സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ കണ്ട് ചുക്കും ചുണ്ണാമ്പും ശ്രദ്ധിക്കാതെ ഷെയർ ചെയ്യുന്നവരെ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ പൊട്ടന്മാർ ആക്കി, ആക്കണമല്ലോ!. ഉറങ്ങിക്കിടക്കുന്ന ഒരാളെ സിംഹം മണപ്പിച്ചിട്ട് സ്ഥലം വിടുന്നു. വീഡിയോ കണ്ടവരിൽ ഒരാളെങ്കിലും അത് വിശ്വസിച്ചു കാണുമോ AI (നിർമ്മിത ബുദ്ധി) ഉപയോഗിച്ചുണ്ടാക്കിയ സിംഹം ആണെന്ന്.
സമൂഹമാധ്യമത്തിലെ (social media) 'ഇതാണ് ശരിക്കും ഭാഗ്യം' എന്ന പേരിൽ പ്രചരിച്ച വീഡിയോ കണ്ടിട്ടുള്ളവരിൽ സാമാന്യബോധം ഉള്ളവർ അത് മനസ്സിലാക്കിയിട്ടുണ്ടാവും ഇത് വ്യാജ വീഡിയോ ആണെന്ന്, അതോ മനസ്സിലാക്കാത്തവർ യാതൊരു ആലോചന കൂടാതെ ലൈക്കും കമന്റും ഷെയറും (like, comment, share ) ചെയ്തിട്ടുണ്ടാവും. ഒന്നാലോചിച്ചാൽ തന്നെ മനസ്സിലാവും യുക്തിക്ക് നിരക്കാത്തതാണെന്ന്.
ഗുജറാത്തിൽ നിന്നുള്ള വീഡിയോ എന്ന പേരിലാണ് ഇത് പ്രചരിച്ചത്."ഇതാണ് ശരിക്കും ഭാഗ്യം എന്നു പറയുന്നത് 👌🏻💖 ഗുജറാത്തിൽ തെരുവിൽ ഉറങ്ങുകയായിരുന്നു കുടുംബത്തെ ഒന്നും ചെയ്യാതെ സിംഹം വന്നു നോക്കിയിട്ട് പോകുന്ന കാഴ്ച 😨". ഇതാണ് പ്രചരിക്കുന്ന വീഡിയോയുടെ തലക്കെട്ട്.
കഴിഞ്ഞ ഒന്നരവർഷം അല്ലെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ ഇറങ്ങിയിട്ടുള്ള പല വീഡിയോകളിലും കാണുന്നതൊക്കെയും കൃത്രിമ ബുദ്ധിയിൽ അധിഷ്ഠിതമാണ്, പലതും വിശ്വസിക്കാൻ പ്രയാസമാണ് എന്നാൽ തീർത്തും യുക്തിക്ക് യോജിക്കാത്തതൊക്കെ Ai നിർമ്മിതമാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു വീഡിയോ ആണിത് എന്ന് വെച്ചാൽ മനുഷ്യനെ പച്ചയ്ക്ക് പൊട്ടനാക്കുന്ന (എല്ലാവരെയും അല്ല) ഏർപ്പാട്. ഈ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഇൻറർനെറ്റിൽ പലതരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു, ഇത് യഥാർത്ഥമാണോ, വ്യാജനാണോ എന്നൊക്കെ. കുറഞ്ഞ സമയംകൊണ്ട് സൈബർ ലോകത്ത് (cyber space) ഈ വീഡിയോയ്ക്ക് കിട്ടിയത് 7 million (ദശലക്ഷം) കാഴ്ചക്കാരാണ്.
സിംഹത്തിന്റെ വീഡിയോയുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ, പ്രസ്തുത വീഡിയോയുടെ (video) കീ ഫ്രെയിമുകൾ റിവേഴ്സ് ഇമേജിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ചെന്ന് കയറിയത് ട്വിറ്ററിലാണ് ഇപ്പോഴത്തെ എക്സ് (Twitter/X platform). "The world of beasts" (ദി വേൾഡ് ഓഫ് ബീസ്റ്റ്) എന്ന പേരിലുള്ള യൂട്യൂബ് ചാനലിന് ക്രെഡിറ്റ് നൽകി കൊണ്ടാണ് ട്വിറ്ററിൽ ഒരു ഉപഭോക്താവ് ഈ വീഡിയോ ആദ്യം പങ്കുവെച്ചിട്ടുള്ളത്.
പോർച്ചുഗീസ് ഭാഷയിലുള്ള അടിക്കുറിപ്പോടെ 2025 ജൂൺ 6നാണ് ദി വേൾഡ് ഓഫ് ബീസ്റ്റ് യൂട്യൂബ് ചാനലിൽ സിംഹ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കൃത്രിമമായി നിർമ്മിച്ചത്, മാറ്റം വരുത്തിയതോ ആണെന്ന് വ്യക്തമാകുന്നത് ഗുജറാത്ത് തെരുവിൽ ഉറങ്ങുന്ന മനുഷ്യന്റെ സമീപത്ത് സിംഹം എത്തി, പ്രചരിക്കുന്ന വീഡിയോയുടെ അടിക്കുറിപ്പിന്റെ പരിഭാഷ വിവരണത്തിൽ നിന്ന് വ്യക്തമാകുന്നത്.
മറ്റൊരു യാഥാർത്ഥ്യം എന്താണെന്ന് വെച്ചാൽ 'ദി വേൾഡ് ഓഫ് ബീസ്റ്റ് യൂട്യൂബ്' ചാനലിൽ എ ഐ നിർമ്മിത മൃഗാദികളുടെ വീഡിയോകൾ പങ്കുവയ്ക്കുന്നതാണെന്ന് ചാനലിന്റെ ഉള്ളടക്കം എന്ന് മനസ്സിലാവും. മാത്രമല്ല എബൗട്ട് സെക്ഷനിൽ നോക്കിയാൽ AI ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോ ആണെന്ന് വ്യക്തമാക്കുന്നു ഉണ്ട്.
വീഡിയോയുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടി അത് സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും, ആർക്കും മനസ്സിലാകുന്ന ഉപയോഗിക്കാവുന്ന ലളിതമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ. തെരുവിൽ ഉറങ്ങിക്കിടക്കുന്ന ആൾ ഒരു കടയുടെ മുന്നിലാണ്, ആ കടയുടെ അടച്ചിട്ടിരിക്കുന്ന കടയുടെ ബോർഡിൽ എഴുതിയിരിക്കുന്ന വാചകങ്ങൾക്ക് അർത്ഥം പ്രത്യേകമായി ഒന്നുമില്ല. ഗൂഗിൾ ലെൻസ് പോലെയുള്ള വിവർത്തന (Google lens & Google translator) സഹായികൾ ഉപയോഗിച്ചാലും ഫലമില്ല.
റോഡ് വക്കിൽ കടയുടെ മുന്നിൽ പുതച്ചു മോഡി കിടക്കുന്ന ആളുടെ ആ 'കിടപ്പിലും' പന്തികേട് ഉണ്ട്. കാലിന്റെ സ്ഥാനം, വലിപ്പം എന്നിവയിലും പൊരുത്തക്കേട്. അവസാനമായി ഗൂഗിൾ എ ഐ നിർമ്മിത വീഡിയോ എന്നറിയാൻ വേണ്ടി 'SynthID Detector' ടൂർ ഉപയോഗിച്ചതോടെ ഫലം വ്യക്തമായി, വൈറലായ വീഡിയോയ്ക്ക് പിന്നിൽ ഗൂഗിൾ എ ഐ (Google AI) ഉപയോഗിച്ചാണെന്ന്. എന്തും കണ്ട മാത്രയിൽ ലൈക്കും ഷെയറും നൽകുന്നവർ ഓർക്കുക എഐ എന്ന നിർമ്മിത ബുദ്ധി ഇപ്പോഴും അതിൻറെ ശൈശവദശയിൽ ആണെന്ന്, ആ അവസ്ഥയിൽ ഇങ്ങനെ സ്വയം മണ്ടന്മാർ ആകാനും, വലിയ പ്രാധാന്യത്തോടെ മറ്റുള്ളവർക്കു പങ്കിട്ടു കൊടുക്കുന്നതിനു മുൻപ് ഒന്ന് ആലോചിക്കുക, ഇതിനെക്കാളും വലുത് വരാൻ പോകുന്നതേയുള്ളൂ.... കാണുമ്പോൾ ഒന്ന് ആലോചിക്കാം മാത്രം ചെയ്താൽ മതി യുക്തിയോടുകൂടെ കാര്യം പിടികിട്ടും.
#viralvideo #AIvideo