ഇസ്രയേലിനെതിരായ അന്താരാഷ്ട്ര കോടതിയിലെ വംശഹത്യാ കേസില്‍ കൊളംബിയ കക്ഷി ചേരുകയും ചെയ്തിരുന്നു.
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസിൽവ (Luiz Inácio Lula da Silva) കൊളംബിയൻ പ്രസിഡന്റ്Gustavo Pedro (ഗുസ്താവോ പെട്രോ) യെ ആദരസൂചകമായി നെറുകയിൽ ചുംബിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ഗുസ്താവോയുടെ പ്രസംഗത്തിനുശേഷമായിരുന്നു ഈ വ്യത്യസ്തമായ കാഴ്ച. ഗുസ്താവോ പെട്രോ തന്റെ പ്രസംഗത്തിൽ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ഗുസ്താവോ ആരോപിച്ചു.
പൊതു സഭയില്‍ സംസാരിക്കവെ, ഇസ്രയേലികളെ നാസികളെന്നും ഗാസയില്‍ ഇസ്രയേല്‍ കൂട്ടക്കുരുതി നടത്തുകയാണെന്നും പെട്രോ വിമര്‍ശിച്ചു. പലസ്തീനിനെ സ്വതന്ത്രമാക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ നയിക്കുന്ന ഒരു അന്താരാഷ്ട്ര സൈനിക കൂട്ടായ്മ ആവശ്യമാണെന്നും പെട്രോ ആവശ്യപ്പെട്ടു. ഇസ്രയേലിന് ആയുധങ്ങള്‍ കയറ്റി അയക്കുന്ന കപ്പലുകള്‍ തടയണമെന്ന ആവശ്യവും പെട്രോ ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് ഗുസ്താവോ പെട്രോയുടെ ഇരിപ്പിടത്തിലെത്തി അദ്ദേഹത്തിന്റെ തലയിൽ ചുംബിച്ചത്.
ഇസ്രയേലിന്റെ കടുത്ത വിമര്‍ശകനാണ് ഗുസ്താവോ പെട്രോ. ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതും കൊളംബിയ നിര്‍ത്തിവെച്ചിരിക്കുകയാണ്. 2023 ഒക്ടോബറില്‍ ഗാസയിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രിയെ നാസികളോട് ഉപമിച്ചതിന് പിന്നാലെ കൊളംബിയയ്ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നത് ഇസ്രയേല്‍ തടഞ്ഞിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലില്‍ നിന്നും ആയുധങ്ങൾ വാങ്ങുന്നത് പൂർണമായും കൊളംബിയ അവസാനിപ്പിക്കുകയായിരുന്നു.
2024 മെയില്‍ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും കൊളംബിയ അവസാനിപ്പിക്കുന്നതായി പെട്രോ പ്രഖ്യാപിച്ചു. ഇസ്രയേല്‍ നേതൃത്വത്തെ കൂട്ടക്കുരുതി നടത്തുന്ന രാജ്യം എന്നു വിളിച്ചുകൊണ്ടായിരുന്നു കൊളംബിയയുടെ നടപടി. ഇസ്രയേലിനെതിരായ അന്താരാഷ്ട്ര കോടതിയിലെ ദക്ഷിണാഫ്രിക്കയുടെ വംശഹത്യാ കേസില്‍ കൊളംബിയ കക്ഷി ചേരുകയും ചെയ്തിരുന്നു.
അതേസമയം തൊഴിലാളി വർഗ സമരങ്ങളിലൂടെ അമേരിക്കൻ സാമ്രാജ്യത്വത്തോട് നേരിട്ട് ഏറ്റുമുട്ടി ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട വർക്കേഴ്സ് പാർട്ടി നേതാവ് ലുലാ ഡാ സിൽവ. ലോകത്തിലെ സാമ്രാജ്യത്വ ശക്തികൾക്കെതിരെ നിശിതമായ നിലപാടുകൾ കൈക്കൊണ്ടുകൊണ്ടിരിക്കുന്ന രണ്ട് ഇടതുപക്ഷ ഭരണാധികാരികൾ.
