(കൊടുക്കാൻ നല്ല ചിത്രങ്ങൾ ഒന്നുമില്ല, ഉള്ളവ എല്ലാം തന്നെ അല്പമെങ്കിലും മനസ്സാക്ഷിയുള്ളവർക്ക് അല്ലെങ്കിൽ തീവ്ര ദേശീയ വാദം പറയാത്തവർക്ക് കണ്ടുനിൽക്കാൻ പറ്റുന്നതല്ല, വേദന കൊണ്ട് പുളയുന്ന, ഭക്ഷണത്തിനുവേണ്ടി യാചിക്കുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും , പുരുഷന്മാരുടെയും ദൈന്യത നിറഞ്ഞ അവസ്ഥ!!)
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 60,000 കടന്നു. 2023 ഒക്ടോബര്‍ മുതല്‍ 60,034 പലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഗാസയില്‍ കൊടുംപട്ടിണിയാണ് സംജാതമാകുന്നതെന്ന് ആഗോള പട്ടിണി നിരീക്ഷണ സംവിധാനമായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐ പി സി) അറിയിച്ചു.
യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയർമാരും കൊല്ലപ്പെട്ടെന്നാണ് ഇവർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നത്.ആകെ 662 ദിവസം നീണ്ട സംഘർഷത്തിലാണ് പലസ്തീനിൽ മാത്രം ഇത്രയധികം പേർ കൊല്ലപ്പെട്ടത്. ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്. ഭക്ഷണം കിട്ടാതെ മരിച്ച 147 പേരിൽ 88 പേർ കുഞ്ഞുങ്ങളാണെന്നും കണക്കുകൾ പറയുന്നു. ഗാസയിൽ ഇപ്പോഴുള്ള മൂന്നിലൊന്ന് പേർക്കും ദിവസം ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ല. പോഷകാഹാരം ലഭിക്കാതെ 20000 ത്തോളം കുട്ടികളെ ഏപ്രിൽ മാസത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 3000 പേരുടെ സ്ഥിതി ഗുരുതരമാണ്.
സെപ്തംബറോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. അതോടെ ഗാസയിലെ മുഴുവൻ ജനവും കടുത്ത ഭക്ഷ്യക്ഷാമം നേരിടും. 5ലക്ഷത്തിലധികം പേർ കൊടും പട്ടിണിയിലേക്ക് തള്ളപ്പെടും. ഈ സാഹചര്യമൊഴിവാക്കാൻ സൈനിക നീക്കത്തിൽ നിന്നും അതിർത്തിയിലെ നിയന്ത്രണങ്ങളിൽ നിന്നും ഇസ്രയേലിനെ പിൻവലിപ്പിക്കാൻ ശ്രമിക്കുകയാണ് ലോകരാഷ്ട്രങ്ങൾ. നാലുമാസം കൊണ്ട് ഇസ്രയേൽ ഗാസയിൽ കൊലപ്പെടുത്തിയവരുടെ എണ്ണം പതിനായിരം. മാർച്ച് 23ന് ആയിരുന്നു 50,000 എന്ന കണക്ക് പുറത്തുവന്നത്.
മോശയുടെ വർഗ്ഗത്തിന്റെ ചോരകൊതിയിൽ മരണം അരലക്ഷം കടന്നു..!
അതേസമയം ഇസ്രയേലിന് തിരിച്ചടിയായി വിലയിരുത്തപ്പെടുന്ന തീരുമാനം ഫ്രാൻസ് കൈകൊണ്ടു. പാലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി ഫ്രാൻസ് അംഗീകരിച്ചു. സമാനമായ തീരുമാനത്തിലേക്ക് പോകാനാണ് ബ്രിട്ടന്റെയും തീരുമാനം.
#international #gaza #palastine