261 പേരുമായി പസഫിക് സമുദ്രത്തിൽ 2000 -ല്‍ തകർന്ന് വീണ അലാസ്ക എയലൈനിന്റെ കോക്പിറ്റില്‍ നിന്നുള്ള അവസാന ശബ്ദ സന്ദേശം പുറത്ത്.88 പേരാണ് 2000 ജനുവരി 21 -നുണ്ടായ അപകടത്തില്‍ മരിച്ചത്. കോക്പിറ്റിലെ പൈലറ്റും എയര്‍ ട്രാഫിക് കണ്ട്രോളും തമ്മിലുള്ള അവസാന സന്ദേശമാണ് ഇപ്പോൾ പുറത്തായത്. മെക്സിക്കോയിലെ പെട്രോ വല്ലത്താ എയര്‍പോട്ടില്‍ നിന്നും സെന്റ് ഫ്രാന്‍സിസ്കോ ഇന്റര്‍നാഷണല്‍ എയർപോട്ടിലേക്ക് പോവുകയായിരുന്ന മക്ഡോനെല്‍ ഡഗ്ലസ് എംഡി 83 എയർക്രാഫ്റ്റാണ് അന്ന് തകന്ന് വീണത്. വിമാനത്തിന്റെ അവസാന സ്റ്റോപ്പ് വാഷിംഗ്ടണിലെ സിയറ്റ്ൾ - ടക്കോമ ഇന്റര്‍നാഷണല്‍ എയര്‍പോർട്ടായിരുന്നു.
വിമാനം പറന്നുയർന്നപ്പോൾ കുഴപ്പങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ യാത്രമദ്ധ്യേ പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് വിമാനത്തില്‍ യന്ത്രത്തകരാര്‍ കണ്ടെത്തി. പിന്നാലെ വീമാനം തകർന്ന് വീഴുകയായിരുന്നു വിമാനത്തിന്റെ വാലില്‍ ഉണ്ടായിരുന്ന സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചിരുന്നത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ, ഘർഷണം നഷ്ടപ്പെട്ട് വിമാനത്തിലെ ജാക്സ്ക്രൂ എന്ന ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നുവെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.അപകടം മനസ്സിലാക്കിയ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി (ATC) ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തി. പക്ഷേ, വിമാനം പസഫിക് സമുദ്രത്തില്‍ തകർന്ന് വീഴുകയായിരുന്നു.
എയര്‍ ട്രാഫിക് കണ്‍ട്രോളുമായി അവസാനമായി ബന്ധപ്പെടാനുള്ള പൈലറ്റുമാരുടെ ശ്രമത്തിന്റെ ഓഡിയോ ടേപ്പുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടത്. ഹിസ്റ്റോറിക് വിഡ്സ് എന്ന എക്സ് ഹാന്റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട, 3.38 മിനിറ്റുള്ള ശബ്ദം സന്ദേശം ഇതിനിടെ ഒരു കോടി മുപ്പത് ലക്ഷം പേരാണ് കേട്ടത്. പറക്കുന്നത് 26,000 അടി ഉയരത്തിലാണെന്നും ഇപ്പോൾ തങ്ങൾ ലംബമായി പറക്കുകയാണെന്നും പക്ഷേ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും പൈലറ്റ് പറയുന്നത് കേൾക്കാം. പിന്നാലെ നിയന്ത്രണം ലഭിച്ചെന്ന് പറയുന്നുണ്ടെങ്കിലും പെട്ടെന്ന് തന്നെ 21,000 അടി താഴ്ചയിലേക്ക് വിമാനം വീണെന്നും എന്നാലും അല്പം സ്ഥിരത കൈവരിച്ചെന്നും പക്ഷേ, എന്തോ പ്രശ്നമുണ്ടെന്നും പൈലറ്റ് കൂട്ടിച്ചേര്‍ക്കുന്നു. ഈ സമയം സമാധാനത്തോടെ ഇരിക്കാനും തങ്ങളുടെ നിര്‍ദ്ദേശങ്ങൾ അനുസരിക്കാനും നിർദ്ദേശിക്കുന്ന എയർ കണ്ട്രോൾ ഓഫീസില്‍ നിന്നുള്ള മറുപടിയും കേൾക്കാം. ഒപ്പം വെള്ളം കാണാമോയെന്ന് ചോദിക്കുമ്പോൾ, മുന്നില്‍ വെള്ളം കാണാമെന്ന് പൈലറ്റ് മറുപടി നല്കുന്നു. ഒപ്പം തങ്ങൾ അനാകാപ്പയ്ക്ക് സമീപമാണെന്നും പൈലറ്റ് പറയുന്നു. ഇതിന് പിന്നാലെയാണ് വിമാനം പസഫിക് സമുദ്രത്തിലേക്ക് തകർന്ന് വീണതും രണ്ട് പൈലറ്റുമാരും മൂന്ന് ക്യാബിന് ക്രൂ അംഗങ്ങളുമടക്കം 83 പേര് കൊല്ലപ്പെട്ടതും.
#international #planecrash #voicemessage