിനവും |
പ്രണയത്തിന് നേരവും, കാലവും അതുപോലെ ദേശവും, വർണ്ണവും, വർഗ്ഗവും ഒന്നും ഇല്ല എന്ന് പറയുന്നത് ശരിയാണ്. അതുപോലെ ഒരു സംഭവം കഴിഞ്ഞ ദിവസം ആലുവ ക്ഷേത്രത്തിൽ നടന്നു.നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ മലയാള മണ്ണിലെത്തി ജീവിത പങ്കാളികളായിരിക്കുകയാണ് ഗ്രീക്ക് യുവതി പരസ്കെയും ആലുവ സ്വദേശി അഭിനവും.
ഗ്രീസിൽ (Greeks) നിന്ന് ഏകദേശം 6200 കിലോമീറ്റർ താണ്ടി മലയാളക്കരയിൽ വന്ന് ദേവതയെ പോലെയുള്ള യുവതി വിവാഹ ജീവിതത്തിലേക്ക് കടന്നു. ഇംഗ്ലണ്ടിൽ വച്ച് തുടങ്ങിയ ആ പ്രണയം അങ്ങനെ താലികെട്ടോടെ പൂർത്തിയായി, വാർത്താ പ്രാധാന്യവും.
Also readറഷ്യ-യുക്രെയ്ൻ സ്വദേശികളുടെ വിവാഹം കേരളത്തിൽ നടന്നു
വർഷങ്ങളായി ഇംഗ്ലണ്ടിലായിരുന്നു അഭിനവിനും ജോലി. അവിടെ വെച്ചാണ് ഗ്രീക്കുകാരിയായ പരസ്കെയിലിനെ ആദ്യമായി കാണുന്നത്. പിന്നെ അവർ സുഹൃത്തുക്കളായി പിന്നെ പ്രണയത്തിലേക്കും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചു. അങ്ങനെ കടൽ കടന്നെത്തിയ ഗ്രീക്ക് യുവതിക്ക് ആലുവ ക്ഷേത്രത്തിൽ മാംഗല്യം. ആലുവ ചീരക്കട ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഗ്രീക്കിൽ നിന്നും പരസ്കെയുടെ കുടുംബാംഗങ്ങളും ചടങ്ങിനെത്തി. 90%ത്തിലധികം ഓർത്തഡോക്സ് വിശ്വാസികൾ ഉള്ള രാജ്യത്ത് നിന്ന് എത്തിയവർക്ക് ഇതെല്ലാം പുതിയ കാഴ്ചകളായിരുന്നു അനുഭവവും.
#Greek #Kerala #Aluva