ജൂതരാഷ്ട്രം നശിപ്പിക്കാൻ ശ്രമിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സും രംഗത്ത്.യുകെയ്ക്കും കാനഡയ്ക്കും പിന്നാലെ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച് ഫ്രാന്‍സ് ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ കൂടി രംഗത്ത്. ന്യൂയോര്‍ക്കില്‍വെച്ച് നടക്കുന്ന യുഎന്‍ പൊതു സഭയ്ക്കിടെയിലെ ഉന്നത തല ഉച്ചകോടിയിലാണ് പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്. ഫ്രാന്‍സിന് പുറമെ, അന്‍ഡോറ, ബെല്‍ജിയം, ലക്സംബര്‍ഗ്, മാള്‍ട്ട, മൊണാകോ എന്നീ രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്.
ഗാസയില്‍ ഇസ്രയേല്‍ ക്രൂര വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങള്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് രംഗത്തെത്തുന്നത്.നേരത്തെ ഓസ്ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനെ രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ചരിത്രത്തിലെ പ്രായശ്ചിത്തം : പലസ്തീനെ അംഗീകരിച്ചു യുകെ
ഉചിതമായ സമയം വന്നതോടെയാണ് നമ്മള് ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്നതെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സ് (FRANCE) പല്സതീനെ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നുവെന്നും മാക്രോണ്‍ പറഞ്ഞു.സമാധനവും സുരക്ഷയും കൈകോര്ത്തുന്ന നില്ക്കുന്ന രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും മാക്രോണ്‍ പറഞ്ഞു. പലസ്തീനെ അംഗീകരിച്ച് ഫ്രാന്‍സ് കൂടി രംഗത്ത് വന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ പ്രഖ്യാപനവുമായി എത്തുമെന്നാണ് കരുതുന്നത്.
80 ശതമാനം അന്താരാഷ്ട്ര സമൂഹവും പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമാക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 147 രാജ്യങ്ങളും ഏപ്രിലില്‍ തന്നെ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. സ്പെയിന്, നോര്‍വേ, ഐര്‍ലന്‍ഡ് എന്നീ രാജ്യങ്ഹള്‍ കഴിഞ്ഞ വര്‍ഷം തന്നെ പലസ്തീനിനെ രാജ്യമായി അംഗീകരിച്ചിരുന്നു.
