UPI ഏറെ കാലമായി രാജ്യത്തെ മാതാപിതാക്കൾ ആവശ്യപ്പെടുന്നൊരു ഫീച്ചർ അവതരിപ്പിച്ചു.പ്രായപൂർത്തിയാകാത്ത, ബാങ്ക് അക്കൗണ്ടില്ലാത്ത കുട്ടികൾക്കും ഇനി യുപിഐ ഇടപാടുകൾ നടത്തുന്നതിന് വേണ്ടിയാണ് ഈ സംവിധാനം.യുപിഐ സർക്കിൾ സേവനത്തിന്റെ സഹായത്തോടെയാണ് ഈ ഫീച്ചർ വർക്ക് ചെയ്യുന്നത്.
യുപിഐ സർക്കിൾ :
ഗൂഗിൾ പേ, ഭീം പോലുള്ള ആപ്പുകളിൽ ലഭ്യമായ ഡെലിഗേറ്റഡ് പേമെന്റ് ഫീച്ചറാണ് യുപിഐ സർക്കിൾ. ഇതുവഴി ഒരു പ്രൈമറി ഉപഭോക്താവിന് (രക്ഷിതാവ് ) അയാളുടെ ബാങ്ക് അക്കൗണ്ടിനെ മറ്റൊരു സെക്കൻഡറി ഉപഭോക്താവുമായി ബന്ധിപ്പിക്കാനാവും. സെക്കൻഡറി ഉപഭോക്താവ് കുട്ടികളാണെങ്കിൽ അവർക്ക് അവരുടെ ഫോണിലെ ആപ്പിൽ നിന്ന് രക്ഷിതാവിന്റെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനാവും.
സെക്കണ്ടറി ഉപഭോക്താവ് നിയന്ത്രണമില്ലാതെ പണം ചിലവാക്കുമെന്ന പേടിവേണ്ട! ആവശ്യമെങ്കിൽ സെക്കൻഡറി ഉപഭോക്താവിന് നടത്താവുന്ന ഇടപാടിന് പരിധി നിശ്ചയിക്കാനും പ്രൈമറി ഉപഭോക്താവിന്റെ അനുമതി നിർബന്ധമാക്കാനും സാധിക്കും.
ഇടപാടുകൾ നിങ്ങളുടെ യുപിഐ ഐഡിയിലൂടെയാണ് നടക്കുക. എന്നാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ യുപിഐ പിന്നോ സെക്കണ്ടറി ഉപഭോക്താവിന് ലഭിക്കുകയുമില്ല. ദിവസേന ചിലവാക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കാനും ഓരോ ഇടപാടും പ്രത്യേകം അനുമതി നിർബന്ധമാക്കാനും സാധിക്കും.
യുപിഐ സർക്കിൾ എങ്ങനെ സെറ്റ് ചെയ്യാം :
ഗൂഗിൾ പേ അല്ലെങ്കിൽ ഭീം ആപ്പ് തുറക്കുക, പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
താഴേക്ക് സ്ക്രോൾ ചെയ്താൽ യുപിഐ സർക്കിൾ ഓപ്ഷൻ കാണാം.
യുപിഐ സർക്കിൾ ക്ലിക്ക് ചെയ്ത് ആഡ് ഫാമിലി ഓർ ഫ്രണ്ട്സ് എന്നത് ടാപ്പ് ചെയ്യുക.
അവരുടെ യുപിഐ ഐഡി നൽകുക. അവരുടെ യുപിഐ സർക്കിൾ ക്യുആർ കോഡ് സ്കാൻ ചെയ്താലും അക്കൗണ്ടുകൾ ബന്ധിപ്പിക്കാം.
ശേഷം ആഡ് റ്റു മൈ യുപിഐ സർക്കിൾ ക്ലിക്ക് ചെയ്യുക.
ശേഷം സ്പെന്റ് ലിമിറ്റ് (ചിലവാക്കുന്ന പണത്തിന് പരിധി) നിശ്ചയിക്കാം. ഒപ്പം അപ്രൂവ് എവരി പേമെന്റ് എന്നതും തിരഞ്ഞെടുക്കാം.
ഒടുവിൽ നിങ്ങളുടെ യുപിഐ പിൻ എന്റർ ചെയ്താൽ സെക്കൻഡറി യൂസർ ചേർക്കാം.
15 വയസിൽ താഴെയുള്ള കുട്ടികൾക്ക് ചില ബാങ്കുകൾ അക്കൗണ്ടുകൾ അനുവദിക്കാറില്ല
#onlinepayment #upicircle #paymentapp
