വീഡിയോ കോൺഫറൻസിംഗ് എന്ന അനുഭവം മനുഷ്യനെ ആദ്യമായി നൽകിയ Skype (സ്കൈപ്പ്) ഗൃഹാതുരമായ ഓർമ്മകൾ നൽകി ചരിത്രത്തിലെ ഒരു ഏട് ആയി മറഞ്ഞു. നിശ്ചയിച്ചതിലും മൂന്നുദിവസം മുൻപ് മെയ് 'അഞ്ചിന് ' മൈക്രോസോഫ്റ്റ് ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിച്ചു. മാർച്ച് ആദ്യ ആഴ്ചയിലാണ് സ്കൈപ്പ് പ്രവർത്തനം നിർത്തുന്നത് സംബന്ധിച്ചുള്ള വിവരം മൈക്രോസോഫ്റ്റ് പ്രഖ്യാപിക്കുന്നത്, മുൻപ് പലതവണ ഇങ്ങനെ ഒരു അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും മാർച്ച് മാസത്തിലാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ഒരു അറിയിപ്പ് പുറത്തുവരുന്നത്. അത് പ്രകാരം മെയ് എട്ടിന് പ്രവർത്തനം നിർത്തും എന്നായിരുന്നു അറിയിപ്പ്.
രണ്ട് പതിറ്റാണ്ട് നീണ്ട പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ സ്കൈപ്പിനു പകരം ടീംസ് (Teams) എന്ന മറ്റൊരു ആപ്പാണ് എത്തുന്നത്.2003 ഒരു സൗജന്യ ആപ്പായാണ് (അന്നത്തെ കാലത്ത് ആപ്പ് എന്നൊക്കെ കേൾക്കുമ്പോൾ വലിയ സംഭവമായിരുന്നു) Skype പ്രവർത്തനം ആരംഭിക്കുന്നത് പിന്നീട് ഇതിനെ ബഹുരാഷ്ട്ര സോഫ്റ്റ്വെയർ ഭീമനായ മൈക്രോസോഫ്റ്റ് (Microsoft) ഏറ്റെടുക്കുകയായിരുന്നു.
വീഡിയോ കോൺഫറൻസിനുള്ള ആദ്യ ആപ്പും, സൗജന്യവും ആയതിനാൽ സ്കൈപ്പ് വളരെയേറെ ജനപ്രീതി നേടി. സ്കൈപ്പിംഗ്, സ്കൈപ്പ് മീ തുടങ്ങിയ പ്രയോഗങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ തന്നെ ഉണ്ടാകുകയും ചെയ്തു. എന്നാൽ ഫേസ്ബുക്ക് മെസഞ്ചർ, വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ വന്നതോടെ സ്കൈപ്പിന് ചില പ്രശ്നങ്ങൾ ആരംഭിച്ചു, പക്ഷേ അവയിൽ നിന്നൊക്കെ വ്യത്യസ്തമായ പല ഉപയോഗങ്ങളും ഇതിൽ ഉണ്ടായിരുന്നു.2003 ലാണ് സ്കൈപ്പിന്റെ പ്രവർത്തനം ആരംഭിച്ചതെങ്കിലും 2011 ലാണ് മൈക്രോസോഫ്റ്റ് ഇതിനെ ഏറ്റെടുക്കുന്നത്. പിന്നീട് 2017 ൽ ചില മാറ്റങ്ങളൊക്കെ വരുത്തി, മറ്റ് സമൂഹമാധ്യമ ഫ്ലാറ്റ്ഫോമുകളുമായി പിടിച്ചുനിൽക്കാൻ. എന്നാൽ പിന്നീട് വന്ന കോവിഡ് ആണ് എല്ലാം തകിടം മറിച്ചത്.
സ്കൈപ്പ് പോലെ വീഡിയോ കോൺഫറൻസ് സേവനം നൽകുന്ന സൂം, ഗൂഗിൾ മീറ്റ് പോലുള്ളവയുടെ വരവ് മത്സരം വർദ്ധിപ്പിച്ചു. പ്രവർത്തന അവസാനിപ്പിക്കുമ്പോഴും സ്കൈപ്പിന് 'മൂന്നു കോടിയോളം' ഉപഭോക്താക്കൾ ഉണ്ടായിരുന്നു. ഒടുവിൽ അനിവാര്യമായത് നടന്നു.
Skye ന് പകരമായി വരുന്ന 'മൈക്രോസോഫ്റ്റ് ടീംസ്' ഉപയോഗിക്കുന്നതിന് നിലവിൽ സ്കൈപ്പിൽ ഉപയോഗിക്കുന്ന ഐഡി തന്നെ ടീംസിലും ലോഗിൻ ചെയ്യുന്നതിന് മതിയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.ടീംസിലൂടെ ഉപയോക്താകൾക്ക് സ്കൈപ്പിൽ ഉപയോഗിച്ചിരുന്ന സേവനങ്ങളെല്ലാം കിട്ടും അതായത് ഗ്രൂപ്പ് കോൾ, വൺ ഓൺ വൺ കോൾ, മെസേജ്, ഫയൽ ഷെയറിങ് തുടങ്ങിയ ഫീച്ചറുകളെല്ലാം ടീംസിലും ലഭ്യമാകും.
#FacebookMessenger #WhatsApp #videoconferencing #Zoo #Googlemeet #Microsoft #Microsoftteams