ലക്ഷത്തിൽ ഒരാൾക്ക് വരുന്ന അസുഖം. രക്തംമൂലകോശം മാറ്റിവയ്ക്കൽ (Blood stem Cells Transplant ) ശസ്ത്രക്രിയയ്ക്ക് വിധേയയായ പെൺകുട്ടിക്ക് ഉജ്ജ്വല വിജയം.
അധികഠിനമായ വേദനയും ചികിത്സയ്ക്ക് ശേഷം ഉണ്ടായ ആരോഗ്യപ്രശ്നങ്ങളും വകവയ്ക്കാതെ പഠിച്ച ഹർഷയ്ക്ക് എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ്.
രക്തം മൂലകോശം ലഭിക്കാൻ വേണ്ടി സംസ്ഥാനത്ത് ഉടനീളം ക്യാമ്പുകൾ, വിവിധ രാജ്യങ്ങളിലായി ഓൺലൈനിലൂടെ ആയിരക്കണക്കിന് സാമ്പിൾ പരിശോധന പക്ഷേ ഒന്നും ലഭിക്കാതെ വന്നപ്പോൾ അല്ലെങ്കിൽ യോജിക്കാതെ വന്നപ്പോൾ ഒടുവിൽ പൂർണമായും മാച്ച് ആയില്ലെങ്കിലും 11 വയസ്സുള്ള ഇളയ സഹോദരങ്ങൾ നിന്ന് രക്തം മൂലകോശം (Blood stem Cells) സ്വീകരിച്ചു. ചികിത്സയുടെ നാളുകൾ. കിംസ്, അമൃത, ചെന്നൈ അപ്പോളോ തുടങ്ങിയ ആശുപത്രികളിൽ ചികിത്സ. അണുബാധയുണ്ടായി ശരീരത്തിലെ തൊലികൾ മൊത്തം പൊള്ളി ഇളകി പോകുന്ന അവസ്ഥ, ഏകദേശം ലക്ഷത്തോളം രൂപയുടെ ചികിത്സാ ചെലവ്. നീണ്ട വിശ്രമം. ഒടുവിൽ പരീക്ഷ. അവൾ അനുഭവിച്ചു തീർത്തത് ഒരായുസ്സിൽ അനുഭവിക്കേണ്ടിയിരുന്ന മൊത്തം വേദന....!
നാഗരൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഹരികുമാറിന്റെ മകളാണ് ഹർഷ.എം. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് രോഗം ഭാഗികമായി ഭേദമായി തുടർന്ന് ഓൺലൈൻ വഴി പഠനം. പരീക്ഷയ്ക്ക് അല്ലാതെ ഒരു ദിവസം പോലും സ്കൂളിൽ പോകാൻ കഴിഞ്ഞില്ല വീട്ടിലിരുന്നു കൊണ്ട് തന്നെയാണ് മൂന്നുമാസം കൊണ്ട് പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠനം പൂർത്തിയാക്കിയത്. പരീക്ഷയെഴുതാൻ സഹായിയെ വയ്ക്കാമായിരുന്നെങ്കിലും അതില്ലാതെ സ്വന്തമായി തന്നെയാണ് ഹർഷ പരീക്ഷ എഴുതിയത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഈ കുട്ടിയുടെ വിവരം വൈറലായത്.
