Google Map വാഹനം ഓടിക്കുന്നവരെല്ലാം മിക്കവാറും ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് അല്ലാത്തവരും ഉപയോഗിക്കും വഴികൾ ജസ്റ്റ് ഒന്ന് നോക്കാൻ. ഈ രണ്ടു കൂട്ടത്തിൽപ്പെട്ട എല്ലാവരും ഉപയോഗിക്കും എന്ന് അർത്ഥമില്ല കുറെ പേരൊക്കെ, അന്ധമായി ഇതിനെ വിശ്വസിക്കുന്നവർ റോഡിന് പകരം കുളത്തിലോ, ആറ്റിലോ , താഴ്ചയിലേക്കോ ഒക്കെ വീണ് പണി മേടിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം.
എവിടേക്കെങ്കിലും പോകുന്നതിന് വേണ്ടി സ്ഥലത്തിൻറെ പേര് അടിച്ചു കൊടുത്താൽ അവിടേക്ക് പോകുന്ന വഴിയിലെ ഗതാഗത കുരുക്ക് ഉൾപ്പെടെയുള്ള വിവരങ്ങളും, ബിസിനസുകൾക്ക് ഉൾപ്പെടെ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്ന കാലഘട്ടമാണ് ഇപ്പോഴുള്ളത്. എന്നാൽ ഗൂഗിളിന്റെ ഈ മാപ്പിൽ പച്ച, ചുവപ്പ്, മഞ്ഞ, നീല, പർപ്പിൾ, തവിട്ട് നിറങ്ങൾ (colours) ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ, എന്നാൽ അവ കൊണ്ട് അർത്ഥമാക്കുന്നത് എന്താണെന്ന് ചുരുക്കം ചില പേർക്ക് മാത്രമേ അറിവുണ്ടാകുകയുള്ളൂ.
ഗൂഗിൾ മാപ്പ് എന്താണെന്ന് ചോദിച്ചാൽ സ്മാർട്ട് ഫോണുകളിൽ (smartphone) ലഭ്യമായിട്ടുള്ള ദിശ (Maps)കാട്ടിയായ ആപ്ലിക്കേഷൻ ആണ്, പേര് സൂചിപ്പിക്കുന്ന പോലെ ഗൂഗിളിന്റെ (Google) ഉടമസ്ഥതയിലുള്ളതാണ്. ഗൂഗിൾ മാപ്പ് വഴി വഴി മനസ്സിലാക്കാനും, വഴിയിലുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച വിവരങ്ങൾ അറിയാനും, സമാന്തര പാതകൾ, റൂട്ടിന്റെ നീളം എന്നിവ മനസ്സിലാക്കാൻ ഇത് ഉപയോഗപ്പെടുത്താം.
Green Line : ഗൂഗിൾ മാപ്പിൽ നിങ്ങൾക്ക് പോകേണ്ട വഴി പച്ച നിറത്തിലാണ് കാണിക്കുന്നതെങ്കിൽ ഗതാഗതക്കുരുക്കില്ലാതെ റൂട്ട് വ്യക്തമാണെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
Yellow/Orange Line : മഞ്ഞ നിറത്തിലോ ഓറഞ്ച് നിറത്തിലോ ആണ് ഗൂഗിൾ മാപ്പിൽ പോകേണ്ട വഴി കാണിക്കുന്നതെങ്കിൽ മിതമായ രീതിയിലുള്ള ഗതാഗതം ഉണ്ടെന്ന് കണക്കാക്കാം. ഇത് മൂല നിങ്ങളുടെ യാത്ര അല്പം താമസപ്പെട്ട വരാം പക്ഷേ പോകാൻ വലിയ താമസം ഉണ്ടാകില്ലെന്നും വഴിക്കും മറ്റു പ്രശ്നങ്ങൾ ഇല്ലെന്നോ ഇതിൽ നിന്ന് അർത്ഥമാക്കാം.
Red Line : ചുമപ്പ് നിറം പൊതുവേ സൂചിപ്പിക്കുന്നതുപോലെ മുന്നറിയിപ്പ് ആണ് അതായത് പോകുന്ന വഴിക്ക് നല്ല ഗതാഗത കുരുക്ക് ഉണ്ട് എന്ന് അർത്ഥം. ദൃശ്യമാകുന്ന ചുവപ്പ് നിറം കൂടുതൽ ഇരുണ്ടതോ, കനം ഉള്ളതോ ആണെങ്കിൽ അടി തടസ്സം അതീവ സങ്കീർണ്ണം ആണെന്നും നിങ്ങൾക്ക് ബദൽ മാർഗ്ഗമായി മറ്റൊരു വഴി തിരഞ്ഞെടുക്കാം എന്നും ഇതുകൊണ്ട് മനസ്സിലാക്കാം.
Blue/Gray Line : നിങ്ങൾ ഒരു യാത്ര ആരംഭിക്കുന്ന സ്ഥലം മുതൽ അവസാനിക്കുന്ന ഇടം വരെയുള്ള വഴിയെ കാണിക്കുന്നതിന് വേണ്ടിയാണ് നീല അല്ലെങ്കിൽ ഗ്രേ നിറം ഇത് നിങ്ങൾ ഉദ്ദേശിച്ച വഴിയെ പിന്തുടരുന്നതിന് സഹായിക്കുന്നു.
Purple Line : ഗൂഗിൾ മാപ്പിൽ ചില നേരങ്ങളിൽ പർപ്പിൾ നിറം കാണിക്കാറുണ്ട് ഇത് നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന റൂട്ടിന് പകരമായുള്ള മറ്റൊരു റൂട്ടിനെയോ അല്ലെങ്കിൽ ദൈർഘ്യമേറിയ വഴിയേയോ അർത്ഥമാക്കും. അവിടെ ചെറിയ ട്രാഫിക്കും ഉണ്ടാകും എന്നും അർത്ഥമാക്കാം, പ്രധാന റൂട്ടിലെ തിരക്ക് ഒഴിവാകുമ്പോൾ ഇത് സാധാരണയായി മാറും.
Brown line : നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വഴി ഗൂഗിൾ മാപ്പിൽ തവിട്ട് നിറമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ യാത്ര ചെയ്യുന്ന റോഡിൻറെ ഭാഗം കുന്നിൻ മുകളിലോ, ഉയർന്ന പ്രദേശമോ കടന്നുപോകുന്നവ ആയിരിക്കും.
#technology #map #navigationapp #travel