പരസ്യങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റുന്ന ബ്രാന്‍ഡാണ് ഫെവിക്കോളിന്റേത്. ഇപ്പോള്‍ ലൂവ്ര് മ്യൂസിയത്തിലെ മോഷണവും ഫെവിക്കോള്‍ പരസ്യമാക്കിയിരിക്കുകയാണ്. ഒരല്‍പ്പം ഫെവിക്കോള്‍ തേച്ച് ഒട്ടിച്ചിരുന്നെങ്കില്‍ 894 കോടി രൂപ മൂല്യം വരുന്ന അമൂല്യ ആഭരണങ്ങള്‍ (jewelry) സംരക്ഷിക്കാമായിരുന്നുവെന്നാണ് പുതിയ പരസ്യത്തിലൂടെ ഫെവിക്കോള്‍ (Fevicol) പറയുന്നത്.
ഫ്രാൻസിനെ മാത്രമല്ല ലോകത്തെ ഞെട്ടിച്ച മോഷണമായിരുന്നു പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ (Louvre Museum) ദിവസങ്ങള്‍ക്ക് മുമ്പ് നടന്നത്. നെപ്പോളിയന് മൂന്നാമന്റെ പത്നി യൂജിന്‍ ചക്രവര്‍ത്തിനിയുടെ കിരീടവും ഒന്‍പത് രത്നങ്ങളും ഉള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷണസംഘം കവര്‍ന്നത്.
ഒരു കണ്ണാടിക്കൂട്ടിൽ വെളുത്ത പ്രതലത്തിൽ ബോർഡിൽ പതിപ്പിച്ചിരിക്കുന്ന മരതക നെക്ലസും കമ്മലുകളും. ‘ദിസ് മിഷൻ ഈസ് ഇംപോസിബിൾ’ എന്ന അടിക്കുറിപ്പും. ബോർഡിൽ ഫെവിക്കോളിന്റെ പ്രശസ്തമായ ആന മുദ്രയുമുണ്ട്. നെക്ലസും കമ്മലുകളും ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചുവച്ചിരിക്കുകയാണ്. ഇത് ഒരു മോഷ്ടാവിനും ഇളക്കിക്കൊണ്ടുപോവാനാവില്ല എന്ന രസകരമായ അവകാശവാദമുള്ള പരസ്യം. ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചു വച്ചാൽ അത് ഇളക്കിക്കൊണ്ടു പോകാൻ ഒരു മോഷ്ടാവിനുമാവില്ല എന്നു രസകരമായി അവകാശപ്പെടുന്ന പരസ്യം (ad) സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒക്ടോബര്‍ 22 ന് ആണ് പരസ്യം പോസ്റ്റ് ചെയ്തത്.
മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ
ഇന്ദ്രനീലകിരീടം– പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് റാണിമാരായ മേരി അമേലി (1830–48), ഹോർട്ടൻസ് എന്നിവർ ധരിച്ചിരുന്ന കിരീടം. 24 സിലോൺ ഇന്ദ്രനീലങ്ങൾ, 1083 മരതകങ്ങൾ എന്നിവയുള്ളത്.
ഇന്ദ്രനീലമാല- മേരി അമേലിയും ഹോർട്ടൻസും ധരിച്ചിരുന്ന 8 ഇന്ദ്രനീലവും വജ്രങ്ങളും പതിച്ച സ്വർണമാല.
വിവാഹമാല– ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് (നെപ്പോളിയൻ) ഭാര്യ മേരി ലൂയിസ് റാണിക്കു വിവാഹസമ്മാനമായി നൽകിയ മരതകമാല. 32 മരതകങ്ങളും 1138 വജ്രങ്ങളും ഇതിലുണ്ട്.
റാണികിരീടം– നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ ഭാര്യ യൂജീന്റെ സ്ഥാന കിരീടം– 1300 വജ്രങ്ങൾ, വലിയ വൈഡൂര്യങ്ങൾ എന്നിവയടങ്ങിയത്. ഇതു പിന്നീട് തിരിച്ചുകിട്ടി.
വജ്രപതക്കം– യൂജീൻ റാണി മതചടങ്ങുകളിൽ ധരിച്ചിരുന്ന വജ്രനിർമിതമായ പതക്കം.
കമ്മൽ– 2 ഇന്ദ്രനീലക്കല്ലുകളും നാൽപതോളം ചെറുവജ്രങ്ങളുമടങ്ങിയത്. മേരി അമേലിയും ഹോർട്ടൻസും ഇതു ധരിച്ചിരുന്നു.
കമ്മലുകൾ– മേരി ലൂയിസിനുള്ള വിവാഹസമ്മാനത്തിൽ മാലയ്ക്കൊപ്പമുണ്ടായിരുന്ന കമ്മലുകൾ. ഇവയും മരതക നിർമിതം.
വസ്ത്ര പതക്കം– യൂജീൻ റാണിയുടെ 2438 വജ്രങ്ങൾ, 196 അമൂല്യരത്നങ്ങൾ എന്നിവയടങ്ങിയ പതക്കം.
അലങ്കാരകിരീടം (ടിയാര)–212 മുത്തുകൾ, 2990 വജ്രങ്ങൾ പതിച്ച കിരീടം. യൂജീൻ റാണിയുടേത്.
