![]() |
ജെയിംസ് ബാരറ്റ് |
മനുഷ്യരുടെ ഇടയിൽ പരമ്പരാഗതമായ ചില വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നുണ്ട്.ഈ വെച്ച് പുലർത്തുന്ന വിശ്വാസങ്ങളെല്ലാം തന്നെ തുടങ്ങിയത് ഒരു സമൂഹമായിട്ട് മനുഷ്യൻ ജീവിക്കാൻ തുടങ്ങിയ കാലത്ത് ചില ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു, അവയിൽ ചിലതൊക്കെ പിൽക്കാലത്ത് വലിച്ചു ദൂരെ കളയുകയും ചെയ്തു എന്നാലും ഇപ്പോഴും പിന്തുടരുന്ന ചിലത് ഉണ്ട്. അത് വ്യക്തി ജീവിതത്തിൽ ആയാലും, വിവാഹ ജീവിതത്തിൽ ആയാലും, ആത്മീയമായ കാര്യങ്ങളിൽ ആയാലും.
പക്ഷേ ഇതൊക്കെ തന്നെ ഒരു സമൂഹം ആ വ്യക്തിയുടെ മുകളിലേക്ക് അടിച്ചേൽപ്പിക്കുന്നത് തന്നെയാണ്, അതിൽ അയാൾക്ക് അല്ലെങ്കിൽ അവർക്ക് എതിർപ്പുണ്ടെങ്കിൽ പോലും, യുക്തിക്ക് നിരക്കുന്നതല്ല എന്ന് സമൂഹത്തിന് അറിയാമെങ്കിൽ പോലും ചില ഉദ്ദേശങ്ങളുടെ ആവുമല്ലോ ഇങ്ങനെ ചില അലിഖിത നിയമങ്ങൾ വരുന്നത്. അതിനെ പിൻപറ്റി രാജ്യങ്ങളിലും പൊതുവായ നിയമങ്ങൾ ഉണ്ട് അത് ആ രാജ്യത്തെ വസിക്കുന്ന എല്ലാവർക്കും ബാധകമാണ് താനും, വ്യക്തിക്ക് അവൻറെ ഇഷ്ടത്തിന് അനുസരിച്ച് അല്ലെങ്കിൽ സാഹചര്യത്തിനനുസരിച്ച് അതിൽ നിന്ന് വ്യതിചലിക്കണം എന്ന് വിചാരിച്ചാൽ അവൻ അല്ലെങ്കിൽ അവൾ മോശക്കാരായി ചിത്രീകരിക്കപ്പെടും.
Monogamy (മോണോഗമി) എന്നത് പരമ്പരാഗതമായി മനപ്പൂർവ്വം എന്നോ, അറിഞ്ഞുകൊണ്ടു നാം കണ്ടു പരിചയിച്ചതാണ് 'ഏക പങ്കാളി' എന്ന സമ്പ്രദായം. അത് പറ്റിക്കാൻ ശ്രമിക്കുന്നവർക്ക് സമൂഹത്തിന് മുന്നിൽ നേരിടേണ്ടി വരുന്നത് അപമാനകരവും, പോരാഞ്ഞിട്ട് നിയമത്തിന്റെ കുരുക്ക് വേറെയും. ഇതിന് നേർ വിപരീതമായി ഒന്നിലധികം പങ്കാളികൾ ഉള്ള Polygamy (പോളിഗമി) എന്ന രീതിയിൽ സമൂഹം ഇപ്പോഴും അംഗീകരിച്ചിട്ടില്ല, അഥവാ മനപ്പൂർവ്വം അംഗീകരിക്കാതിരിക്കുന്നത് ആവും. ആ പരിപാടി തെറ്റാണ് എന്നാണ് പലരുടെയും കാഴ്ചപ്പാട്, അതിന് പിന്തുണ കൊടുക്കാൻ മതവും ജാതിയും ഒക്കെ കൂട്ടുപിടിക്കും.
ഒന്നിലധികം പങ്കാളികളും ആയി ജീവിക്കുന്നവർക്ക് സന്തോഷമുണ്ടാകുമോ എന്നതാണ് പലർക്കും ഉള്ള ചോദ്യം. എന്നാൽ ഇത്തരക്കാർക്കുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് പിയർ റിവ്യൂഡ് ജേണലായ 'ദി ജേണൽ ഓഫ് സെക്സ് റിസർച്ചിൽ' (The Journal of Sex Research) പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
പഠനം പറയുന്നത് ഒന്നിലേറെ ജീവിതപങ്കാളികൾ ഉള്ളവർ ഒറ്റ ജീവിതപങ്കാളി വ്രതവും കൊണ്ട് നടക്കുന്നവരെ പോലെ തന്നെ സന്തോഷവാന്മാരാണെന്ന് മാത്രമല്ല ഈ രണ്ടു കൂട്ടരും തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ലെന്നും വ്യക്തമാക്കുന്നു. ഒരു പങ്കാളി മാത്രമുള്ളതാണ് മേന്മയേറിയ ജീവിതമെന്ന മിഥ്യാധാരണയെ (Monogamy-Superiority) പൊളിച്ചെഴുതുന്ന പഠനമാണ് ഇതെന്ന് ഗവേഷകർ പറയുന്നു.
പഠനത്തിനു വേണ്ടി ഗവേഷകർ ചെയ്തത് യുഎസിലെയും, യൂറോപ്പിലെയും 35 പഠനങ്ങൾ വിശകലനം ചെയ്യുകയും ഇതിലെ 24489 പേരുടെ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതിൽ പെട്ടവർ തങ്ങളുടെ ബന്ധത്തിലും, ലൈംഗിക ജീവിതത്തിലും ഒരേ അളവിൽ സംതൃപ്തരാണെന്ന് പഠനം കണ്ടെത്തി.
പൊതുവേ കരുതപ്പെടുന്നത് 'ഒന്നിലധികം ജീവിതപങ്കാളികൾ ഉള്ള ബന്ധങ്ങളെ അപേക്ഷിച്ച് ഒറ്റ പങ്കാളി മാത്രമുള്ള ബന്ധങ്ങളിലാണ് അടുപ്പവും, സംതൃപ്തിയും, പരസ്പര വിശ്വാസവും എല്ലാം'. എന്നാൽ കാലങ്ങളായി ഒരേ അച്ചിൽ ഉണ്ടാക്കിയെടുത്തത് പോലെയുള്ള ഈ വിശ്വാസത്തെയാണ് തങ്ങൾ പൊളിച്ചെഴുതിയത് ഇത് മോണോഗമി സുപ്പീരിയോററ്റി മിഥ്യയും, സ്റ്റീരിയോ ടൈപ്പുകളും പൊളിച്ചടുക്കുന്നു. ഒന്നിലധികം ജീവിതപങ്കാളികളായി പരസ്പര സമ്മതത്തോടെ ജീവിക്കുന്നവരും അതേ അളവിൽ സംതൃപ്തി അനുഭവിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓസ്ട്രേലിയയിലെ 'ലാ ട്രാബ് യൂണിവേഴ്സിറ്റിയുടെ' ഭാഗമായ 'ബിഹേവിയറൽ ആൻഡ് ഹെൽത്ത് സയൻസ് സ്കൂളിലെ' പ്രൊഫസർ.ജോയൽ ആർ. ആൻഡേഴ്സൺ പറയുന്നു.
LGBTQ+ സ്ട്രൈറ്റ് ബന്ധങ്ങളിലുള്ളവരും പഠനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച സ്വഭാവത്തിലും പ്രകൃതത്തിലും വ്യത്യസ്തരാണെങ്കിലും അവരുടെ പ്രണയവും, ലൈംഗിക ജീവിതവും സന്തോഷകരവും, തൃപ്തിയുള്ളതും ആണെന്നാണ്പഠനം കണ്ടെത്തിയത്.
ചിത്രത്തിൽ കാണുന്ന യുവാവിനെ കുറിച്ച്:
യുഎസിൽ നിന്നുള്ള 'ജെയിംസ് ബാരറ്റ് ' പോളിമോറസ് ജീവിതത്തിലൂടെ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് എന്നുവച്ചാൽ ഭാര്യമാരുടെ എണ്ണം കൂടുതലാണെന്ന് . നിലവിൽ 5 ഭാര്യമാർ, 11 മക്കൾ.തന്റെ പങ്കാളികൾക്ക് പരസ്പരം അറിയാമെന്നും അതുകൊണ്ട് ആരും പരസ്പരം വഞ്ചിക്കില്ല എന്ന് അദ്ദേഹം പറയുന്നു. ഒരു പങ്കാളി മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത് എന്നാൽ അവരെ താൻ വഞ്ചിച്ചു. അതോടുകൂടി മോണോഗാമി ഉപേക്ഷിച്ച് പോളിമോറസ് ആയതെന്ന് 30 കാരനായ ബാരറ്റ് പറയുന്നു. ഇപ്പോൾ 5 ഭാര്യമാർക്കൊപ്പം ജീവിക്കുന്നു, കൂടുതൽ സ്വതന്ത്രനാണ് സമാധാനവുമുണ്ട് ബാരറ്റ് വ്യക്തമാക്കി.
കാമറൂൺ (29), ജെസീക്ക (31), റെറ്റ (28), ഗാബി (30), ഡയാന (30) എന്നിവരാണ് ബാരെറ്റിന്റെ ഭാര്യമാർ. കാമറൂണും ജെസീക്കയും 13 വർഷം മുമ്പാണ് ബാരെറ്റിന്റെ ജീവിതത്തിലേക്ക് വരുന്നത്. ഡയാനയാണ് നിലവിലെ ഏറ്റവും പുതിയ പങ്കാളി. നാല് വർഷം മുമ്പാണ് ഡയാനയെ വിവാഹം ചെയ്തത്.
#lifestyle #life