സമൂഹമാധ്യമങ്ങളുടെ കാലത്ത് ഏറ്റവും ജനപ്രിയമായതാണ് ഫേസ്ബുക്ക്. ഇൻസ്റ്റാഗ്രാം ഉപയോഗിച്ചില്ലെങ്കിലും ഫേസ്ബുക്ക് ഉപയോഗിക്കാത്തവർ കുറവാണ്, പൂർണമായിട്ട് ഉപയോഗിച്ചില്ലെങ്കിലും പലർക്കും അക്കൗണ്ട് ഉണ്ട് താനും. എന്നാൽ സ്വകാര്യതയുമായി ബന്ധപ്പെട്ട പലപ്പോഴും പഴി കേട്ടിട്ടുള്ളതാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥരായ Meta (മെറ്റ).
ഫേസ്ബുക്ക്-ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ (Facebook-Instagram) നാം പങ്കുവയ്ക്കുന്ന ഫോട്ടോകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകൾ പരിശീലിപ്പിക്കുന്നതിന് വേണ്ടി മെറ്റ ഉപയോഗിക്കുന്നുണ്ട് എന്നത് വ്യക്തമായിട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ ഇപ്പോൾ പുറത്തുവന്ന ചില വിവരങ്ങൾ സൂചിപ്പിക്കുന്നത് വ്യക്തമായ അല്ലെങ്കിലും ഫേസ്ബുക്കിൽ പങ്കിടാത്ത ഫോട്ടോകളും മെറ്റ അടിച്ചു കൊണ്ട് പോകുന്നുണ്ട് എന്നതാണ്?.
മെറ്റയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിങ്ങൾ പൊതുവായിട്ട് പങ്കുവയ്ക്കാത്ത ഫോൺ ഗ്യാലറിയിലെ ചിത്രങ്ങൾ, ക്യാമറ റോളിലേക്കും നിർമ്മിത ബുദ്ധിയെ പരിശീലിപ്പിക്കുന്നതിന് വേണ്ടി മെറ്റ എഐ (Meta AI) ഫെയ്സ്ബുക്ക് വഴി ഏറ്റെടുക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ്.അതായത് പോസ്റ്റ് ചെയ്യാതെ തന്നെ ഫോൺ ഗാലറിയും, ക്യാമറയും കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു എന്ന് അർത്ഥം.
സ്റ്റോറി പങ്ക് (Facebook story) വയ്ക്കുന്നതിനുവേണ്ടി ഫേസ്ബുക്കിൽ കയറിയ ഉപഭോക്താവാണ് ഇത്തരം ഒരു സംഭവം ശ്രദ്ധിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്റ്റോറി അപ്ലോഡ് ചെയ്യാൻ ശ്രമിച്ച വ്യക്തിക്ക് ഒരു പോപ്പ് അപ് നോട്ടിഫിക്കേഷൻ സ്ക്രീനിൽ തെളിഞ്ഞു. തെളിഞ്ഞു വന്ന പോപ്പ് അപ്പില് ക്ലൗഡ് പ്രോസസിംഗ് എന്ന ഫീച്ചർ (cloud processing) തിരഞ്ഞെടുക്കാനുള്ള നിർദ്ദേശം ആയിരുന്നു ഉണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ പ്രശ്നമില്ലെന്ന് തോന്നാമെങ്കിലും സെറ്റിംഗ്സിലെ മാറ്റങ്ങൾ വഴി നിങ്ങളുടെ ഫോണിലെ ക്യാമറാ റോൾ പരിശോധിക്കാനും ചിത്രങ്ങൾ മെറ്റയുടെ ക്ലൗഡിലേക്ക് നിരന്തരം അപ്ലോഡ് ചെയ്യാനും സാധിക്കും.
നിങ്ങൾ അനുമതി നൽകുന്ന പക്ഷം ഫോട്ടോ കോളാഷുകളും, ഇവന്റ് റീക്കാപ്പുകളും, എഐ ജനറേറ്റഡ് ഫിൽറ്ററുകളും, ജന്മദിനം, ഗ്രാജ്വേഷൻ പോലുള്ള വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട കണ്ടന്റ് ഐഡിയകൾ meta പകരം വാഗ്ദാനം ചെയ്യുന്നത്. അതായത് അപ്ലോഡ് ചെയ്യാതെ തന്നെ നിങ്ങളുടെ ഗ്യാലറിയിൽ നിന്ന് ഫോട്ടോകളും മറ്റും യഥേഷ്ടം ഫേസ്ബുക്ക് വഴി മെറ്റയ്ക്ക് അറിയാതെ എടുക്കാൻ സാധിക്കും എന്ന് അർത്ഥം.
ഉപഭോക്താവ് സമ്മതം നൽകുന്ന പക്ഷം ഓൺലൈനിൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സ്വകാര്യ ചിത്രങ്ങൾ ഉൾപ്പടെ വിശകലനം ചെയ്യാനുള്ള അനുമതി ലഭിക്കുന്നതുവഴി മെറ്റയുടെ എഐ ഫീച്ചറുകൾ കൂടുതൽ മികച്ചതാവും എന്ന് യാഥാർത്ഥ്യമായ കാര്യം തന്നെ.
മറു പക്ഷത്ത് ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ സ്വകാര്യത പ്രശ്നം ഉദിക്കും. ഉപഭോക്താവ് സെറ്റിംഗ്സ് മാറ്റി മെറ്റയ്ക്ക് അനുമതി നൽകുന്ന പക്ഷം ഫോണിൽ കിടക്കുന്ന സർവ്വമാന ഫോട്ടോകളും, അതിൽ തീർത്തും വ്യക്തിപരമായിട്ടുള്ളതുമായ ചിത്രങ്ങളും ഉൾപ്പെടുന്ന തടക്കം മെറ്റ AI കൊണ്ടുപോകും. അങ്ങനെ അശ്രദ്ധമായി പങ്കിടാൻ നൽകുന്ന അനുമതി വഴി ഉപഭോക്താവിന്റെ ഫോട്ടോകളിൽ ദൃശ്യമാകുന്ന മുഖങ്ങൾ, ഫ്രെയിമിലെ വസ്തുക്കൾ, അവ എടുത്ത തീയതി, സ്ഥലം തുടങ്ങി മെറ്റാഡാറ്റ പോലും മെറ്റാ എഐ നിരന്തരം വിശകലനം ചെയ്തു നിർമ്മിത ബുദ്ധിയുടെ ആവശ്യത്തിലേക്ക് ഉപയോഗിക്കുകയും ചെയ്യും.
അതേസമയം ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് കൂടാതെ വേണ്ടെങ്കിൽ മാറ്റാനുള്ള സംവിധാനവും ഉണ്ടെന്ന് മെറ്റാ പറയുന്നു. ഈ ക്ലൗഡ് പ്രൊസസിങ് ഫീച്ചർ (cloud processing feature) ഉപയോഗിക്കാൻ താല്പര്യമില്ലെങ്കിൽ ഫീച്ചർ ഓണാക്കാനോ ഓഫാക്കാനോ കഴിയുന്ന ഒരു "ഓപ്റ്റ്-ഇൻ" ഫീച്ചറാണ് ഇതെന്നും ആണ് മെറ്റാ എ ഐ വാദിക്കുന്നു. സെറ്റിംഗ്സ് വഴി ക്ലൗഡ് പ്രൊസസിങ് ഓഫ് ചെയ്താൽ 30 ദിവസത്തിനുള്ളിൽ ഡാറ്റയെല്ലാം നീക്കം ചെയ്യുമെന്നും മെറ്റ പറയുന്നു.
#technology #mobile #gallery
