കൊല്ലവർഷം ഇപ്പോൾ 1201 ആയി എന്നർഥം. പഴയ ആധാരത്തിലോ ഗ്രന്ഥവരിയിലോ ME എന്നെഴുതിയിരിക്കുന്നത്
പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നു കൗതുകകരമായ ചില പ്രത്യേകതകളും നിറഞ്ഞ. സമ്പൽസമൃതിയുടെയും ഉത്സവകാലത്തിന്റെയും തുടക്കം കൂടിയാണ് ചിങ്ങം ഒന്ന് (Chingam 1). പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദുരിതം നിറഞ്ഞ കർക്കടകമാസത്തിലെ പേമാരിയുടെ കറുത്ത കാർമേഘങ്ങൾ നീങ്ങി മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുക എന്നത് കാലങ്ങളായുള്ള ഒരു വിശ്വാസമാണ്,ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും. 2025 ഓഗസ്റ്റ് 17ന് മലയാളികളുടെ ലോക്കൽ പുതുവർഷം വന്നു. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷമാക്കുന്നതിനുള്ള കർഷകദിനം കൂടെയാണ് ചിങ്ങം. ഓരോ കർഷകനും പ്രത്യാശയുടെയും പ്രതീക്ഷയുടെയും പൊന്നിൻ പുലരി.
മറ്റൊരുതരത്തിൽ പറഞ്ഞാൽ എംഇക്ക് (ME) 1200 വയസ്സു കഴിഞ്ഞു എന്നുവച്ചാൽ 12 നൂറ്റാണ്ട് കഴിഞ്ഞു. എന്താണ് എംഇ എന്ന് പുതിയ തലമുറയ്ക്ക് അറിയണമെന്നില്ല. മലയാളം ഇറ എന്നാണ് മുഴുവൻ പേര്. അതായത് കൊല്ലവർഷം. ഇറയ്ക്ക് യുഗം, കാലം എന്നൊക്കെ അർഥമുണ്ട്. അതായത്, കൊല്ലവർഷം ഇപ്പോൾ 1201 ആയി എന്നർഥം. പഴയ ആധാരത്തിലോ ഗ്രന്ഥവരിയിലോ ME എന്നെഴുതിയിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം കാലഗണനാ രീതിയായ കൊല്ലവർഷത്തെ സൂചിപ്പിച്ചാണ്.
ഒരുകാലത്ത് സമ്പന്നമായിരുന്നു കാര്‍ഷിക സംസ്കാരത്തിന്റെയും, ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളിയുടേയും (malayali) മനസ്സില്‍ ചിങ്ങമാസം (Chingamasam) ഉണര്‍ത്തുന്നത്. തോരാമഴയുടേയും വറുതിയുടേയും മാസമായ കര്‍ക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി കര്‍ക്കടത്തിലെ കഷ്ടതകള്‍ മറക്കാനുള്ള മാർഗ്ഗം കൂടിയാണ്. കാലങ്ങളായി പറഞ്ഞു പോകുന്ന പ്രയോഗം പോലെ 'കാണം വിറ്റും ഓണം ഉണ്ണാന്‍' നാടും വീടും ഒരുങ്ങുന്ന ദിവസങ്ങള്‍ക്ക് തുടക്കമാകുകയാണ്. തുമ്പയും മുക്കൂറ്റിയും കണ്ണാന്തളിയും പൂവിടുന്ന തൊടിയും പറമ്പും. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പച്ചപ്പാടങ്ങള്‍ക്ക് ശോഭപകരുന്നു. മഴക്കോളുമാറി മാനം തെളിയുന്ന ദിവസങ്ങളാണ് ചിങ്ങത്തിലുണ്ടാകുക എന്നാണ് വിശ്വാസം.
ഇനിയും തലക്കെട്ടിൽ സൂചിപ്പിച്ചതിലേക്ക് കടക്കാം. മലയാളി 1200 കഴിഞ്ഞു 1201 കൊല്ലവർഷത്തേക്ക് കടക്കുകയാണ്. അതായത് മലയാളം കലണ്ടർ (Malayalam varsham) പ്രകാരം ഒരു പുതിയ വർഷാരംഭം,പുതിയ നൂറ്റാണ്ട് .13–ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ്. 100 കൊല്ലം പൂർത്തിയാകുമ്പോഴാണല്ലോ ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നത്. പൊതുവിൽ മലയാളികൾ ആചരിച്ചു വരുന്ന വർഷാരംഭം ചിങ്ങമാസത്തിലെ ഒന്നാം തീയതിയാണ്. അതായത് ഇത് കൊല്ലവർഷം പ്രകാരമുള്ള പുതുവർഷമാണ്. ഇന്ന് 1200 കൊല്ലവർഷം കഴിഞ്ഞ് 1201 കൊല്ലവർഷത്തേക്ക് പ്രവേശിച്ചു.മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പന്ത്രണ്ടാം നൂറ്റാണ്ട് കഴിഞ്ഞു പതിമൂന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചു.കൊല്ലവർഷം 12 ആം നൂറ്റാണ്ടിലെ അവസാന വർഷത്തിന്റെ ആദ്യ ദിവസം. 2024 ഓഗസ്റ്റ് 17 മുതൽ 2025 ഓഗസ്റ്റ് 16 വരെയായിരുന്നു.ആധുനിക കാലത്തിലെ ആദ്യ മലയാള നൂറ്റാണ്ടിന്റെ ആരംഭം കൂടിയായിരുന്നു 2025 ഓഗസ്റ്റ് 17.
ഉത്ഭവം സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ധാരണ ഇല്ലാത്ത കൊല്ലവർഷത്തെ 28 മുതൽ 32 വരെ ദിവസങ്ങൾ വരെയുള്ള പന്ത്രണ്ട് മാസങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. മലയാള വർഷത്തിലെ ആദ്യമാസമായ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെയാണ് 12 പേരുകൾ. ഇവ സൗരരാശികളുടെ നാമങ്ങളാണ്. സൂര്യൻ ഓരോ മാസത്തിലും അതത് രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. പൊതുവേ ഇന്ന് കേരളത്തിൽ ഗ്രിഗോറിയൻ കാലഗണനാരീതി ആണ് പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു നാളുകൾ നിശ്ചയിക്കുന്നത്.
1956 നവംബർ ഒന്നാം തീയതിയാണ് കേരള സംസ്ഥാനം നിലവിൽ വന്നത്. അത് ‘കേരളപ്പിറവി’ എന്ന പേരിൽ കേരളമെങ്ങും കൊണ്ടാടുന്നുണ്ട്. എന്നാൽ കേരളമെന്ന ഭൂവിഭാഗം എത്രയോ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഉണ്ട്. ബ്രഹ്മാണ്ഡപുരാണത്തിലും അഗ്നിപുരാണത്തിലും ഭാഗവതത്തിലും രാമായണത്തിലും മഹാഭാരതത്തിലും കേരള പരാമർശം കാണുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവ പക്ഷത്ത് കേരള രാജാവ് പങ്കെടുത്തിരുന്നത്രേ.കൊല്ലവർഷത്തിന്റെ ആരംഭത്തെക്കുറിച്ച് പല െഎതിഹ്യങ്ങളും നിഗമനങ്ങളും ഉണ്ട്. ശങ്കുണ്ണി മേനോൻ, പദ്മനാഭ മേനോൻ, സുന്ദരൻ പിള്ള, ലോഗൻ സായിപ്പ്, പ്രിൻസെന്റ്, ബുക്കാനൻ, ബർണൽ തുടങ്ങിയ ചരിത്രകാരന്മാർ പല തരത്തിലാണ് മലയാള വർഷാരംഭത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
AD 825 (കലിവർഷം 3927) ൽ ഉദയ മാർത്താണ്ഡവർമ രാജാവ് കൊല്ലത്ത് ഒരു പണ്ഡിത സഭ വിളിച്ചുകൂട്ടി ജ്യോതിശാസ്ത്ര സംബന്ധമായ ചില വിഷയങ്ങളും കണ്ടെത്തലുകളും ചർച്ച ചെയ്യാനായിരുന്നു അതിൻറെ ഉദ്ദേശം. ആ പണ്ഡിത സഭയിലാണ് സൗരയൂഥ വ്യവസ്ഥയനുസരിച്ച് ചിങ്ങമാസത്തിൽ പുതിയ വർഷം തുടങ്ങാമെന്ന തീരുമാനമുണ്ടായത് എന്നാണ് പ്രബലമായ വാദം. എഡി 825 ഓഗസ്റ്റ് 15 ന് ആയിരുന്നു അത്. AD 825 ജൂലൈ 25 ചൊവ്വാഴ്ച ആയിരുന്നു കൊല്ലവർഷം തുടങ്ങിയതെന്ന് ‘ആൻ ഇന്ത്യൻ എഫെമെറീസ്’ എന്ന ഗ്രന്ഥത്തിൽ വാദവും ഉണ്ട്.
പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും കാലടി കാപ്പിള്ളി മനയിൽ ജനിച്ച ശങ്കരാചാര്യർ ദിഗ്വിജയം നടത്തി സർവജ്ഞപീഠം കയറിയതും അതിനു തൊട്ടുമുന്‍പുള്ള കാലത്താണ്. അതിന്റെ അനുസ്മരണയ്ക്കായിട്ടാണ് കൊല്ലവർഷം തുടങ്ങിയതെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ‘ശങ്കരനാരായണീയം’ എന്ന താളിയോല ഗ്രന്ഥത്തിൽ ഈ വർഷഗണന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദയമാർത്താണ്ഡന്റെ സമകാലികനായിരുന്ന ജ്യോതിശാസ്ത്ര പണ്ഡിതൻ ശങ്കരനാരായണൻ രചിച്ച ഈ താളിയോലക്കുറിപ്പ് തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
എഡി 825-ലാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, കൊല്ലവര്‍ഷം കൂടുതല്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് എഡി 12-ാം നൂറ്റാണ്ടു മുതലാണ്.കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ രേഖ വേണാട്ട് രാജ്യത്തെ ശ്രീവല്ലഭന് കോതയുടെ മാമ്പിള്ളി ശാസനമാണ്.
ഹിന്ദുക്കൾ വിശ്വസിക്കുന്ന കലിയുഗം തുടങ്ങിയത് ബിസി 3102 ഫെബ്രുവരി 13 ാം തീയതിയാണെന്ന് ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ലാത്ത ഒരു അഭിപ്രായം ഉണ്ട്. കൊല്ലവർഷത്തോട് തരളാംഗം കൂട്ടിയാൽ കലി വത്സരം കിട്ടും. പുരാതന കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു അക്ഷര– സംഖ്യാ കോഡ് ആയ ‘കടപയാദി’യിൽ 3926 എന്ന സംഖ്യയെ കുറിക്കുന്ന കോഡ് ആണ് തരളാംഗം. ഇപ്പോൾ കൊല്ലവർഷം 1201. അതിന്റെ കൂടെ തരളാംഗമായ 3926 കൂട്ടിയാൽ കലിയുഗം 5127 ആയി. മലയാള വർഷത്തിന്റെ കൂടെ 825 കൂട്ടിയാൽ ക്രിസ്തുവർഷം അറിയാം.
ചിങ്ങം മുതൽ കർക്കടകം വരെയുള്ള 12 മാസങ്ങളാണ് കൊല്ലവർഷത്തിൽ ഉള്ളത്. പേരുകളെല്ലാം സംസ്കൃത പദങ്ങളുടെ തദ്ഭവങ്ങളോ തത്സമയങ്ങളോ ആണ്. ('തദ്ഭവങ്ങൾ' ഒരു ഭാഷ മറ്റൊരുഭാഷയിൽനിന്ന് സ്വീകരിച്ചതും കാലക്രമേണ അർഥമോ ഉച്ചാരണമോ എഴുത്തോ വ്യത്യാസപ്പെട്ടതുമായ വാക്കുകളാണ്. ഒരു ഭാഷ മറ്റൊരു ഭാഷയിൽനിന്ന് ഒരു മാറ്റവുമില്ലാതെ സ്വീകരിക്കുന്ന വാക്കുകളാണ്, തത്സമങ്ങൾ). ഉദാഹരണത്തിന്, സിംഹത്തിന്റെ തദ്ഭവമാണ് ചിങ്ങം. സിംഹത്തിന്റെ ആകൃതിയാണ് ഈ രാശിക്ക്. കന്നിക്ക് കന്യകയുടെയും തുലാമിന് ത്രാസിന്റെയും വൃശ്ചികത്തിനു തേളിന്റെയും ആകൃതിയാണ്. ധനുവിന് അസ്ത്രത്തിന്റെയും മകരത്തിന് മാനിന്റെയും കുംഭത്തിന് കുടത്തിന്റെയും മീനത്തിന് മത്സ്യത്തിന്റെയും മേടത്തിന് (മേഷം) ആടിന്റെയും ഇടവത്തിന് (ഋഷഭം) കാളയുടെയും മിഥുനത്തിന് ദമ്പതികളുടെയും കർക്കടകത്തിന് ഞണ്ടിന്റെയും രൂപമാണ്. ഉയരമുള്ള സ്ഥലങ്ങളിൽനിന്ന് തെളിഞ്ഞ രാത്രികളിൽ ആകാശനിരീക്ഷണം നടത്തിയാൽ ഈ നക്ഷത്രമാല കാണാം. ഇംഗ്ലിഷിലും ഇതേപോലെ തന്നെയാണ്. Leo (സിംഹം), virgo (കന്യക), Libra (തുലാം), scorpio (വൃശ്ചികം), sagittarius (ധനു), capricorn (മകരം), Aquarius (കുംഭം), Pisces (മീനം), Aries (മേടം), Trarus (ഇടവം), Gemini (മിഥുനം), cancer (കർക്കടകം).
ക്രിസ്തുവര്‍ഷത്തില്‍ മാസങ്ങളിൽ ദിവസങ്ങളുടെ എണ്ണം എറെക്കുറേ സ്ഥിരമാണ്. അധിവര്‍ഷത്തിലെ ഫെബ്രുവരി മാത്രമാണ് ഇതിനൊരു അപവാദം. എന്നാല്‍ കൊല്ലവര്ഷത്തില് മാസങ്ങളിൽ ദിവസങ്ങളുടെ എണ്ണം മിക്കവാറും വ്യത്യസ്തമായിരിക്കും. രണ്ടു മാസങ്ങളില്‍ 29 ദിവസം വീതം വരാറുണ്ട്. ഒരു മാസം 32 ദിവസവും. ഇതും വ്യത്യാസപ്പെടാം. സൂര്യന്റെ ഗതിയെ അടിസ്ഥാനമാക്കിയാണ് ഗണിക്കപ്പെടുന്നത് എന്നതാണ് ഇതിനു കാരണം.
ജ്യോതിശാസ്ത്രമനുസരിച്ച് ഉള്ള കാലഗണനയാണ് കൊല്ലവർഷം. തിഥി (തീയതി), വാരം (ആഴ്ച), നക്ഷത്രം (നാൾ), യോഗം, കരണം എന്നീ അഞ്ച് അംഗങ്ങൾ ചേർന്ന പഞ്ചാംഗം തയാറാക്കുന്നത് കൊല്ലവർഷഗണനയിലാണ്. ദേശ സ്ഥിതി പ്രകാരം അതായത് ഓരോ പ്രദേശത്തിന്റെയും സമയങ്ങൾക്ക് വ്യത്യാസം ഉണ്ടാകുമെങ്കിലും രാശി പ്രമാണം ഒന്നുതന്നെയാണ്. ചിങ്ങമാസത്തിൽ പൂർണചന്ദ്രൻ ശ്രാവണ (ഓണം) നക്ഷത്രത്തിൽ സഞ്ചരിക്കുന്ന ദിവസമാണ് തിരുവോണം. ഈരണ്ടു മാസം കൂടുമ്പോഴാണ് വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നീ ആറ് ഋതുക്കൾ വരിക. കേരളത്തെ സംബന്ധിച്ച് കൂടുതൽ പൂക്കൾ വിടരുന്നത് ഓണക്കാലം തന്നെയാണ് അതാണ് ഇവിടുത്തെ വസന്തകാലവും.
Malayalam Era #Calendar