സമൂഹമാധ്യമത്തിലെ ചലഞ്ചിന് ശ്രമിച്ച് കൗമാരക്കാരി മരിച്ചു. സോഷ്യൽ മീഡിയയിൽ (social media) ട്രെൻഡിങ് ആയ DUSTING CHALLENGE (ഡസ്റ്റിങ് ചലഞ്ച്) എന്നും ക്രോമിങ് എന്ന പേരിലും അറിയപ്പെടുന്ന കീബോർഡ് ക്ലീനിങ് സ്പ്രേ ശ്വസിക്കുന്ന പരിപാടിയാണിത്. പ്രശസ്തി കിട്ടാൻ വേണ്ടി ചലഞ്ചിന് ശ്രമിച്ച അമേരിക്കയിലെ അരിസോണ സ്വദേശിയായ റെന്ന ഒ റോർകി എന്ന 19 കാരിയാണ് മരിച്ചത്, മാതാപിതാക്കളാണ് മകൾ ഇത്തരത്തിൽ ചലഞ്ചിന് ശ്രമിച്ചതാണ് മരണകാരണമെന്ന് പറഞ്ഞത്.
ഡസ്റ്റിങ് ചലഞ്ച് ?
സമൂഹമാധ്യമത്തിലെ സ്വന്തം അക്കൗണ്ടിലൂടെ കീബോർഡ് ക്ലീനിങ് സ്പ്രേ വിശ്വസിക്കുന്ന വീഡിയോ പങ്ക് വെച്ച് അതുവഴി കൂടുതൽ കാഴ്ചക്കാരെ നേടാനുള്ള ചലഞ്ച് ആണ് ഡസ്റ്റിങ് ചലഞ്ച്.ക്രോമിങ് എന്നും അറിയപ്പെടുന്ന ഈ ചലഞ്ചിൽ ചെയ്യുന്നവർ ലഹരി ഉന്മാദം താൽക്കാലികമായി അനുഭവിക്കുന്നതിനായി എയറോസോള് വാതകങ്ങള്, കീബോർഡ് ക്ലീനിങ് സ്പ്രേയിലെ വാതകങ്ങൾ ഉൾപ്പെടെയുള്ളവ ശ്വസിക്കുന്ന വീഡിയോ പകർത്തി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസക്തി നേടുകയാണ് ഈ ചലഞ്ചിന്റെ ട്രെൻഡിങ്.
ഡസ്റ്റിങ് ചലഞ്ച് അനുകരിച്ച് സ്പ്രേ ശ്വസിച്ചതിനെ തുടർന്ന് 'റെന്ന ഒ റോർകി'ക്ക് (Renna O'Rourke) ഹൃദയസ്തംഭനം ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ചയോളം അബോധാവസ്ഥയിൽ കിടന്നു. പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു, പിന്നാലെ മരണം സംഭവിച്ചു, മാതാപിതാക്കൾ പറയുന്നു.SSDS (സഡൻ സ്നിഫിംഗ് ഡെത്ത് സിൻഡ്രോം) ആണ് മരണത്തിന് കാരണമായി റിപ്പോർട്ട് ചെയ്തത്.
ഒരിക്കൽ പ്രശസ്തയാകുമെന്ന് മകൾ എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് റെന്നയുടെ പിതാവ് ആരോൺ ഓ റോർകി പറഞ്ഞതായി രാജേന്ദ്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, നിർഭാഗ്യവശാൽ ഈ തരത്തിലാണ് അവളെ എല്ലാവരും അറിഞ്ഞത് അദ്ദേഹം പറഞ്ഞു.കീബോർഡ് ക്ലീനിങ് സ്പ്രേ വാങ്ങാൻ ഐഡി ആവശ്യമില്ല, സ്പ്രേയ്ക്ക് മണവും ഇല്ലാതാനും. കുട്ടികൾക്ക് ഇത് എളുപ്പത്തിൽ വാങ്ങാൻ ആവും, അവർ ഉപയോഗിച്ചാൽ തിരിച്ചറിയാനും മാർഗ്ഗമില്ല റെന്നയുടെ മാതാവ് ഡാന്ന പറഞ്ഞു.
സ്പ്രേ ശ്വസിക്കുമ്പോൾ അതിലെ രാസവസ്തുക്കൾ ഓക്സിജന് പകരമായി ചെന്ന് കയറുന്നത് ശ്വാസകോശത്തിലാണ് അതുവഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അത് വ്യാപിക്കും. സ്പ്രയിലെ രാസവസ്തുക്കൾ ശ്വസിക്കുന്നത് അല്പനേരത്തേക്ക് ഉന്മാദം നൽകുമെങ്കിലും അത് വഴി ഉണ്ടാകുന്ന അനന്തരഫലങ്ങൾക്ക് പരിഹാരം ഇല്ലെന്നുമാണ് വിദഗ്ധർ പറയുന്നത്.
സഡൻ സ്നിഫിംഗ് ഡെത്ത് സിൻഡ്രോം (SSDS) 'ഡസ്റ്റിംഗ്' ചലഞ്ചുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളിൽ ഏറ്റവും വലുത്.ഡസ്റ്റിങ് ചലഞ്ചിൽ പങ്കെടുക്കുന്നതിലൂടെ സ്പ്രേ വഴി അകത്ത് ചെല്ലുന്ന രാസവസ്തുക്കൾ ശ്വാസകോശത്തെ കൂടാതെ കരളിന്റെയും, ഹൃദയത്തിന്റെയും പ്രവർത്തനത്തെ ബാധിക്കും.റെന്ന മാത്രമല്ല നിരവധി കൗമാരക്കാർ ഈ ചലഞ്ചിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അരിസോണയിലെ ഓണർ ഹെൽത്ത് സ്കോട്ട്സ്ഡേൽ ഒസ്ബോൺ മെഡിക്കൽ സെന്ററിലെ അത്യാഹിതവിഭാഗം മേധാവിയായ റാൻഡി വെയ്സ്മാൻ പറയുന്നു. മാത്രമല്ല ഗുരുതര കാൻസറുകൾക്കും കാരണമായേക്കും. സ്ഥിരമായ ഉപയോഗം തലച്ചോറിന്റെ കോശങ്ങളെ ബാധിക്കുകയും തത്ഫലമായി ഓർമനഷ്ടം, പഠന വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
#US #trending #arizona #international