ലോകാവസാനം ഒരിക്കൽ സംഭവിക്കും എന്നൊരു വിശ്വാസം മനുഷ്യൻ ഉണ്ടായ കാലം മുതൽ ഉണ്ട്, പക്ഷേ അതും മതങ്ങളുടെ കാലം എത്തിയതോടുകൂടിയാണ് അതിന് പല വ്യാഖ്യാനങ്ങൾ വന്നത് അവയിൽ പ്രളയം, വലിയ അഗ്നിബാധ അങ്ങനെ പോകുന്നു. വ്യക്തിക്ക് നിരക്കാത്തവയാണ് പറഞ്ഞു കൂട്ടുന്നതിൽ മൊത്തം. എന്നാൽ ശാസ്ത്രീയമായ ഒരു ലോകാവസാനം (world end) അതായത് ഭൂമിയുടെ അന്ത്യത്തിന് കൃത്യമായ ഒരു കാലഗണനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
1 billion (100 കോടി) ഏകദേശ വർഷങ്ങൾ കൊണ്ട് ഭൂമിയിലെ ഓക്സിജന്റെ അളവ് ഇല്ലാതെയാകും എന്നാണ് ഗവേഷകർ പറയുന്നത്. നാസയുടെ പ്ലാനറ്ററിംഗ് മോഡൽ ഉപയോഗിച്ച് ജപ്പാനിലെ ടോഹോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ സൂപ്പർ കമ്പ്യൂട്ടർ സിമുലേഷനിൽ (സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് സങ്കീർണമായ വിഷയങ്ങൾ വിശകലനം ചെയ്യുന്ന രീതി) പഠനത്തിലാണ് ഓക്സിജന്റെ അളവ് ഇല്ലാതാകുമെന്നും അതുവഴി ഭൂമിയിൽ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് അതിജീവന സാധ്യത ഇല്ലാതെയാകും എന്ന് പറയുന്നത്.
കോടിക്കണക്കിന് വർഷം കഴിയുമ്പോൾ സൂര്യൻ അതിൻറെ അന്ത്യ ഘട്ടത്തിലോട്ട് എത്തുമ്പോൾ 'വലിപ്പം'കൂടും, ആ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റത്തെക്കുറിച്ച് പഠിക്കുന്നതിന് 400000 സിമുലേഷനുകൾ (Computer Simulations) നടത്തിയതിന്റെ ഫലമായി 1,000,002,021 വർഷം ആകുമ്പോൾ ഭൂമിയിലെ ജൈവാന്തരീക്ഷം നശിക്കും എന്ന് കണ്ടെത്തി.
ഇപ്പോൾ മധ്യവയസ്കനായി നിൽക്കുന്ന സൂര്യൻ ഏകദേശം 500 കോടി വർഷം കഴിയുമ്പോൾ അതിൻറെ ഊർജ്ജം എല്ലാം എരിഞ്ഞടങ്ങി നശിക്കും ആ സമയത്ത് അതിൻറെ വലിപ്പം ഇപ്പോൾ ഭൂമി നിൽക്കുന്നതിന് അടുത്ത് വരെ എത്തുകയും ചെയ്യും. സൂര്യൻ അതിൻറെ പൂർണമായ അന്ത്യ ഘട്ടത്തിൽ എത്തുന്നതിനു മുൻപ് തന്നെ ആദ്യം ബുധനും പിന്നീട് ശുക്രനും നശിക്കും അനന്തരം ഭൂമിയും. അങ്ങനെ വരുമ്പോൾ 500 കോടി വർഷങ്ങൾക്കു മുൻപ് തന്നെ ചൂടും പ്രകാശവും തീവ്രമായി വർദ്ധിക്കുന്നത് കാരണം ഭൂമിയിലുള്ള ജീവജാലങ്ങൾ നശിക്കാൻ തുടങ്ങും. അതാണ് 100 കോടി വർഷം എന്ന കണക്ക് പഠനം പറയുന്നത്.
സൂര്യന് വലിപ്പം വയ്ക്കാൻ തുടങ്ങുന്ന കാലം മുതൽ തന്നെ ഭൂമിയിൽ താപനില ഉയരും, ഇവിടെയുള്ള സമുദ്രങ്ങൾ ഇല്ലാതെയാവും, താപനില മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറമായി ഉയരും, ജൈവചക്രം പൂർണമായും താളം തെറ്റും. വെള്ളം ഇല്ലാതെ വരികയും, ചൂട് അസഹ്യമായി വർദ്ധിക്കുകയും ചെയ്യുന്നതോടെ കാർബൺ ചക്രം താളം തെറ്റും, സസ്യങ്ങൾ തുടച്ചുനീക്കപ്പെടും അതോടെ ഓക്സിജൻ ഇല്ലാതെയാവും.
മറ്റൊരർത്ഥത്തിൽ ഭൂമിയുടെ അവസാന കാലഘട്ടം എന്നും ഇതിനെ സൂചിപ്പിക്കാം. ആ സമയങ്ങളിൽ 'ഗ്രേറ്റ് ഓക്സിഡേഷൻ'എന്ന ഭൂമിയുടെ ഇപ്പോഴത്തെ (ആദിമ ജീവജാലങ്ങളും ദിനോസറുകളും തുടങ്ങി ഇപ്പോഴുള്ള മനുഷ്യൻ വരെ ഉണ്ടാകുന്നതിന് മുമ്പ് ഭൂമിയുടെ അവസ്ഥ) അവസ്ഥയ്ക്ക് മുൻപ് ഉണ്ടായിരുന്ന കാലഘട്ടത്തിലേക്ക് മാറിപ്പോകുന്നത് പോലെ ആകുമെന്നും എവിടെയും 'മീഥൈൻ' നിറഞ്ഞ അവസ്ഥ സംജാതമാകും എന്നും ഗവേഷകർ പറയുന്നു. അതായത് ചുട്ട് പഴുത്ത ഉരുകി ഒലിക്കുന്ന ഒരു പാറക്കഷണം എന്നതിൽ നിന്ന് ഒന്ന് തണുത്ത ഭൂമിയുടെ കഴിഞ്ഞുപോയ പ്രാകൃത അവസ്ഥയിലേക്ക് വീണ്ടും എത്തുമെന്ന് ചുരുക്കം.
'The future lifespan of Earth's oxygenated atmosphere' (ഭൂമിയുടെ ഓക്സിജൻ അടങ്ങിയ അന്തരീക്ഷത്തിന്റെ ഭാവി ആയുസ്സ്) എന്ന തലക്കെട്ടിലാണ് പഠനത്തിലെ വിവരങ്ങൾ പുറത്തുവന്നത്. മേൽപ്പറഞ്ഞ തലക്കെട്ടിൽ ഉള്ള പഠന വിവരങ്ങൾ 'നേച്ചർ ജിയോ സയൻസിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൂര്യൻറെ സ്ഥിരമായ തീവ്രത കൂടിയ പ്രകാശത്തെക്കുറിച്ചും ആഗോള കാർബണേറ്റ്-സിലിക്കേറ്റ് ജിയോ കെമിക്കൽ ചക്രവും അടിസ്ഥാനമാക്കി വർഷങ്ങളായി തന്നെ ഭൂമിയുടെ ജൈവ മണ്ഡലത്തിലെ ആയുസ്സ് ഇനി എത്രകാലം എന്നതിനെ കുറിച്ചുള്ള ചർച്ചകൾ വർഷങ്ങളായി നടക്കുന്നുണ്ട്, ടോക്കിയോയിലെ (ജപ്പാൻ) ടോഹോ സർവകലാശാലയിലെ അസി. പ്രൊഫസർ കസുമി ഒസാക്കി പറയുന്നു.
ചൂട് കൂടുന്തോറും സസ്യങ്ങൾക്ക് പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ കാർബൺഡയോക്സൈഡ് (CO2) ഇല്ലാതെ വരുമെന്നും അതുവഴി ഭൂമിയുടെ ജൈവമണ്ഡലത്തിലെ നാശം സംഭവിക്കും സംഭവിക്കുമെന്ന് പൊതുവേ കരുതപ്പെടുന്നത് ശരിയാണെങ്കിൽ അന്തരീക്ഷത്തിലെ ഓക്സിജന്റെ (Oxygen-O2) അളവ് വിദൂര ഭാവിയിൽ ഇല്ലാതെയാവും. ഈ പറഞ്ഞതൊക്കെ എപ്പോൾ എങ്ങനെ സംഭവിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ധാരണ ഇല്ല അതോടൊപ്പം അത്തരമൊരു അന്തരീക്ഷത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുണ്ട്, ആ സാധ്യത നമ്മൾ ഊഹിക്കുന്നതിൽ നിന്ന് വ്യത്യസ്തമാകാം!.
നേരത്തെ കരുതിയിരുന്നത് ഏകദേശം 200 കോടി (2 billion) വർഷങ്ങൾ കൊണ്ട് സൂര്യൻറെ അമിതമായ ചൂടും,CO2 (കാർബൺ ഡൈ ഓക്സൈഡ്) ഇല്ലാതെയാകുന്നതുകൊണ്ട് ഭൂമിയിലെ ജൈവമണ്ഡലം നശിക്കും, ആ കണക്കുകൂട്ടൽ ആണ് പുതിയ പഠനങ്ങൾ അതിൻറെ പകുതിയായി കുറച്ച് കാണിച്ചിരിക്കുന്നത്.
#science