ഭൂമിക്കടിയിലെ ശിലാഫലകള്‍ തെന്നിമാറുമ്പോഴുണ്ടാകുന്ന വിടവിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുമ്പോഴാണ് സമുദ്രങ്ങൾ രൂപം കൊള്ളുന്നത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിന് അടിയിൽ നിന്ന് അസാധാരണമായ ശബ്ദം തരംഗങ്ങൾ കണ്ടെത്തിയതായി ഗവേഷകർ.ആഫ്രിക്കയില്‍ മൂന്ന് ഭൂ ശിലഫലകങ്ങൾ (Tectonic plates - ടെക്ടോണിക് പ്ലേറ്റുകള്‍) കൂടിച്ചേരുന്ന എത്യോപ്യയിലെ അഫാര്‍ മേഖലയിലാണ് ആഴത്തില്‍ ഇത്തരമൊരു ശബ്ദം ശ്രദ്ധയില്‍പെട്ടിരിക്കുന്നത്.
യു.കെയിലെ സതാംപ്റ്റണ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ അസാധാരണമായ ശബ്ദ തരംഗങ്ങൾ തിരിച്ചറിഞ്ഞത്. ഉരുകിയ മാഗ്മ (ദ്രവശില) ഭൂമിയുടെ ക്രസ്റ്റിൽ (Crust-ബാഹ്യപടലം) സമ്മര്ദമേല്പ്പിക്കുന്നതാണ് ഇത്തരമൊരു ശബ്ദത്തിന് കാരണമെന്നും ഇതുവഴി ഭാവിയിൽ ക്രമേണ ഭൂഖണ്ഡത്തെ പിളര്‍ത്തുകയും, പുതിയൊരു സമുദ്രം രൂപപ്പെടുമെന്നുമാണ് ശാസ്ത്രലോകം പറയുന്നു.
130 ലധികം അഗ്നിപർവ്വത പാറകളുടെ സാമ്പിളുകൾ (volcanic rock) അഫാർ മേഖലയിൽ നിന്ന് ശേഖരിച്ചാണ് പഠനം നടത്തിയത്. പുതിയ സമുദ്രങ്ങൾ (ocean) രൂപപ്പെടുന്നത് ഭൂമിക്കടിയിലെ ശിലാഫലകള്‍ തെന്നിമാറുമ്പോഴുണ്ടാകുന്ന വിടവിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുമ്പോഴാണ്. പുതിയ സമുദ്രങ്ങൾ രൂപപ്പെടുമ്പോൾ രാജ്യങ്ങളുടെ അതിർത്തികൾ തന്നെ മാറിപ്പോകും, ഭൂഖണ്ഡങ്ങൾ വേർപിരിയും.
പുതിയ സമുദ്രതട രൂപീകരണത്തിന്റെ ആദ്യഘട്ടമാണ് അഫാറില്‍ കണ്ടെത്തിയിരിക്കുന്നത് ഇതുവഴി ഭൂഖണ്ഡം പതുക്കെ പിളർന്നു മാറുകയാണ്.സതാംപ്റ്റണ് സര്‍വകലാശാലയിലെ ഗവേഷക സംഘത്തിലുണ്ടായിരുന്ന, സ്വാന്‍സി സര്‍വകലാശാലയിലെ ജിയോളജിസ്റ്റായ എമ്മ വാട്സിനെ എന്നിവർ പറയുന്നത് ഈ മേഖലയിലുള്ള അഗ്നിപർവതങ്ങളുടെ chemical signatures (രാസ അടയാളങ്ങൾ) പരിശോധിച്ചാൽ ഈ പ്രകൃതി പ്രതിഭാസത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്, സയന്‍സ് അലേര്‍ട്ട് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ഗവേഷണ സംഘം അഫാറിന് അടിയിലെ ഭൂവല്‍ക്കം (മാന്റില്‍) ഏകീകൃതമോ, സ്ഥിരമോ അല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന ഹൃദയമിടിപ്പ് പോലെയുള്ള ശബ്ദതരംഗങ്ങൾ വ്യത്യസ്തമായ രാസ അടയാളങ്ങളുണ്ടെന്നും എമ്മ കൂട്ടിച്ചേർത്തു.
സതാംപ്റ്റണ് സര്‍വകലാശാലയിലെ ഭൗമശാസ്ത്ര പ്രൊഫസറും, ഗവേഷണത്തില്‍ പങ്കാളിയുമായ ടോം ജെര്നോണും സാക്ഷ്യപ്പെടുത്തുന്നത് മനുഷ്യഹൃദയം മിടിക്കുന്നതുപോലെയാണ് എത്യോപയ്ക്ക് അടിയിൽ നിന്നും പുറത്തുവന്ന സ്പന്ദനങ്ങളെന്ന്. 130 അധികം അഗ്നിപർവത പാറകളുടെ പാമ്പിളുകൾ കൂടാതെ ലഭ്യമായ മറ്റു വിവരങ്ങൾക്കൊപ്പം അത്യാധുനിക സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിങ് ഉപയോഗിച്ച് മേഖലയിലെ ഭൂമിയുടെ ബാഹ്യപടലം, ഭൂവല്‍ക്കം എന്നിവയുടെ ഘടനകളെയും സൂക്ഷ്മമായി മനസ്സിലാക്കി ഇതുവഴിയാണ് ഭൂഖണ്ഡം പിളര്‍ന്നാല്‍ പുതിയൊരു സമുദ്രതടം ഉണ്ടാകും കാലങ്ങൾ കൊണ്ട് അടുത്തട്ട് വികസിക്കുന്നത് തുടരുകയും ചെയ്യും,നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ ഇത് സംബന്ധിച്ച പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പറഞ്ഞു കഴിഞ്ഞപ്പോൾ ഒറ്റയടിക്കാൻ തീർന്നു പക്ഷേ ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് ഇത്തരം ഒരു പ്രക്രിയ പൂർത്തിയാകുക. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അല്ലെങ്കിൽ ഗവേഷകരുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി ഇത്തരം ഒരു വിവരം പുറത്തുവന്നു എങ്കിലും അഫാര്‍ മേഖലയിലെ പ്രതിഭാസവും കാലങ്ങള്ക്കുമുന്പേ തുടങ്ങിയതാകാം. ശാസ്ത്രലോകം അത് കണ്ടെത്തിയത് സമീപകാലത്ത് ആണെന്ന് മാത്രം. ഈ പ്രക്രിയ പൂർത്തിയായി പുതിയൊരു സമുദ്രം ഉണ്ടാവാനും അതിനെ തുടർന്ന് പുതിയ അതിരുകളില്‍ പുതിയ ഭൂഖണ്ഡമോ രാജ്യങ്ങളോ ഒക്കെ ആയിവരാനും ദശലക്ഷക്കണക്കിന് വർഷങ്ങൾ കാത്തിരിക്കേണ്ടിവരും...
#science
