40 വർഷം കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നവർക്ക് സുപരിചിതമായ ഈ കാഴ്ച മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നതായി അവർ തന്നെ വ്യക്തമാക്കി.
കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം ഭീമനായ മൈക്രോസോഫ്റ്റ് വിൻഡോസിൽ (Windows) ഒരു നീല സ്ക്രീൻ തെളിയുന്നത് പലപ്പോഴും കണ്ടിട്ടുണ്ടാവും 'ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് '(ബി.എസ്.ഒ.ഡി) എന്നാണ് ഇത് അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സിസ്റ്റം എന്തെങ്കിലും ഗുരുതരമായ സാങ്കേതിക പ്രശ്നം നേരിടുമ്പോൾ ഡാറ്റാ നഷ്ടം ഒഴിവാക്കുന്നതിന് വേണ്ടിയാണ് BSOD ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് എന്ന നീല സ്ക്രീൻ തെളിഞ്ഞു വരുന്നത്. 40 വർഷം കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നവർക്ക് സുപരിചിതമായ ഈ കാഴ്ച മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നതായി അവർ തന്നെ വ്യക്തമാക്കി.
നീല സ്ക്രീനിന് പകരം ഇനി തെളിഞ്ഞുവരിക കറുത്ത സ്ക്രീൻ ആയിരിക്കും.1985 ല്‍ വിന്‍ഡോസ് 1.0ലാണ് ആദ്യമായി ബ്ലൂ സ്ക്രീന്‍ ഓഫ് ഡത്ത് പ്രത്യക്ഷപ്പെടുന്നത്.ബ്ലൂ സ്ക്രീന്‍ ഓഫ് ഡത്ത് പകരമായി എത്തുന്നത് അറിയപ്പെടുന്നത് ബ്ലാക്ക് സ്ക്രീൻ ഓഫ് ഡെത്ത്.വിന്‍ഡോസ് 11-ല്‍ പുത്തന്‍ ബ്ലാക്ക് സ്ക്രീന്‍ ഓഫ് ഡെത്ത് പല ഉപഭോക്താക്കൾക്കും ലഭ്യമായി തുടങ്ങി.
മൈക്രോസോഫ്റ്റ് പറയുന്നത് അനുസരിച്ച് ബ്ലൂ സ്ക്രീൻ ഓഫ് ഡെത്തിൽ ഇത്രയും നാളും കണ്ടുകൊണ്ടിരുന്ന നീല സ്ക്രീന്‍ കാണപ്പെടുന്ന ദുംഖത്തിന്റെ സ്മൈലിക്കും ക്യൂആര്‍ കോഡിനും എറര്‍ മെസേജിനും പകരം കറുത്ത സ്ക്രീനില്‍ എറര്‍ മെസേജ് മാത്രം കൊണ്ടുവരുന്നതാണ്.റെഡ്മണ്ട് ആസ്ഥാനമായുള്ള ടെക് ഭീമന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ദൃശ്യ ശൈലിക്ക് അനുസൃതമായാണ് പേജിന്റെ രൂപകല്‍പ്പന.
സൈബര്‍ അക്രമണങ്ങളെ നേരിടുന്നതിനുവേണ്ടിയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നത്.2024 ൽ 85 ലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ച ക്രൗഡ് സ്ട്രെക്ക് ഔട്ട് റേജിനെ തുടര്‍ന്ന് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സുരക്ഷാപരിശോധന നടത്തുമെന്ന് കമ്പനി പറഞ്ഞിരുന്നുവെങ്കിലും സുരക്ഷാപ്രശ്നങ്ങൾ ആണ് കാരണമെന്ന് ഇതുവരെ സമ്മതിച്ചിട്ടില്ല.
സാധാരണ വിൻഡോസ് അപ്ഡേറ്റ് കാണാറുള്ള കറുത്ത സ്ക്രീനിന് സമാനമായ ഇത് വിന്‍ഡോയ് 8 പതിപ്പിലേക്ക് 'സാഡ് ഫേസ്' ചേര്‍ത്ത ശേഷം മൈക്രോസോഫ്റ്റ് വരുത്തുന്ന പ്രധാന അപ്ഡേറ്റാണ് കറുപ്പിലുള്ള പുത്തന്‍ ബിഎസ്ഒഡി. ഇതിന് പുറമെ ക്വിക് മെഷീന് റിക്കവറി (QMR) ഫീച്ചറും വിന്‍ഡോസ് 11-ലേക്ക് എത്തിയിട്ടുണ്ട്. ശരിയായി ബൂട്ട് ചെയ്യാൻ കഴിയാത്ത മെഷീനുകൾ വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനായാണ് QMR ഫീച്ചര്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്.QMR വിന്‍ഡോസ് റിക്കവറി എന്‍വയോണ്‍മെന്റ് (Windows Recovery Environment-WRE) ഉപയോഗിക്കുന്നു ഇതുവഴി മാനുവൽ ആയി ചെയ്യേണ്ട പ്രശ്നപരിഹാരങ്ങളുടെ ആവശ്യകത ഒഴിവാക്കുകയും ചെയ്യുന്നതായി കമ്പനി പറയുന്നു.
#windowsoperatingsystem #technology

