ഹോളിവുഡ് സിനിമയിലെ 'ജുറാസിക് പാർക്കിൽ' നിന്നുള്ള രംഗം അല്ല
![]() |
Ai വീഡിയോയിൽ നിന്ന് |
കണ്ണിനും, മനസ്സിന് കുളിർമ നൽകുന്ന ഗ്രാമപശ്ചാത്തലത്തിൽ ദിനോസറുകൾ മേഞ്ഞു നടക്കുന്നു, അവയുടെ മുട്ട തലയിൽ ചുമന്നു കൊണ്ടു പോകുന്നു, കടകളിൽ ഇറച്ചി തൂങ്ങിക്കിടക്കുന്നു. ഈ കാഴ്ച എവിടെ നിന്നാണ് എന്ന് ചോദിച്ചാൽ ഹോളിവുഡ് സിനിമയിലെ 'ജുറാസിക് പാർക്കിൽ' നിന്നുള്ള രംഗം അല്ല. ഈ കാഴ്ചകൾ കാണണമെങ്കിൽ പാലക്കാട്ടെ 'ദിനോസർ മൂക്കിലേക്ക്' പോകേണ്ടിവരും!.
പാലക്കാട്ടെ ദിനോസർ മുക്കിലെ പാടത്തും വരമ്പത്തും അവർ മേഞ്ഞു നടക്കുന്നു. വായിച്ചിട്ട് ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്നാൽ ചിലർക്കെങ്കിലും സംഭവം പിടികിട്ടിയിട്ടുണ്ടാവും. സംഭവം സിമ്പിൾ ആണ് ഇപ്പോൾ വൈറലായ ഒരു കൃഷിയാണ് ഇത്, ആ കൃഷിയാണ് ദിനോസർ കൃഷി ഒന്നൂടെ കൃത്യമായി പറഞ്ഞാൽ എ.ഐ ദിനോസർ കൃഷി.
Ai ദിനോസർ കൃഷി സമൂഹമാധ്യമങ്ങളിൽ വൈറലായി, സംഭവം ശരിക്കും പറഞ്ഞാൽ ഒറിജിനൽ കൃഷി അല്ലെങ്കിലും മറ്റൊരുതരത്തിൽ കച്ചവടം തന്നെയാണ്. കാരണം മനുഷ്യന് ഭൂമിയിൽ ഉണ്ടാകുന്നതിനും ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് ജീവിച്ച വംശനാശം വന്നുപോയ ഒരു ജീവി കേരളത്തിലെ പാലക്കാട് ഉണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, ഗൂഢാലോചന സിദ്ധാന്തക്കാർ പോലും അങ്ങനെയൊരു ഏർപ്പാടും കൊണ്ട് ഇറങ്ങില്ല.
കൊച്ചിയിലെ ഒരു കൂട്ടം യുവ എഞ്ചിനീയർമാർ തയ്യാറാക്കിയ കൃത്രിമ ബുദ്ധിയിൽ അധിഷ്ഠിതമായ വീഡിയോ ആണ് കോഴികളേയും പശുക്കളേയും വളര്‍ത്തുന്നത് പോലെ ദിനോസര്‍ വളര്‍ത്തല്‍ കൃഷിയാക്കിയ ദിനോസർ മുക്ക് എന്ന സാങ്കല്പിക ഗ്രാമം.'സ്റ്റോറിടെല്ലേഴ്സ് യൂണിയന്' എന്ന വീഡിയോ ക്രിയേറ്റേഴ്സ് ആണ് ഇതിന് പിന്നിൽ. അതിലും രസകരമായ കാര്യം എന്തെന്ന് വെച്ചാൽ ഇതിൻറെ വിവരണം ആണ്, പോരാഞ്ഞിട്ട് ടിവി ചാനലുകളിൽ കാണുന്ന കൃഷി അധിഷ്ഠിത (ഒറിജിനൽ) പരിപാടികളിലെ കർഷകർ പറയുന്നത് പോലെയുള്ള അനുഭവം പങ്കുവയ്ക്കുന്ന കർഷകരും. കാര്യം എന്തുതന്നെയായാലും വീഡിയോയിലെ കർഷകൻ എ.ഐ അല്ല എന്നുപോലും തോന്നുന്നു..
ദിനോസര്‍വളര്‍ത്തല്‍ കൃഷിയാക്കിയ പാലക്കാട്ടെ സാങ്കല്‍പ്പിക ഗ്രാമത്തെക്കുറിച്ചുള്ള വീഡിയോ തുടങ്ങുന്നത് ഈ വിവരണത്തോടെയാണ്.'ഇത് പാലക്കാട് ജില്ലയിലെ ദിനോമുക്ക് എന്ന ഗ്രാമം. ഇവിടത്തെ പ്രധാന കൃഷി ദിനോസറുകളാണ്. പൊതുവേ ശാന്തശീലരായ ദിനോസറുകളെ മുട്ടയ്ക്കും മാംസത്തിനുമായാണ് ഇവിടെ വളര്‍ത്തുന്നത്.'
ഓടിട്ട വീടുകള്‍ക്കു സമീപമുള്ള തെങ്ങിന്തോപ്പിലൂടെ ഒറ്റയ്ക്കും കൂട്ടായും നീങ്ങുന്ന ദിനോസറുകള്‍. വയലില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന വലിയ ദിനോസറിന്റെ മുട്ടകൾ, ചിതറി കിടക്കുന്നത് മാത്രമല്ല കടകളിൽ അടുക്കി വച്ചിരിക്കുന്ന ഒട്ടക പക്ഷിയുടെ മുട്ടയെക്കാളും വലുപ്പമുള്ള മുട്ടകൾ, കടകളിൽ കെട്ടി തൂക്കിയിരിക്കുന്ന ദിനോസർ ഇറച്ചി.. ദിനോസര്‍ കൃഷിയെക്കുറിച്ചു വിവരിക്കുന്ന പഞ്ചായത്തു പ്രസിഡന്റും കര്‍ഷകനും. ഇതൊന്നും കൂടാതെ ദിനോസർ കൈയിലേക്ക് മുട്ട വെച്ചുകൊടുക്കുന്നു, ആ മുട്ട തലയിൽ വച്ചുകൊണ്ട് ഗ്രാമത്തിലൂടെ നടന്നു നീങ്ങുന്ന മനുഷ്യൻ, പശുവിനും കൊടുക്കുന്നതുപോലെ കാടി ദിനോസറിന് കൊടുക്കുന്ന സ്ത്രീ അങ്ങനെ മൊത്തം ഒരു തനി ലോക്കൽ ദൃശ്യം.
ദിനോസർ കൃഷിയെ കുറിച്ച് അനുഭവസാക്ഷ്യം പറയുന്നത് കേട്ടാൽ ഇത് യഥാർത്ഥത്തിൽ സംഭവിച്ചത് പോലെയുള്ള കാര്യമാണ് അറിയാതെ എങ്കിലും തോന്നിപ്പോകും.'പൊതുവേ ശാന്തശീലരായ ദിനോസറുകളെ മുട്ടയ്ക്കായും മാംസത്തിനുമായാണ് ഉപയോഗിച്ച് പോരുന്നത്. വളരെ എളുപ്പത്തില്‍ അത്യാവശ്യം ലാഭത്തില്‍ ചെയ്യാന്‍ പറ്റുന്ന കൃഷിയാണ് ദിനോസര്‍ കൃഷി' കൂടാതെ 'ഒരു വര്‍ഷത്തില്‍ 300 കൂടുതല്‍ മുട്ടയിടുമെന്നും' പഞ്ചായത്ത് പ്രസിഡന്റ് വീഡിയോയിൽ കാച്ചി വിടുന്നു. പൂർണ്ണമായും എ ഐ അധിഷ്ഠിതമായ ഈ വീഡിയോയ്ക്ക് മൊത്തം 78 സെക്കൻഡ് ആണ് ദൈർഘ്യം.
#Ai #Dinosaurs #Palakkad #video #JurassicPark #viral