നാട്ടിലെ ബി എസ് എൻ എൽ സിം UAE യിൽ ഉപയോഗിക്കാൻ സാധിക്കും. കേരളത്തിൽ നിന്നുള്ള നിരവധി ആളുകൾ ജോലി ചെയ്യുന്ന സ്ഥലമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇവരെ കാണാനായും കുറച്ചു കാലം ഒപ്പം നിൽക്കാനും നാട്ടിൽ നിന്നും ബന്ധുക്കൾ അവിടേക്ക് യാത്ര ചെയ്യാറുണ്ട്. കൂടാതെ ജോലി സംബന്ധമായും ഹ്രസ്വകാലത്തേക്ക് അങ്ങോട്ടേക്ക് ആളുകൾ യാത്ര ചെയ്യാറുണ്ട്. ഇത്തരത്തിൽ യു എ ഇയിലേക്ക് പോകുന്നവർക്കായി രണ്ട് റോമിങ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL).
ഈ പ്ലാനുകളിലൂടെ നാട്ടിലെ ബിഎസ്എൻഎൽ സിം യു എ ഇയിലും ഉപയോഗിക്കാൻ സാധിക്കും. ഇൻകമിങ് കോളുകളും സ്വീകരിക്കാനും സിം കട്ട് ആകാതെ വാലിഡിറ്റി കാത്തുസൂക്ഷിക്കാനും ഈ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ സഹായകമാണ്.
57 രൂപ, 167 രൂപ പ്രീപെയ്ഡ് ഐആർ പ്ലാനുകളാണ് ഇത്തരത്തിൽ സഹായകമാകുന്ന ചെലവ് കുറഞ്ഞ പ്ലാനുകൾ. കേരളത്തിന് മാത്രമായിട്ടാണ് ഈ പ്ലാനുകൾ എന്ന പ്രത്യേകതയുമുണ്ട്. യുഎഇ ടെലികോം സേവനദാതാക്കളായ എത്തിസലാത്തുമായി സഹകരിച്ചാണ് ഈ സൗകര്യം ബി എസ് എൻ എൽ ഒരുക്കിയിരിക്കുന്നത്. യഥാക്രമം 90 ദിവസത്തേക്കും, 30 ദിവസത്തേക്കുമുള്ള പ്ലാനുകളാണ് ഇവ.
#BSNLSIMUAEActivation