![]() |
വീട്ടിലെ പൊതുദർശനം |
വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹമാണ്. വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ അടക്കം വസതിയിലെത്തി വിഎസിന് അന്ത്യമൊപാചാരം അർപ്പിച്ചു. വീട്ടിൽ പൊതുദർശനം ഇല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ വൻ ജനാവലിയാണ് വസതിയ്ക്ക് മുന്നിൽ ഇന്നലെ തടിച്ചുകൂടിയത്. രാത്രി 11: 45 ഓടയാണ് മകൻ അരുൺകുമാറിന്റെ തിരുവനന്തപുരം വസതിയിൽ എത്തിച്ചത്.
More read വിഎസ് (സഖാവ്) ; നൂറ്റാണ്ടിൻറെ ചുവന്ന സമരനായകന് വിട
തുടർന്ന് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ വിഎസിൻ്റെ ഭൗതികശരീരവുമായി ആംബുലൻസ് ദർബാർ ഹാളിലേക്ക്. മകൻ അരുൺ കുമാറും കുടുംബാംഗങ്ങളും കൂടെ വാഹനത്തിൽ ഉണ്ടായിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വാഹനവ്യൂഹം നീങ്ങിയത്.
വിഎസ് അച്യുതാനന്ദന്റെ മൃതദേഹം രാവിലെ 9.21 ഓടെ മുതൽ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ചു. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടതു സർക്കാരിലെ മന്ത്രിസഭാംഗങ്ങളും, എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും ഹാളിൽ എത്തിയിരുന്നു.
സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എംവി ഗോവിന്ദൻ, മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു എന്നിവർ ദർബാർ ഹാളിൽ വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരത്തിൽ പുഷ്പചക്രങ്ങൾ അർപ്പിച്ച് അന്ത്യാഞ്ജലികൾ നേർന്നു.
#VSACHUTHANANDAN