പ്രധാന സ്പാന്‍ 1,420 മീറ്ററാണ്. പാലം വരുന്നതിനു മുൻപ് രണ്ടുമണിക്കൂർ ആയിരുന്നു ഇതുവഴിയുള്ള യാത്ര സമയം.
ചൈനയിലെ വന്മതില് എന്ന ലോകാദ്ഭുതത്തിന് പുറമെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കൗതുകങ്ങള്‍ നിറഞ്ഞ രാജ്യവുമാണത്. ചൈനയിലെ കൗതുക കാഴ്ചകളുടെ പട്ടികയിലേക്ക് പുതിയൊരു മനുഷ്യനിർമ്മിതി കൂടി എത്തുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലമാണ് ഇപ്പോള്‍ ചൈനയില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്.
ഗുയിഷോ പ്രവിശ്യയിലെ മലയിടുക്കില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തിലാണ് Huajiang Grand Canyon Bridge (ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്) എന്ന പുതിയ പാലം തുറന്നത്. ഏറ്റവും ദുര്‍ഘടമായ ഭൂപ്രകൃതികളിലൊന്നിലാണ് ചൈന കണക്ടിവിറ്റി സാധ്യമാക്കിയത്.
ദൂരക്കാഴ്ച സാധ്യമാക്കുന്ന 207 മീറ്റര്‍ ലിഫ്റ്റ്, താഴെയുള്ള മലയിടുക്കിന്റെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണാൻ കഴിയുന്ന കാഴ്ചാ പ്ലാറ്റ്ഫോമുകള് എന്നിവ പാലത്തിനോട് അനുബന്ധമായുണ്ട്. 2,900 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. പ്രധാന സ്പാന്‍ 1,420 മീറ്ററാണ്. കൂറ്റന്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പര്‍വതപ്രദേശത്ത് നിർമിച്ച ഏറ്റവും വലിയ തൂക്കുപാലവും ഇനി ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യൺ ആണ്.
മുമ്പ് രണ്ട് മണിക്കൂര്‍ ആയിരുന്ന ഈ പാലത്തിന്റെ രണ്ട് വശങ്ങളും സ്ഥിതി ചെയ്യുന്ന മേഖലകളിലേക്ക് യാത്ര സമയം. എന്നാല്‍, പാലം തുറന്നോടെ യാത്ര സമയം രണ്ട് മിനിറ്റായി കുറഞ്ഞു.സെപ്റ്റംബര്‍ 28-ന് സര്‍ക്കാര്‍ മാധ്യമങ്ങളില്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഈ പാലം ഉയര്‍ത്തുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ടവറുകളും മറ്റും കൃത്യമായി കാണിക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നതും കാണാം.
പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസമാണ് നടന്നത്. വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ സംഘമാണ് ഈ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. 96 ട്രക്കുകള്‍ പാലത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍ത്തിയായിരുന്നു ഈ പാലത്തിലെ ഭാര പരീക്ഷണം. 400-ല്‍ അധികം സെന്‍സറുകള്‍ സ്ഥാപിച്ചാണ് പാലത്തിന്റെ പ്രധാന സ്പാന്‍, തൂണുകള്‍, കേബിളുകള്‍, സസ്പെന്‍ഡറുകള്‍ എന്നിവയുടെ ചലനങ്ങള്‍ നിരീക്ഷിച്ചത്.
രണ്ട് റെക്കോഡുകളാണ് ഈ പാലത്തിന്റെ പേരിലുള്ളത്. ഒന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം എന്നതാണെങ്കില്‍ മറ്റൊന്ന് ഒരു പര്‍വത പ്രദേശത്ത് നിര്‍മിച്ച ഏറ്റവും വലിയ സ്പാനുള്ള പാലം എന്നതാണ് ചൈനയുടെ ഈ പുതിയ പാലത്തിന് ഉള്ളത്. ഒരു ഗതാഗത സംവിധാനം എന്നതിനെക്കാള്‍ ഉപരിയായി പ്രധാന വിനോദസഞ്ചാര മേഖലയായി ഇതിനെ മാറ്റാനാണ് ചൈന ലക്ഷ്യമിടുന്നത്. പാലത്തിന്റെ താഴെയായുള്ള വ്യൂ ലഭിക്കുന്ന തരത്തിലുള്ള സൈറ്റ് സീയിങ് എലിവേറ്റര്‍, സ്കൈ കഫേകള്‍, വ്യൂവിങ് പ്ലാറ്റ്ഫോമുകള് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
