കെവിൻ, നീനു എന്നീ പേരുകൾ കേരളത്തിൻറെ ചരിത്രത്തിലെ ദുരഭിമാന കൊലയുടെ ഇരകളാണ്. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയായിരുന്നു കോട്ടയം സ്വദേശി കെവിൻ. നീനുവിന്റെ (Neenu) സഹോദരനും സംഘവുമാണ് കെവിനെ ഇല്ലാതാക്കിയത്. 2018 മേയ് ഇരുപത്തിയെട്ടിനാണ് കെവിന്റെ മൃതദേഹം പുഴയിൽ നിന്ന് കിട്ടുന്നത്.
പക്ഷേ ജീവിതം അവിടെ അവസാനിക്കുന്നില്ലല്ലോ... ഒരാൾ ബാക്കിയുണ്ടായിരുന്നു അതും ചെറുപ്പം... ജീവിതം തുടരണമല്ലോ... അതങ്ങനെയല്ലേ വേണ്ടത്.... ഏതു ദുഃഖവും വേർപാടും ഒരു നിശ്ചിത സമയം കഴിയുമ്പോൾ മനസ്സ് അംഗീകരിക്കും, അംഗീകരിക്കാതിരിക്കാൻ കഴിയില്ല കാരണം ജീവിച്ചിരിക്കുന്നവർക്ക് ആ ജീവിതം തുടരണം. മനുഷ്യൻ ഉൾപ്പെടെയുള്ള മറവി ഇങ്ങനെ ചില സന്ദർഭങ്ങളിൽ ഉപകാരപ്പെടും അല്ലെങ്കിൽ അത് നിലനിൽപ്പിന് ആവശ്യമാണ്...
ഇനി 'നീനു'വിന്റെ പേരിനൊപ്പം കെവിന്റെ പേര് ഇല്ല കാരണം അവൾ വിവാഹിതയായി.. ദുരഭിമാന കൊലയ്ക്ക് ശേഷം നീനു കെവിന്റെ കുടുംബത്തിനൊപ്പമായിരുന്നു നിലകൊണ്ടത്. നീനു പിന്നീട് ബംഗളൂരുവിൽ എം എസ് ഡബ്ല്യു ചെയ്തെന്നുമൊക്കെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി നീനു വിവാഹിതയായി എന്ന രീതിയിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രചരിച്ച വാർത്ത ഭാഗികമായി സത്യമെന്നാണ് വിവരം.
അടുത്തിടെ ഇറങ്ങിയ 'തുടരും' എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ടാണ് നീനുവിൻറെ കാര്യം വീണ്ടും പൊതുസമൂഹത്തിന്റെ ചർച്ചകളിൽ ഇടം പിടിക്കുന്നത്. കേരളത്തിൽ കേട്ടു കേൾവി ല്ലാത്ത ദുരഭിമാന കൊലയുടെ ഇരകളായ കെവിന്റെയും, നിനുവിന്റെയും മുഖങ്ങൾ ആയിരിക്കും ഒരുപക്ഷേ സിനിമ കണ്ട് ഇറങ്ങിയ പലരും ഓർത്തിട്ടുണ്ടാവുക. യഥാർത്ഥത്തിൽ സംഭവിച്ച കേസുമായി സിനിമയ്ക്ക് ബന്ധം ഒന്നുമില്ലെങ്കിലും അതിലെ കഥാപാത്രങ്ങളും, പ്രമേയത്തിനും മലയാളികൾക്കിടയിൽ നടന്ന സംഭവവുമായി സാമ്യം കൽപ്പിക്കപ്പെടാം...
More read ഞാൻ ആർക്കും കൈപിടിച്ചു കൊടുത്തിട്ടില്ല
കെവിന്റെ മരണശേഷം ജീവിതം തിരികെ പിടിക്കും എന്ന് ഉറപ്പിച്ചു പഠിക്കാൻ വേണ്ടി നീനു ബാംഗ്ലൂരിലേക്ക് പോയിരുന്നു, അവൾ അവിടെ എം എസ് ഡബ്ല്യു (MSW-Master of Social Worker) ന് ചേരുകയും കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു എന്നാണ് വിവരം. അതേസമയം തൻറെ പ്രിയതമനെ കൊലപ്പെടുത്തിയ വീട്ടുകാർക്കൊപ്പം പോകില്ല എന്നും പറഞ്ഞിരുന്നു.
പിന്നീട് സഭാവികമായി ഇത്തരം കൊലകളുടെ വാർത്തകൾ വരുമ്പോൾ സമൂഹമാധ്യമങ്ങളിൽ (social media) പലതും പ്രചരിക്കും, കെവിനെയും, നീനുവിനെ പുകഴ്ത്തി, ഇകഴ്ത്തി പോസ്റ്റുകൾ പ്രചരിക്കും. അങ്ങനെ വന്നതാണ് വിവാഹം നടന്ന കാര്യവും, നടത്തിക്കൊടുത്തത് കെവിന്റെ അച്ഛനാണെന്നുള്ള പ്രചാരണവും.
ഒരു മാധ്യമം നടത്തിയ അന്വേഷണത്തിൽ മറ്റുപല സംഭവങ്ങളിലും എന്നതുപോലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനും യാതൊരു അടിസ്ഥാനവുമില്ല എന്നാണ്. നീനുവിന്റെ വിവാഹം കഴിഞ്ഞു എന്നത് സത്യമാണ്. മാസങ്ങൾക്ക് മുൻപ് അതായത് 2025 ഫെബ്രുവരിയിലാണ് വിവാഹം നടന്നത്. പക്ഷേ സമൂഹമാധ്യമങ്ങളിൽ അടിച്ചു വിടുന്നത് പോലെ കെവിന്റെ അച്ഛൻ അല്ല വിവാഹം നടത്തി കൊടുത്തത് എന്ന് മാത്രമല്ല , കെവിന്റെ കുടുംബവുമായി ഇപ്പോൾ നീനുവിന് യാതൊരു ബന്ധവുമില്ല. മാധ്യമങ്ങളിൽ നിന്നും, പൊതുസമൂഹങ്ങളിൽ നിന്നും മാറി സ്വകാര്യമായി ജീവിക്കാനാണ് അവൾ ആഗ്രഹിക്കുന്നത്. കേരളത്തിന് പുറത്ത് മറ്റൊരു നഗരത്തിൽ പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് നീനു ഇപ്പോൾ. ജീവിതം അത് അങ്ങനെയാണ്... ആർക്കും ആരെയും കുറ്റം പറയാൻ പറ്റില്ല... പൊതുജനത്തിന് മുന്നിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള നീനുവിന്റെ ചിത്രങ്ങളിൽ കാണുന്ന മുഖഭാവത്തിനും ഒക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടാവും, എന്നെങ്കിലും ഒരിക്കൽ സ്വകാര്യത അവസാനിപ്പിച്ച് അവൾ പ്രത്യക്ഷപ്പെടുന്നത് വരെ ഈ ചിത്രങ്ങളൊക്കെ പലപ്പോഴും പ്രചരിക്കും..
#KEVINMURDERCASE