സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ എന്ത് ചെയ്യുന്നുവോ അതേ പ്രവർത്തി തന്നെയാണ് ഇവിടെ Proba-3 (പ്രോബ-3) പേടകങ്ങളും ചെയ്തത്
![]() |
| പ്രോബ-3 പേടകങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച സൂര്യഗ്രഹണം |
ആകാശ നിരീക്ഷകർക്ക് സൂര്യനെ കുറിച്ച് ഭൂമിയിൽ നിന്ന് പഠിക്കുന്നതിന് ഏറ്റവും സഹായകരമാണ് സൂര്യഗ്രഹണം (SOLAR ECLIPSE). പ്രപഞ്ച പ്രതിഭാസമായ സൂര്യഗ്രഹണം മനുഷ്യൻ നിർമ്മിച്ചാലോ? . കൃത്രിമ സൂര്യഗ്രഹണം നിർമ്മിച്ചത് അല്ലെങ്കിൽ സൂര്യനെ മറച്ചത് യൂറോപ്പ്യൻ സ്പേസ് ഏജൻസിയാണ് (ESA), കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ.
സൂര്യഗ്രഹണങ്ങളിൽ തന്നെ ഏറ്റവും മികച്ചത് 'സമ്പൂർണ്ണ സൂര്യഗ്രഹണമാണ്'അത്തരത്തിലൊന്ന് അവസാനമായി നടന്നത് 2024 ഏപ്രിൽ ആണ്. സൂര്യഗ്രഹണങ്ങൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ടെങ്കിലും സമ്പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകണമെങ്കിൽ ഏറെനാൾ കാത്തിരിക്കേണ്ടി വരും, ആ സമയത്താണ് സൂര്യന്റെ കൊറോണയെ (corona) കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടത്താൻ ഗവേഷകർക്ക് സാധിക്കുന്നത്. സമ്പൂർണ്ണ സൂര്യഗ്രഹണം പക്ഷേ വളരെ കുറച്ച് സമയങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ, പക്ഷേ യൂറോപ്യൻ ബഹിരാകാശ ഏജൻസി ചെയ്തത് നമുക്ക് ഇഷ്ടമുള്ള അത്രയും സമയം 'സമ്പൂർണ്ണ സൂര്യഗ്രഹണം' (TOTAL SOLAR ECLIPSE) നിലനിർത്താൻ സാധിക്കുമോ എന്നതിനെക്കുറിച്ച് ആയിരുന്നു, അത്തരത്തിൽ അവരുടെ ഇരട്ട ബഹിരാകാശ പേടകങ്ങൾ ഉപയോഗിച്ച് ചെയ്തത് വിജയിക്കുകയും ചെയ്തു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രപഞ്ച ആകാശ വസ്തുവിനെ അതിൻറെ സ്വാഭാവികമായ പ്രകൃതി പ്രതിഭാസങ്ങളുടെ സഹായമില്ലാതെ മനുഷ്യൻ മറക്കാൻ ശ്രമിക്കുന്നതും, ആശ്രമത്തിൽ വിജയിക്കുന്നതും. പാരീസ് എയർ ഷോയിൽ (Paris Air show) ആണ് കൃത്രിമ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന്റെ (ARTIFICIAL TOTAL SOLAR ECLIPSE) ദൃശ്യങ്ങൾ ESA പുറത്ത് വിട്ടത്. കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച സൂര്യഗ്രഹണത്തിലൂടെ പുറത്തുവന്ന അല്ലെങ്കിൽ പ്രപഞ്ച പ്രതിഭാസത്തിലൂടെ ഉണ്ടാകുന്ന സ്വാഭാവിക സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ദൃശ്യമാകുന്ന സൂര്യൻറെ ഏറ്റവും പുറമേയുള്ള പാളിയായ കൊറോണയുടെ ദൃശ്യങ്ങൾ പ്രോബ-3 (Proba-3) ഉപഗ്രഹങ്ങളുടെ സഹായത്തോടെ ദൃശ്യമാകുന്ന കാഴ്ചയാണ് പുറത്തുവിട്ടത്.
സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ എന്ത് ചെയ്യുന്നുവോ അതേ പ്രവർത്തി തന്നെയാണ് ഇവിടെ Proba-3 (പ്രോബ-3) പേടകങ്ങളും ചെയ്തത്, അതായത് ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരത്തക്ക വിധം സ്ഥാപിച്ചപ്പോൾ,ഒരാൾ സൂര്യ വെളിച്ചത്തെ തടഞ്ഞു അപ്പോൾ മറ്റൊരാൾ അതിന്റെ ചിത്രങ്ങൾ പകർത്തി ഇതോടെ സൂര്യഗ്രഹണം ഉണ്ടാകുന്ന സമയത്ത് ദൃശ്യമാകുന്ന സൗര പ്രഭാവലയമായ കൊറോണ ദൃശ്യമായി.
ഒക്യുൽറ്റർ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നീ രണ്ട് ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് പ്രോബ-3 ദൗത്യത്തിൽ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 150 മീറ്റർ അകലമിട്ട് പറന്ന ഒക്യുല്റ്റര്, കൊറോണഗ്രാഫ് എന്നിവ ഒന്നിന് പിറകെ മറ്റൊന്നായി പറക്കുകയും അതുവഴി സ്വാഭാവിക സൂര്യഗ്രഹണത്തിൽ ഉണ്ടാകുന്നതുപോലെ അല്ലെങ്കിൽ ചന്ദ്രൻറെ നിഴലിനു പകരം ഉപഗ്രഹത്തിന്റെ നിഴൽ പതിയുകയും മില്ലി മീറ്റർ കൃത്യതയിൽ സൂര്യന്റെ ചുറ്റുമുള്ള താപമേറിയ കൊറോണ കാണാനാവുകയും ചെയ്തു
അതിതീവ്ര ചൂട് ഏറിയ വാതകങ്ങളാൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള സൂര്യൻറെ ഏറ്റവും പുറമേയുള്ള പാളിയാണ് കൊറോണ (corona). സൂര്യൻറെ (sun) ഉപരിതലത്തിൽ അനുഭവപ്പെടുന്നതിനേക്കാൾ വളരെയേറെ ചൂട് ഉള്ളതും, അതേസമയം സൂര്യോപരിതലത്തിൽ നിന്ന് ദശലക്ഷക്കണക്കിന് ഉയരത്തിൽ നിൽക്കുന്ന അദൃശ്യ പ്രഭാവലയമായ കൊറോണയ്ക്ക് ഒരു ദശലക്ഷം ഡിഗ്രി സെൽഷ്യസിൽ (1 million degree Celsius) കൂടുതൽ താപനിലയിൽ എത്താൻ കഴിയുമെങ്കിലും, ഭൂമിയിലുള്ള മനുഷ്യർക്ക് ഇത് കാണാൻ സാധിക്കുകയില്ല. സൂര്യൻറെ ആദ്യത്തെ തീവ്രമായ പ്രകാശം കാരണം കൊറോണയെ കാണാൻ സാധിക്കില്ല പക്ഷേ സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ചന്ദ്രബിംബം സൂര്യ ബിംബത്തെ മറക്കുമ്പോൾ കറുത്തിരുണ്ട സൂര്യന് ചുറ്റും കൊറോണ തിളക്കമുള്ള വലയമായി ഭൂമിയിൽനിന്ന് മനുഷ്യനെ കാണാൻ സാധിക്കും. പക്ഷേ സമ്പൂർണ്ണ സൂര്യഗ്രഹണം അപൂർവമായി മാത്രമേ കാണുകയുള്ളൂ അഥവാ ഉണ്ടായാൽ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നത് ദോഷം ചെയ്യും.
സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ദൃശ്യമാകുന്ന കൊറോണ പക്ഷേ ശാസ്ത്ര സമൂഹത്തിന് പഠന ആവശ്യങ്ങൾക്ക് ഉപകരിക്കും പക്ഷേ ഇത് വല്ലപ്പോഴും മാത്രമേ നടക്കുകയുള്ളൂ. മാത്രമല്ല സൂര്യനിൽ നിന്ന് എല്ലാ ദിവസവും പുറം തള്ളുന്ന സ്ഫോടനങ്ങളായ കൊറോണൽ മാസ് ഇജക്ഷനുകളുടെ (CME) പ്രവർത്തനം പഠിക്കുന്നതിനും വേണ്ടിയാണ് പ്രോബ-3 ദൗത്യം. ഈ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇതുവരെ 10 വിജയകരമായ സൂര്യഗ്രഹണം സൃഷ്ടിച്ചിട്ടുണ്ട് ആ കൂട്ടത്തിൽ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം അഞ്ചു മണിക്കൂർ നീണ്ടതായി ശാസ്ത്രജ്ഞർ പറഞ്ഞു. രണ്ടുവർഷം ദൗത്യ കാലാവധിയുള്ള പ്രോബ്-ത്രീ ഉപയോഗിച്ച് ആഴ്ചയിൽ രണ്ട് വീതം സൂര്യഗ്രഹണങ്ങൾ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
#Science #solarsystem #moon
