ഇത്തരത്തില്‍ അവര്‍ക്ക് ജനിച്ച മകള്‍ക്ക് ഇന്ന് 30 വയസുണ്ട്.
![]() |
ചിത്രം പ്രതീകാത്മകം |
30 വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് ജനിച്ചു. വൈദ്യശാസ്ത്രത്തിലെ ഒരു ചരിത്രപരമായ മുന്നേറ്റത്തിനാണ് യുഎസ് സാക്ഷ്യം വഹിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും ‘പ്രായമുള്ള’ കുഞ്ഞെന്ന (Worlds oldest baby) റെക്കോര്‍ഡ് ആണ് തദ്ദ്യൂസ് ഡാനിയേൽ പിയേഴ്സ് എന്ന കുഞ്ഞ് സ്വന്തമാക്കിയിരിക്കുന്നത്.ജൂലൈ 26-ന് ഒഹായോയിലാണ് പ്രായം 'കൂടിയ കുഞ്ഞിൻറെ' ചരിത്രത്തിൽ അടയാളപ്പെടുത്തിയ ജനനം.തഡ്ഡിയസിന്റെ ജനനം ഒറിഗോണിൽ 2022-ൽ ജനിച്ച ഇരട്ടകളുടെ പേരിലുണ്ടായിരുന്ന മുൻ റെക്കോർഡിനെ തകർത്തിരിക്കുകയാണ്.
1994 മുതല്‍ ക്രിയോപിസര്വേഷന് (Cryopreservation) ചെയ്ത ഭ്രൂണത്തില്‍ നിന്നാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ മാതാപിതാക്കളായ ലിന്‍ഡ്സേയും ടിം പിയേഴ്സും ഏഴുവര്‍ഷമായി ഒരു കുഞ്ഞിന് വേണ്ടിയുള്ള ചികിത്സയിലായിരുന്നു. 1994 ൽ സൃഷ്ടിക്കപ്പെട്ട ഈ ഭ്രൂണം പതിറ്റാണ്ടുകളായി സൂക്ഷിച്ച ശേഷം അമേരിക്കയിലെ ഒഹായോയിലെ ഒരു ദമ്പതികൾ ദത്തെടുത്തു. വന്ധ്യതയുമായി മല്ലിടുന്ന കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുന്നതും ഫെർട്ടിലിറ്റി സയൻസിലും വൈദ്യശാസ്ത്രത്തിലും ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതും ആയ ഈ അപൂർവ കേസ് ഭ്രൂണ ദത്തെടുക്കലിന്റെ സാധ്യതകളെ എടുത്തുകാണിക്കുന്നു.
IVF ക്ലിനിക്കുകൾ കയറിയിറങ്ങിയ ദമ്പതികൾക്ക് ഒടുവിൽ സഹായമായത് AI
മൂന്നു പതിറ്റാണ്ട് മുമ്പ് ഈ ഭ്രൂണം (embryo) ലിന്‍ഡ ആര്‍ച്ചഡ് എന്ന സ്ത്രീയാണ് ശീതിക്കരിച്ച് സൂക്ഷിക്കാനായി നല്‍കിയത്. ഇന്ന് അവര്‍ക്ക് 62 വയസുണ്ട്. 1994-ൽ ഐവിഎഫ് (IVF) വഴിയാണ് കുഞ്ഞ് തദ്ദ്യൂസ് ആയി മാറിയ ഭ്രൂണം ആദ്യം സൃഷ്ടിക്കപ്പെട്ടത്. ആ ഒരു ഭ്രൂണം ഉപയോഗിച്ച് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. 1994, ഈ രീതി വഴി നാലു ഭ്രൂണങ്ങളാണ് വികസിപ്പിച്ചത്. ഇതിലൊരെണ്ണം ആര്ച്ചഡിന്റെ ഗര്‍ഭപാത്രത്തിലേക്ക് ട്രാന്‍ഫര്‍ ചെയ്തു, ഇത്തരത്തില്‍ അവര്‍ക്ക് ജനിച്ച മകള്‍ക്ക് ഇന്ന് 30 വയസുണ്ട്. അവര്‍ക്ക് പത്തുവയസുള്ളൊരു മകളുമുണ്ട്.
ശേഷിക്കുന്ന ഭ്രൂണങ്ങൾ മരവിപ്പിച്ച് ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ സൂക്ഷിച്ചു. 30 വർഷത്തിലേറെയായി, അവ ക്രയോജനിക് സംരക്ഷണത്തിൽ തുടർന്നു, കൊടും തണുപ്പ് നിറഞ്ഞ താഴ്ന്ന താപനിലയിലുള്ള ദ്രാവക നൈട്രജനിൽ മരവിപ്പിച്ചു. 2023-ൽ, ലിൻഡ ആർച്ചേർഡ് തന്റെ ഉപയോഗിക്കാത്ത ഭ്രൂണങ്ങൾ ഭ്രൂണ ദത്തെടുക്കലിനായി ലഭ്യമാക്കാൻ തീരുമാനിച്ചു, ഈ പ്രക്രിയയിലൂടെ മറ്റ് കുടുംബങ്ങൾക്ക് കുട്ടികളെ ഗർഭം ധരിക്കാൻ ശീതീകരിച്ച ഭ്രൂണങ്ങൾ ദത്തെടുക്കാനും ഉപയോഗിക്കാനും കഴിയും.
തന്റെ മകന് മുപ്പത് വയസുള്ള ഒരു സഹോദരി ഉണ്ടല്ലോയെന്നാണ് കുഞ്ഞിന്റെ മാതാവ് ലിന്‍ഡ്സേ ഇപ്പോൾ പറയുന്നത്.അതേസമയം തനിക്കൊരു കുഞ്ഞു കൂടി വേണമെന്നായിരുന്നു ആര്ച്ചഡിന്റെ ആഗ്രഹം, പക്ഷേ അന്ന് ഭര്‍ത്താവ് സമ്മതിച്ചില്ല, പിന്നീട് അയാളുമായി വിവാഹമോചനവും സംഭവിച്ചു. എന്നാല്‍ ഭ്രൂണത്തിന്റെ കസ്റ്റഡി ആര്ച്ചഡിനാണ് ലഭിച്ചത്.
അതേസമയം, കഴിഞ്ഞ ഏഴ് വർഷമായി ഒരു കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു എന്നും മറ്റൊന്നും മനസിലില്ലായിരുന്നുവെന്നും ലിൻഡിസെയും ടിമ്മും പറയുന്നു, 'റെക്കോർഡുകളെക്കുറിച്ച് ചിന്തിച്ചല്ല ഞങ്ങൾ ഇതിന് ഇറങ്ങിത്തിരിച്ചത് - ഞങ്ങൾക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു, അത്രമാത്രം,' ലിൻഡ്സെ പറഞ്ഞു.
ലിൻഡ വിവാഹമോചനത്തിന് ശേഷമാണ്, നൈറ്റ്ലൈറ്റ് ക്രിസ്ത്യൻ അഡോപ്ഷൻസിനെയും (Nightlight Christian Adoptions) അവരുടെ 'സ്നോഫ്ലേക്സ്' പ്രോഗ്രാമിനെയും കുറിച്ച് മനസ്സിലാക്കിയത്. മതം, വംശം തുടങ്ങിയ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ദത്തെടുക്കുന്ന കുടുംബങ്ങളെ തിരഞ്ഞെടുക്കാൻ ദാതാക്കളെ ഈ പ്രോഗ്രാം അനുവദിക്കുന്നു. തന്റെ ഭ്രൂണം 'ദത്തെടുക്കുന്നത്' വെളുത്ത വർഗ്ഗക്കാരായ, ക്രിസ്ത്യാനികളായ ദമ്പതികളായിരിക്കണം എന്നായിരുന്നു ലിൻഡക്കും താല്പര്യമുണ്ടായത്.
'ലിൻഡ്സെയും ടിമ്മും കുഞ്ഞ് തഡ്ഡിയസിന്റെ ചിത്രങ്ങൾ തനിക്ക് അയച്ചുതന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത്, എന്റെ മകൾ കുഞ്ഞായിരുന്നപ്പോൾ എങ്ങനെയിരുന്നോ അതുപോലെയാണ് അവനെ കാണാൻ എന്നതാണ്. ഞാൻ എന്റെ ബേബി ബുക്ക് എടുത്ത് ചിത്രങ്ങൾ ഒരുമിച്ചുവെച്ച് താരതമ്യം ചെയ്തു, അവർ സഹോദരങ്ങളാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.' ലിൻഡ പറയുന്നു.
ലിൻഡ്സെക്കും ടിമ്മിനും വേണ്ടി ഭ്രൂണം മാറ്റിവെച്ച ഫെർട്ടിലിറ്റി ക്ലിനിക്ക് നടത്തുന്നത് റീപ്രൊഡക്റ്റീവ് എൻഡോക്രൈനോളജിസ്റ്റും (Reproductive endocrinologist) റിഫോംഡ് പ്രെസ്ബിറ്റേറിയനുമായ ജോൺ ഗോർഡനാണ്. 'ഞങ്ങൾ പിന്തുടർന്നുപോരുന്ന ചില മാർഗ്ഗനിർദ്ദേശങ്ങളുണ്ട്, അവയെല്ലാം ഞങ്ങളുടെ മതപരമായ വിശ്വാസത്തിൽ നിന്നാണ് വരുന്നത്. ഓരോ ഭ്രൂണവും ജീവിക്കാനുള്ള അവസരം അർഹിക്കുന്നുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞായി മാറാൻ കഴിയാത്ത ഒരേയൊരു ഭ്രൂണം, ഒരു രോഗിയുടെ ഗർഭപാത്രത്തിലേക്ക് മാറ്റാൻ അവസരം ലഭിക്കാത്ത ഭ്രൂണം മാത്രമാണ്. ആ അവസരം നിഷേധിക്കപ്പെടാതിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.' അദ്ദേഹം പറയുന്നത്.
ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആന്‍ഡ് എംബ്രിയോ അതോറിറ്റിയുടെ കണക്കനുസരിച്ച്, 40 നും 44 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 11% ഗർഭധാരണങ്ങളും ഐവിഎഫ് വഴിയാണ് നടക്കുന്നത്. ഏകദേശം 2% ജനനങ്ങളും ഐവിഎഫ് വഴി സംഭവിക്കുന്നു.
#US #അമേരിക്ക #science