വിമാനങ്ങളും വിമാനത്താവളങ്ങളും എല്ലാക്കാലത്തും മനുഷ്യന് കൗതുകമാണ്. അത് സ്ഥിര യാത്രക്കാര്‍ക്ക് പോലും വിമാനത്തിനോടുള്ള ഈ കൗതുകം ഒരിക്കലും മാറില്ല. സ്വാഭാവികമായും യാത്രാവനങ്ങളോടൊപ്പം തന്നെ കയറാൻ പറ്റില്ലെങ്കിലും യുദ്ധവിമാനങ്ങളോടും കാണാൻ താൽപ്പര്യം വരും.
അങ്ങനെയിരിക്കുമ്പോഴാണ് വിമാനവാഹിനി കപ്പലിൽ (aircraft carrier) നിന്നുള്ള പരിശീലന പറക്കലിന് ശേഷം ഒരു ബ്രിട്ടീഷ് യുദ്ധവിമാനം (British fighter jet) പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കുകയും തുടർന്ന് സാങ്കേതിക തകരാർ മൂലം അവിടെ കുടുങ്ങി പോവുകയും ചെയ്യുന്നത്.
റോയല്‍ നേവിയുടെ എഫ് 35 പോര്‍വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയത്. സാങ്കേതിക തകരാർ പരിഹരിക്കാത്തത് മൂലം വിമാനത്തിന്റെ മടക്കയാത്ര താമസിക്കുന്നു, അപ്പോഴാണ് മറ്റുപല കാര്യങ്ങൾ നാട്ടിൽ നടക്കുന്നത്.
ബ്രിട്ടീഷ് റോയൽ നേവി യുദ്ധവിമാനമായ F-35 ്ന് ആദ്യം മലയാളി വിൽക്കാൻ വച്ചത് OLX ല്‍. അതങ്ങ് പോകട്ടെ എന്ന് വിചാരിച്ചു കഴിഞ്ഞപ്പോഴാണ് കേരള സർക്കാരിൻറെ ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും F-35.
കേരള ടൂറിസത്തിന്റെ (Kerala tourism) ഫേസ്ബുക്ക് പോസ്റ്റില്‍ UK F-35യുടെ മടങ്ങിപ്പോക്കിലെ കാലതാമസം പരസ്യ തന്ത്രമാക്കി മാറ്റി.
യുദ്ധവിമാനം കേരളത്തെപ്പറ്റിയുള്ള റിവ്യു പങ്കുവെക്കുന്നത് പോലെയാണ് പോസ്റ്റ്. "കേരളം, നിങ്ങൾ ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത സ്ഥലം" എന്നാണ് പോസ്റ്റില്‍ പറയുന്നത്. ആക്ഷേപഹാസ്യ വാര്‍ത്താ വെബ്സൈറ്റായ ദ് ഫൗക്സിയാണ് ആദ്യം കേരള ടൂറിസത്തെയും ബ്രിട്ടീഷ് യുദ്ധവിമാനത്തെയും ചേര്‍ത്ത് പോസ്റ്റിട്ടത്. "കേരളം, ഒരിക്കല്ലാന്ഡ് ചെയ്താല്‍, നിങ്ങള്‍ക്ക് മടങ്ങിപോകാനാകില്ല, സംശയമുണ്ടെങ്കില്‍ ബ്രിട്ടീഷ് എ35 യോട് ചോദിച്ചുനോക്കൂ" എന്നാണ് ഫൗക്സിയുടെ പോസ്റ്റില്‍ പറയുന്നത്. അതോടെ സംഭവം കേരളത്തിൽ മാത്രമല്ല ലോകം മൊത്തം അറിഞ്ഞു.
മുഴുവന്‍ സമയവും ഉപഗ്രവ നിരീക്ഷണത്തിലുള്ള അമേരിക്കന്‍ നിര്‍മിത ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ പരിസരത്തേക്ക് ആര്‍ക്കും അടുക്കാനാവില്ല എന്ന യാഥാർത്ഥ്യം അപ്പോഴും നിലനിൽക്കുന്നു.
#Keralatourism #Thiruvananthapuramairport #Britishfighterjet