ക്ഷീണം, ഉറക്കമില്ലായ്മ, മുഖത്തെ മുഖക്കുരു തുടങ്ങിയവ രോഗിയിൽ കണ്ടെത്തി
![]() |
പ്രതീകാത്മക ചിത്രം |
പല കാര്യങ്ങൾക്കും കൃത്രിമ ബുദ്ധിയുടെ നിർദ്ദേശം സ്വീകരിക്കാൻ തുടങ്ങിയ കാലമാണ് ഇപ്പോൾ.Ai (എ ഐ) എല്ലാ മേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പലരും അതിന്റെ ഉപദേശം സ്വീകരിച്ചാണ് പലതും ചെയ്യുന്ന അവസ്ഥ വരെ എത്തിച്ചേർന്നു. നിർമ്മിത ബുദ്ധിയിൽ പ്രധാനമാണ് ChatGPT(ചാറ്റ് ജിപി ടി). സാധാരണ വിഷയങ്ങൾ മുതൽ ആരോഗ്യ കാര്യങ്ങൾ വരെ പലരും ഡോക്ടർമാരോട് ചോദിക്കുന്നതിനു പകരം ChatGPT യുടെ ഉപദേശം സ്വീകരിക്കുന്ന ഘട്ടം എത്തി, അപകടമാണെന്ന് അറിയാമെങ്കിലും. അങ്ങനെ ആരോഗ്യസംരക്ഷണത്തിനായി ചാറ്റ് ജിപിടി പോലുള്ള AI chat boat (എഐ ചാറ്റ് ബോട്ടുകൾ) ഉപയോഗിക്കുന്നവർക്ക് പണി കിട്ടും.
ഉപ്പിന് പകരം ചാറ്റ് ജിപിടി ഉപദേശം സ്വീകരിച്ച് സോഡിയം ബ്രോമൈഡ് ഉപയോഗിച്ച 60കാരന് ഒടുവിൽ വട്ടായി.19ാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നെന്ന് കരുതുന്ന ബ്രോമിസം (ബ്രോമൈഡ് വിഷബാധ)എന്ന അപൂർവ രോഗമാണ് 60കരാന് പിടിപ്പെട്ടത്.'അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിൻ' എന്ന മാസികയിൽ വാഷിംഗ്ടൺ സർവകലാശാലയിലെ മൂന്ന് ഡോക്ടർമാർ ചേർന്ന് തയ്യാറാക്കി പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നാണ് ഈ വിവരം പുറത്തുവന്നത്.
ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുന്ന കാര്യം മനുഷ്യനെ ചിന്തിക്കാൻ പറ്റില്ല. എന്നാൽ ചുട്ടു കഴിക്കുന്ന ഭക്ഷണത്തിന് ഉപ്പിന്റെ ആവശ്യം പൊതുവേ കുറവാണ്, പക്ഷേ എല്ലാ ഭക്ഷണവും ചുട്ടല്ലല്ലോ മനുഷ്യൻ കഴിക്കുന്നത്. കിഴങ്ങുവർഗ്ഗങ്ങൾ ചുട്ടു കഴിക്കുമ്പോൾ ഉപ്പിന്റെ ആവശ്യമില്ല പക്ഷേ മത്സ്യവും മാംസവും ആധുനിക മനുഷ്യനും ചുട്ടു കഴിക്കാറുണ്ട് അപ്പോൾ അതിൽ ഉപ്പ് തീർച്ചയായും ചേർക്കും, മറ്റു മസാലകൾക്കൊപ്പം. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന സോഡിയം ക്ലോറൈഡ് അഥവാ ഉപ്പ് (sodium chloride) കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് 60കാരൻ ഒരു പഠനത്തിൽ വായിച്ചിരുന്നു. പിന്നാലെ ഭക്ഷണത്തിൽ സോഡിയം ക്ലോറൈഡിന് പകരം എന്ത് ഉപയോഗിക്കാമെന്ന് അയാൾ ചാറ്റ്ജിപിടിയോട് ചോദിച്ചു.പൂളുകളുടെ പരിപാലനത്തിന് സാധാരണയായി ഉപയോഗിച്ചുവരുന്ന രാസവസ്തുവായ Sodium bromide (സോഡിയം ബ്രോമൈഡ്) ഉപയോഗിക്കാനാണ് എഐ ചാറ്റ്ബോട്ട് നിർദേശിച്ചത്. അങ്ങനെ മാനസികരോഗങ്ങളോ ഗുരുതരമായ മറ്റ് രോഗമോ ഇല്ലാത്ത ആ മനുഷ്യൻ മൂന്ന് മാസത്തേക്ക് എഐയുടെ ശുപാർശ പാലിച്ച്, സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം ആശുപത്രിയെലെത്തിയ 60കാരൻ, അയൽക്കാരൻ തനിക്ക് വിഷം നൽകുകയാണെന്ന് പരാതിപ്പെട്ടു. അതിന് കാരണമാകട്ടെ ദാഹമുണ്ടായിട്ടും വെള്ളംകുടിക്കാന്‍ സാധിക്കാതെ വന്ന് ആരോഗ്യം മോശമായപ്പോഴാണ് ഇയാള്‍ വൈദ്യസഹായം തേടുന്നത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ അസാധാരണമായ ഇലക്ട്രോലൈറ്റ് അളവുണ്ടെന്ന് മനസിലായി. തുടർന്നാണ് ഡോക്ടർമാർ ഇയാൾക്ക് 18ാം നൂറ്റാണ്ടിലുണ്ടായിരുന്ന ബ്രോമിസം എന്ന രോഗമാണെന്ന് തിരിച്ചറിഞ്ഞത്.
24 മണിക്കൂറിനുള്ളിൽ ഇയാളുടെ അവസ്ഥ വളരെ മോശമായി തുടങ്ങി. ഒരു പാരാനോയ അവസ്ഥയിലായിരുന്നു വൃദ്ധൻ. ഭ്രമാത്മകത കാഴ്ചയിലും കേൾവിയിലുമെല്ലാം ഉണ്ടായി. അദ്ദേഹത്തിന് മാനസികാരോഗ്യ പരിശോധന ആവശ്യമായി വന്നു. ക്ഷീണം, ഉറക്കമില്ലായ്മ, മുഖത്തെ മുഖക്കുരു, സൂക്ഷ്മമായ അറ്റാക്സിയ (മനുഷ്യ ശരീരത്തിലെ പേശികളുടെ ഏകോപനത്തിൻ്റെ അഭാവം, നടത്തം, വസ്തുക്കൾ എടുക്കൽ, സംസാരിക്കൽ തുടങ്ങിയ സ്വമേധയാ ഉള്ള ചലനങ്ങളെ ബാധിക്കുന്ന ഒരു നാഡീരോഗാവസ്ഥയാണ് അറ്റാക്സിയ), അമിത ദാഹം എന്നിവയും ഇയാൾക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ പിന്നീട് മനസ്സിലാക്കി. ഇവയെല്ലാം ബ്രോമൈഡ് വിഷബാധയുമായി ബന്ധപ്പെട്ടിരിക്കുന്ന ലക്ഷണങ്ങളായിരുന്നു.മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇയാള്‍ സുഖം പ്രാപിച്ചത്.
1800-കളുടെ അവസാനത്തിലും 1900-കളുടെ തുടക്കത്തിലുമാണ് ബ്രോമിസം റിപ്പോർട്ട് ചെയ്തിരുന്നത്. അന്ന് മാനസികരോഗാശുപത്രികളിലെ മിക്കവാറും രോഗികൾക്ക് ഈ രോഗമായിരുന്നു. പിന്നാലെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (US Food and Drug Administration) കഴിക്കാവുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് ബ്രോമൈഡ് ഒഴിവാക്കി. ഇതോടെ Bromism (ബ്രോമിസം) എന്ന അസുഖവും മൺമറഞ്ഞു.
ബ്രോമൈഡ് വിഷബാധ :
20 അം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാധാരണയായി കണ്ടുവന്നിരുന്ന ശാരീരിക മാനസിക പ്രശ്നങ്ങളിൽ ഒന്നാണ് ബ്രോമിസം എന്ന് അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ വന്ന ലേഖനത്തില്‍ പറയുന്നത്. അക്കാലത്ത് 10 ല്‍ ഒരാള്‍ക്ക് വന്നിരുന്ന ഒരു മാനസിക രോഗമായിരുന്നു ബ്രോമൈഡ് വിഷബാധ . ഇന്ന് മനുഷ്യനില്‍ ബ്രോമൈഡ് വിഷബാധ ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമാണ്.
ആദ്യകാലങ്ങളിൽ ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠയ്ക്കും ചികിത്സിക്കാൻ ബ്രോമൈഡ് സംയുക്തങ്ങൾ ഉപയോഗിച്ചിരുന്നു, പാർശ്വഫലങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവയുടെ ഉപയോഗം നിർത്തലാക്കി. മൃഗങ്ങൾക്കുള്ള മരുന്നുകളിലും ചില വ്യാവസായിക ഉൽപ്പന്നങ്ങളിലുമാണ് ബ്രോമൈഡ് കൂടുതലായി ഇപ്പോൾ ഉപയോഗിക്കുന്നത്.
അതേസമയം ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ചാറ്റ്ബോട്ടുകളെന്ന് മാതൃ കമ്പനിയായ open AI (ഓപ്പൺഎഐ) ഫോക്സ് ന്യൂസിന് നൽകിയ മുൻ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്."അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന സുരക്ഷാ ടീമുകൾ ഞങ്ങളുടെ പക്കലുണ്ട്. കൂടാതെ പ്രൊഫഷണൽ മാർഗനിർദ്ദേശം തേടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങളുടെ എഐ സംവിധാനങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്," ഓപ്പൺ എഐ പ്രസ്താവനയിൽ പറയുന്നു.
#AIchatboat chatGPT #health salt