50,000-ത്തിലധികം പലസ്തീനികൾ ഇസ്രയേൽ ഭരണകൂടത്തിന്റെ ചോരകൊതിയിൽ കൊല്ലപ്പെട്ടു
വെടി നിർത്തൽ കരാർ ലംഘിച്ച് ജൂത ഭരണകൂടം നടത്തുന്ന ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അൻപതിനായിരം കടന്നു. ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ 50,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായും വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയിലടക്കം ആക്രമണം വീണ്ടും ശക്തമായതോടെ മരണ സംഖ്യ വീണ്ടും കുത്തനെ ഉയരുമെന്നും ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
50,021 മരണം ഞായറാഴ്ച സ്ഥിരീകരിച്ചതോടെ ഒരു രാജ്യം മറ്റൊരു ഭൂപ്രദേശത്ത് നടത്തുന്ന ഏകപക്ഷീയമായ വംശഹത്യയാണ് നടക്കുന്നത്.മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയും പറയുന്നത്. എന്നാൽ . യഥാർത്ഥ എണ്ണം വളരെ കൂടുതലായിരിക്കാം, കാരണം ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഒന്നരലക്ഷത്തോളം പേർക്ക് പരിക്കേറ്റതായാണ് കണക്കാക്കുന്നതെങ്കിലും അതും യഥാർത്ഥ കണക്ക് ആവണമെന്നില്ല.
സംഘർഷ സമയങ്ങളിൽ ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സ്ഥാപനങ്ങളും അടക്കം വിശ്വസനീയമാണെന്നും കണക്കാക്കിയിരുന്നു. എന്നാൽ ഗാസ അധികൃതർ പ്രസിദ്ധീകരിച്ച ഡാറ്റ ഇസ്രയേൽ ഒരിക്കലും ആ കണക്കുകൾ അംഗീകരിച്ചിരുന്നില്ല, ഇസ്രായേലിനെ പിൻതാങ്ങുന്ന ഏറ്റവും വലിയ സഖ്യകക്ഷിയും.
അന്താരാഷ്ട്ര പത്രപ്രവർത്തകരെ ഗാസയിൽ സ്വതന്ത്രമായി പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രയേൽ തടയുന്നതിനാൽ ഇത്തരം കണക്കുകൾ പരിശോധിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. മാർച്ച് 18നായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാംഭിച്ചത്. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗമുള്ള ആക്രമണം കൂടിയായപ്പോൾ ആക്രമണത്തിൻ്റെ ശക്തി വർധിക്കുകയും മരണസംഖ്യ കുത്തനെ ഉയർന്നു.
#Gaza #Israel