സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡുവിഭജനം പൂർത്തിയായി. വാർഡുകൾ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് 1375 വാർഡുകളാണ് പുതിയതായി ഉണ്ടായത്. കരട് റിപ്പോർട്ടിലെ പരാതികൾ പരിഗണിച്ച് ഒട്ടേറെ തിരുത്തലുകൾ വരുത്തിയാണ് വിജ്ഞാപനം ഇറങ്ങിയത്.1375 വാര്‍ഡുകള്‍ പുതുതായി വരുമ്പോള്‍ അത്രയും അംഗങ്ങള്‍ക്ക് ഓണറേറിയവും സിറ്റിങ് ഫീസും നല്‍കേണ്ടിവരും.
വാർഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ശേഷം പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ഡിസംബർ നാലുവരെ സമയം നൽകിയിരുന്നു. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് വാർഡ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനം ഇറക്കിയത്.
ഏറ്റവും അധികം വാർഡുകൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 223 വാർഡുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കുറവ് വാർഡുകൾ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം. 2021ൽ സെൻസസ് നടക്കാത്തതിനാൽ 2011ലെ ജനസംഖ്യാ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വാർഡുകൾ വിഭജിച്ച് അതിർത്തികളും മറ്റും പുനർനിർണയിച്ചത്. പുതിയ വാർഡുകൾ വരുന്നതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 17337 വാർഡുകളുണ്ടാകും.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് വ്യത്യസ്ത ഓണറേറിയമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ് ഉയര്‍ന്ന ഓണറേറിയം-16800 രൂപ. കുറവ് പഞ്ചായത്ത് അംഗത്തിനും-8000 രൂപ. പഞ്ചായത്തു തലത്തില്‍ മാത്രം ഓണറേറിയം നല്കാന് പ്രതിമാസം ഒരു കോടിയിലേറെ രൂപ കണ്ടെത്തേണ്ടിവരും. ഇതിനു പുറമേ സിറ്റിങ് ഫീസും നല്‍കണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 14200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റ്-11600രൂപ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്-9200 രൂപ, അംഗം-8000 എന്നിങ്ങനെയാണ് ഓണറേറിയം നല്‍കുന്നത്.
പതിനാറായിരത്തില്പരം പരാതികളാണു ലഭിച്ചത്. വാര്‍ഡുകളുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചതിലെ പോരായ്മ, വീടുകള്‍ ഒഴിവാക്കിയത്, ഓരോ വാര്‍ഡിലെയും ജനസംഖ്യയിലെ ഏറ്റക്കുറച്ചിലുകള്‍, വാര്‍ഡുകള്‍ക്ക് പുതിയ പേരുകള്‍ നല്‍കിയതിലെ പ്രശ്നങ്ങള്‍ എന്നിവയായിരുന്നു പ്രധാന പരാതികള്‍. ഇവ അന്വേഷിക്കാന്‍ ആയിരത്തില്‍പരം ഉദ്യോഗസ്ഥരെ നിയമിച്ചു. ഇവര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ ജില്ലാ കലക്ടര്‍മാരുടെ ശുപാര്‍ശയോടെ കമ്മിഷനു ലഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി 16 മുതല്‍ ഫെബ്രുവരി 22 വരെ ജില്ലാതല തെളിവെടുപ്പുകളും കമ്മിഷന് നടത്തി. 2025 ഡിസംബറിൽ പുതിയ വാർഡുകളുടെ അടിസ്ഥാനത്തിലാവും തദ്ദേശസ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികൾ അധികാരം ഏൽക്കുന്നത്.
#localbodieselection #localbodieelection2025