സ്കാൻഡിനേവിയൻ രാജ്യമായ നോർവേയിലെ കടലോര വസതിയിൽ ഉറങ്ങിക്കിടന്നയാൾ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ മുറ്റത്തൊരു കപ്പൽ. കടലോര നഗരമായ ട്രോണ്ട്ഹീമിലാണ് സംഭവം. സമുദ്രത്തിന്റെ ഇടുങ്ങിയ ഭാഗത്താൽ വളയപ്പെട്ട നിലയിലാണ് നഗരം. ജൊഹാൻ ഹെൽബെർഗിന്റെ താമസം കടലോരത്താണ് അവിടെയാണ് മുറ്റത്താണ് ചരക്കുകപ്പൽ എത്തിയത്.വ്യാഴാം രാവിലെ ആറോടെയാണ് എൻ സി എൻ സാൾട്ടൻ എന്ന എണ്ണക്കപ്പൽ നിയന്ത്രണം വിട്ട് കരയ്ക്കടിഞ്ഞത്. ഇതൊന്നുമറിയാതെ ഉറങ്ങിക്കിടന്ന ജൊഹാൻ അയൽവാസി തുടർച്ചയായി ബെല്ലടിച്ചപ്പോഴാണ് ഉണർന്നത്. പുറത്തെത്തി നോക്കുമ്പോൾ കപ്പലിന്റെ മുൻഭാഗം വീടിന് മീറ്ററുകൾ മാത്രം അകലെ എത്തിയിരുന്നു. വീട്ടിലേക്കുള്ള ഹീറ്റിങ് പമ്പിന്റെ വയർ മുറിഞ്ഞു പോയി അല്ലാതെ മറ്റ് കേടുപാടുകൾ ഉണ്ടായില്ല. കപ്പലിനെ തിരികെ കടലിലിറക്കാനുള്ള ശ്രമങ്ങൾ ഫലംകണ്ടില്ല.
#international