ചരിത്രത്തിൽ ആദ്യമായി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സ്വത്ത് വിവരങ്ങളും പുറത്തുവിട്ട് സുപ്രീം കോടതി. 2022 നവംബര്‍ ഒന്‍പത് മുതല്‍ 2025 മെയ് 5 വരെയുള്ള നിയമന വിവരമാണ് പുറത്തുവിട്ടത്. 221 പേരാണ് ഇക്കാലയളവില്‍ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. ഇതോടൊപ്പം ജഡ്ജിമാരുടെ പേരും മതവിഭാഗവും സിറ്റിംങ് അല്ലെങ്കില്‍ വിരമിച്ച ജഡ്ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടു.
സിറ്റിംഗ്/മുന്‍ ജഡ്ജിമാരുമായി ബന്ധമുള്ള 14 പേരെ പുതിയ ജഡ്ജിമാരായി നിയമിക്കപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിയമന വിവരങ്ങള്‍ സുപ്രീം കോടതി വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഏപ്രില്‍ ഒന്നിന് ചേര്‍ന്ന ഫുള്‍കോര്‍ട്ട് തീരുമാനപ്രകാരമാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിവരങ്ങള്‍ സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രീം കോടതി ഇതാദ്യമായാണ് ജഡ്ജിമാരുടെ നിയമന വിവരങ്ങളും, സ്വത്തുവിവരങ്ങളും പുറത്തുവിടുന്നത്.
21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.വി.വിശ്വനാഥനാണ് ഏറ്റവും കൂടുതൽ സ്വത്ത്. അടുത്തയാഴ്ച വിരമിക്കുന്ന ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ സുപ്രീം കോടതി പുറത്തുവിട്ടത്.12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടൻ അപ്ലോഡ് ചെയ്യുമെന്ന് സുപ്രീം കോടതി പ്രസ്താവനയിൽ അറിയിച്ചു. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.ആർ.വിശ്വനാഥൻ പത്തു വർഷത്തിൽ 91 കോടി രൂപ നികുതി അടച്ചിട്ടുണ്ട്.
2022 നവംബർ ഒമ്പതു മുതൽ 2025 മേയ് അഞ്ചുവരെ സുപ്രീംകോടതി കൊളീജിയം നിയമന ശുപാർശ അംഗീകരിച്ച ജഡ്ജിമാരുടെ പേര്, ഏതു ഹൈക്കോടതി, നിയമിച്ച ദിവസം, ഇവർക്ക് നിലവിലുള്ളതോ വിരമിച്ചതോ ആയ സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജിമാരുമായി ബന്ധമുണ്ടോ, നിയമനത്തിൽ ഹൈക്കോടതി കൊളീജിയത്തെിന്റെ ചുമതലകൾ, സംസ്ഥാന–കേന്ദ്ര സർക്കാരുകളുടെ ചുമതലയും നൽകിയ നിർദേശങ്ങളും, ഇവ പരിഗണിച്ച സുപ്രീം കോടതി കൊളീജിയത്തിന്റെ ചുമതലകളും നടപടികളും എന്നിവയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കാലത്ത് ഹൈക്കോടതിയിൽ നിയമിക്കപ്പെട്ട 170 ജഡ്ജിമാരിൽ 12 പേർ മറ്റ്ു ജഡ്ജിമാരുടെ ബന്ധുക്കൾ ആയിരുന്നു.