2011 ല്‍ ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുണ്ടായതിന്റെ മൂന്നിരട്ടി വലിപ്പത്തില്‍ സൂനാമിത്തിരകള്‍ ആഞ്ഞടിക്കും'- എന്നാണ് പ്രവചനത്തില്‍ പറയുന്നത്
![]() |
റിയോ തത്സുകി |
ജപ്പാനും ചൈനയും തായ്വാനും ഭയപ്പെടുന്ന ഒരു പ്രവചനം.ജാപ്പനീസ് മാംഗ ആർടിസ്റ്റായ 70 വയസ്സുകാരി റിയോ തത്സുകിയാണ് (Ryo Tatsuki) ജൂലൈ 5 ന് ജപ്പാനിൽ സൂനാമി ദുരന്തം ഉണ്ടാകുമെന്ന് പ്രവചനം നടത്തിയിരിക്കുന്നത്. 2011ൽ ജപ്പാനിലുണ്ടായ സൂനാമി മുതൽ ഗായകന് ഫ്രെഡി മെർക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും റിയോ തത്സുകി കൃത്യമായ പ്രവചനങ്ങൾ നടത്തിയതായാണ് ജപ്പാനിലെ പലരും വിശ്വസിക്കുന്നത്. അതാണ് ആശങ്കയ്ക്കിടയാക്കുന്നതും. എന്നാൽ, പ്രവചനങ്ങളിൽ കാര്യമില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ജപ്പാൻ അധികൃതർ പറയുന്നു.
![]() |
ദ് ഫ്യൂച്ചര്‍ ഐ സോ |
ഇല്ലസ്ട്രേറ്ററായ റയോ, 1999 ല്‍ പ്രസിദ്ധീകരിച്ച ദ് ഫ്യൂച്ചര്‍ ഐ സോ (Future I Saw) എന്ന പുസ്തകമാണ് ജപ്പാന്‍കാരുടെ ആധിക്ക് ആധാരം. ജാപ്പനീസ് ബാബ വാന്‍കയെന്നാണ് (Japanese Baba Vanga) റയോയെ ജനങ്ങള്‍ വിളിക്കുന്നത്. തന്റെ വരയിലൂടെയാണ് 2011 ലെ ഭൂകമ്പം റയോ 1999ല്‍ തന്നെ പ്രവചിച്ച് വച്ചത്. 2011 മാര്‍ച്ചില്‍ മഹാദുരന്തമുണ്ടാകുമെന്നായിരുന്നു റയോ കുറിച്ചത്. 2021 ല്‍ കുറേക്കൂടി ഭീതിദമായ വിവരങ്ങളാണ് റയോ വെളിപ്പെടുത്തിയത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രാന്തര്‍ ഫലകം വിണ്ടുകീറും. നാലുദിക്കിലേക്കും മാനം മുട്ടുന്ന തിരമാലകള്‍ ആഞ്ഞടിക്കും. 2011 ല്‍ ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുണ്ടായതിന്റെ മൂന്നിരട്ടി വലിപ്പത്തില്‍ സൂനാമിത്തിരകള്‍ ആഞ്ഞടിക്കും'- എന്നാണ് പ്രവചനത്തില്‍ പറയുന്നത്.
ഈ പ്രവചനത്തെ ഇത്രയധികം വാർത്താ പ്രാധാന്യം നേടാൻ കാരണം യാദൃശ്ചികമായി സംഭവിച്ച ചില കാര്യങ്ങളാണ്, അതിന് പ്രവചനവുമായി യാതൊരു ശാസ്ത്രീയ അടിത്തറയും ഉണ്ടാകണമെന്നില്ല. ജപ്പാനിൽ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയതു. പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30 ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി.
വ്യാഴാഴ്ചയും തെക്കുപടിഞ്ഞാറൻ ജപ്പാനിൽ 5.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ടോകര ദ്വീപ് ആണ് പ്രകമ്പനത്തിന്റെ കേന്ദ്രം. ടോക്കിയോയിൽ നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെയാണിത്. എപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കുന്നത് പോലെയാണ് തോന്നുന്നതെന്ന് ജനങ്ങള്‍ പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉറങ്ങാന്‍ പോലും ഭയമാണെന്ന് ടോകര ദ്വീപ് നിവാസികള്‍ പറയുന്നു.
ഇതുവരെ ഉണ്ടായ ഭൂചലനങ്ങള്‍ മൂലം കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയില്ല. എങ്കിലും ഈ ഭൂചലനങ്ങള്‍ എന്ന് അവസാനിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാതെ ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി. കഫെകളിലും ബാറുകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ജപ്പാന് ചര്‍ച്ച ചെയ്യുന്നത് റയോയെ കുറിച്ചു മാത്രമാണ്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഒരു കാര്യം ഉറപ്പിച്ചു പറയാം പ്രവചനങ്ങൾ പലതും പല കാര്യങ്ങളും കൂട്ടിച്ചേർത്ത് വ്യക്തതയില്ലാത്ത ഒരു സംഗതിയാവും പറയുക. ആ പറഞ്ഞിരിക്കുന്നതിൽ ഏതെങ്കിലും ഒരു പ്രയോഗത്തിൽ അല്ലെങ്കിൽ ഒരു വാക്കിൽ പിന്നീട് നടക്കുന്ന സംഭവങ്ങളുമായി എന്തെങ്കിലും സമയം ആർക്കെങ്കിലും സാമ്യം പക്ഷം അതുമായിട്ട് കൂട്ടി പിടിപ്പിക്കാൻ ശ്രമം ഉണ്ടാകും അങ്ങനെയാണ് പലതും യാഥാർത്ഥ്യം എന്ന് തോന്നാൻ ഇടവരുത്താൻ ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോൾ പ്രസ്തുത വിഷയത്തിന് യാഥാർത്ഥ്യബോധം കൈവരുന്നതായി തോന്നാം, അതിൽ പറഞ്ഞ ആൾ എന്താണ് ഉദ്ദേശിച്ചത് എന്ന് അവർക്ക് മാത്രമേ അറിയുകയുള്ളൂ.... പ്രവചനം നടന്നാൽ അതിന് ശരിയെന്നും അത് ഓർമ്മിക്കപ്പെടും, ചീറ്റി പോയാലോ അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് ആരും ഒരിക്കലും ഓർക്കില്ല.... കാത്തിരിക്കാം പ്രവചനം ഫലിക്കുമോ?.. അതോ വെറുതെ അന്ധവിശ്വാസത്തിന്റെ കൂട്ടത്തിൽ ഒരു കൂട്ടം ആൾക്കാരെ പെടുത്താൻ ആ സ്ത്രീയ്ക്ക് പറ്റിയെന്ന് വിചാരിക്കാൻ പറ്റുന്ന ചീറ്റി പോയ പ്രവചനങ്ങളുടെ കൂട്ടത്തിൽ ഒന്നുകൂടെ ആകും...
#Japan