ആധുനിക മനുഷ്യൻറെ ഈ ലോകത്ത് മതങ്ങൾക്ക് (Religion) പഞ്ഞമൊന്നും ഇല്ലല്ലോ. പ്രാകൃത മനുഷ്യന് അവൻ ഭയപ്പെട്ടതിനെ ഒക്കെയും അല്ലെങ്കിൽ അവനെ നേരിടാൻ ആകാത്തതിനെ ഒക്കെയും ആരാധിച്ചു അവയൊക്കെയും പ്രകൃതി പ്രതിഭാസങ്ങൾ ആയിരുന്നു. ഇടിമിന്നൽ, അഗ്നി, മൃഗങ്ങൾ, പാമ്പ് അങ്ങനെ പോകുന്നു.. പക്ഷേ അവയൊക്കെയും പ്രാകൃത മനുഷ്യർക്കിടയിലും വർഗ്ഗ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ആരാധിച്ചിരുന്ന മേൽപ്പറഞ്ഞ ദൈവങ്ങളെല്ലാം തന്നെ ഒരുപോലെയൊക്കെ തന്നെയായിരുന്നു.
കാലങ്ങൾ കടന്നുപോയി പ്രാകൃത മനുഷ്യൻ പരിണാമത്തിന് വിധേയമായി ഇന്നത്തെ ഹോമോസാപ്പിയൻസ് ആയി, ആ വിഭാഗത്തിൽപ്പെട്ട മനുഷ്യന് ബുദ്ധിപരമായ കാര്യങ്ങൾ കുറെക്കൂടെ മാറ്റം വന്നതോടെ മതങ്ങൾ ഔദ്യോഗികമായി രൂപം പ്രാപിച്ചു, മിക്ക മതങ്ങൾക്കും അത് സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ഒരു വ്യക്തി ഉണ്ടായിരുന്നു. അത്തരം മതങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണമായ ആ ദൈവത്തെ തന്നെയാണ് വിശ്വാസികൾ ആരാധിക്കുന്നതും. എന്നാൽ ചിലതിന് മതങ്ങൾ എന്ന് പറയുന്നതെങ്കിലും അത് സ്ഥാപിക്കപ്പെട്ടത് എന്ന് പറയുന്നതിന് പകരം ഒരു സംസ്കാരമായി വളർന്നു പിന്നീട് അതിനെ മതമാക്കി മാറ്റുകയാണ് ചെയ്തത്. ഇന്നത്തെ കാലത്ത് ആണെങ്കിൽ സ്വയം പ്രഖ്യാപിത ആൾദൈവങ്ങൾ ഇഷ്ടം പോലെ... അത്തരം ആൾക്കാരുടെ വിശ്വാസം പ്രചരിപ്പിക്കാൻ സാധ്യതകൾ അനന്തവുമാണ്.. ഇച്ചാൽ സാങ്കേതികവിദ്യ തന്നെ ഉപയോഗപ്പെടുത്തുന്നു.
മനുഷ്യനു ജീവിക്കണമെങ്കിൽ സമ്പത്ത് വേണം, അത് പണം ആകാം, മൂല്യമുള്ള മറ്റെന്തെങ്കിലും വസ്തുക്കൾ ആവാം. ലോകത്ത് സമ്പന്നന്മാർ ധാരാളമുണ്ട്, അവർ ഓരോ നിമിഷവും സമ്പത്ത് വർധിച്ചു കൊണ്ടിരിക്കുന്നു അതേസമയം മറുവശത്ത് ദാരിദ്രവാസി എന്നും ദാരിദ്രവാസിയായി തന്നെ തുടരുകയും ചെയ്യുന്നു. ലോകത്തിൽ ആകെ സമ്പത്തിന്റെ പകുതിയിൽ കൂടുതൽ ശതമാനവും കുറെ വ്യക്തികളുടെ കയ്യിലാണ് അത് യാഥാർത്ഥ്യമായ കാര്യം തന്നെയാണ് ഉദാഹരണങ്ങൾ നിരവധി, ലോകത്തെ നിയന്ത്രിക്കുന്നതിൽ അവർക്കും പങ്കുണ്ട് അത് രാഷ്ട്രീയപരമായും (ചിലർ), അല്ലാതെയും. മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്, ടെസ്ല ഉടമ എലോൺ മസ്ക് അങ്ങനെ പോകുന്നു ലോകത്തെ സമ്പന്നരുടെ പട്ടിക. ഈ കൂട്ടത്തിൽ തന്നെ ഒന്നും രണ്ടും സ്ഥാനങ്ങൾ മാറിയും മറിഞ്ഞു ഇരിക്കും ഒരു വർഷവും.
ലോകത്ത് ഏറ്റവും കൂടുതൽ സമ്പത്ത് കൈവശം വച്ചിരിക്കുന്ന മതവിഭാഗം(Richest Religion) ഏതാണെന്ന് അറിയുന്നതിന് വേണ്ടി അന്താരാഷ്ട്രതലത്തിൽ പഠനം നടന്നു. പഠനപ്രകാരം ലോകത്തിലെ ഏറ്റവും അധികം സമ്പത്ത് കൈവശം വെച്ചിരിക്കുന്നത്, ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ള ക്രിസ്തുമതം (Christianity) തന്നെയാണ്. ക്രിസ്തുമതം എന്ന് പറയുമ്പോൾ അതിൽ ഉൾപ്പെടുന്ന പല വിശ്വാസരീതികൾ പിന്തുടരുന്ന സഭകളെ മൊത്തത്തിൽ കൂട്ടിയാണ്.
107.28 ട്രില്യൺ ഡോളറാണ് (trillion dollars) ഏകദേശം 9,18,84,08,62,80,00,002.00 ഇന്ത്യൻ രൂപയുടെ സമ്പത്താണ് ക്രിസ്ത്യാനികളുടെ കൈവശമുള്ളത്. അതായത് ക്രിസ്തുമത വിശ്വാസികൾ (Christian) കൈവശം വച്ചിരിക്കുന്നത് ലോകത്തിൻറെ മൊത്തം സമ്പത്തിന്റെ 55%. യുഎസ്,കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങി ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള വികസിത രാജ്യങ്ങളിലാണ് ഈ ആധിപത്യം പ്രധാനമായും കാണപ്പെടുന്നത്.
ലോകത്തിൻറെ സമ്പത്തിന്റെ ക്രിസ്തുമതത്തിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ഇസ്ലാം (Islam) മതമാണ്, അത് സ്വാഭാവികവുമാണ്. മുസ്ലിം മത വിശ്വാസികളുടെ മൊത്തം ആസ്തി 11.335 (trillion dollars) ട്രില്യൺ ഡോളറാണ്(97,09,52,13,27,50,000.10 ഇന്ത്യൻ കറൻസിക്ക് തുല്യം). ലോക ജനസംഖ്യയുടെ ഏകദേശം 25% വരും മുസ്ലിം വിശ്വാസികൾ, അത് ലോകത്തിൻറെ മൊത്തം സമ്പത്തിന്റെ രണ്ടാമത്തെ വലിയ പങ്ക് മുസ്ലീങ്ങൾ തന്നെയാണ്.
655 ബില്യൺ(billion.5,61,09,31,98,23,500.00 രൂപ) ഡോളർ ആണ് ഹിന്ദു(Hindu) സമൂഹത്തിന്റെ മൊത്തം സമ്പത്ത്. ലോക ജനസംഖ്യയിൽ എണ്ണത്തിൽ വളരെ കുറവാണെങ്കിലും ജൂത സമൂഹത്തിൻറെ കൈവശം സമ്പത്ത് ധാരാളം ഉണ്ട്.17,80,99,30,21,50,000.00 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 2.079 ട്രില്യൺ ഡോളർ ഏകദേശം വരും, അതായത് ഹിന്ദു സമൂഹത്തിന്റെ സമ്പത്തിന്റെ മൂന്നിരട്ടിയിലധികം. വിദ്യാഭ്യാസം, ധനകാര്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉള്ള ജൂത (Jewish) വർഗ്ഗത്തിൻറെ സ്വാധീനമാണ് ഇതിന് കാരണം എന്ന് പറയുന്നു. ജൂത വർഗ്ഗത്തിന്റെ ഇടയിൽ പ്രമുഖരായ വ്യവസായികളും, നിക്ഷേപകരും ഉള്ളതും അമേരിക്കയിൽ ജൂത സമൂഹത്തിന് സാമൂഹ്യവും സാമ്പത്തികമായ സ്വാധീനം ഉള്ളതും ഇതിന് കാരണമാകും.
സമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ മതസംഘടന ഏതാണെന്ന് ചോദിച്ചാൽ 'ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ്", ഇവരുടെ ഏകദേശം ആസ്തി 29,300 കോടി ഡോളർ വരും. മതാടിസ്ഥാനത്തിൽ ലോകത്ത് ഏറ്റുവാതിക സമ്പത്ത് കയ്യാളിയിരിക്കുന്നത് ക്രിസ്തുമത അനുയായികൾ തന്നെയാണ്, ജൂതന്മാർ 6 പേർ, ബുദ്ധ, ഹിന്ദു വിശ്വാസികൾ രണ്ടുപേർ വീതം ഈ കൂട്ടത്തിൽ വരും. ഭാവിയിൽ ചിലപ്പോൾ വ്യക്തികളുടെ എണ്ണങ്ങൾക്ക് മാറ്റം വരാം.
ഈ മതങ്ങൾക്ക് എല്ലാം സമ്പത്ത് ഇത്രയധികം വർദ്ധിക്കാൻ കാരണം സ്വാഭാവികമായും അതിൽ വിശ്വസിക്കുന്നവരും, അതിൻറെ പ്രചാരണാർത്ഥം മറ്റു പല ഉദ്ദേശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി സംഭാവന നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആ കൂട്ടത്തിൽ വരും. എന്നാൽ ഒരു മതത്തിലും വിശ്വസിക്കാത്തവരും സമ്പന്നന്മാരുടെ കൂട്ടത്തിൽ ഉണ്ട്. സമീപകാലത്ത് ലഭ്യമായ വിവരങ്ങൾ പ്രകാരം ലോക സമ്പത്തിന്റെ 34.8% ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ (Atheists) പക്കൽ ഉണ്ട്. നിരീശ്വരവാദികളായ അത്തരം വ്യക്തികളുടെ മൊത്തം സാമ്പത്തിക സ്ഥിതിയുടെ കണക്ക് 67.832 ട്രില്യൻ ഡോളർ (5,81,05,43,98,93,04,799.00 രൂപ).
#money #business #worldeconomy