പ്രപഞ്ചത്തിന്റെ അവസാനം എങ്ങനെ എന്നതിനെക്കുറിച്ചുള്ള പുതിയ പ്രവചനവമായി ഭൗതികശാസ്ത്രജ്ഞര്‍.Big Crunch (മഹാസങ്കോചം) എന്ന വിപരീത പ്രക്രിയയിലൂടെ പ്രപഞ്ചവും ഭൂമിയിലെ മനുഷ്യജീവനുമെല്ലാം അവസാനിക്കുമെന്നാണ് ഹോങ് നാന് ലൂ (ഡോണോസ്റ്റിയ ഇന്റര്‍നാഷണല്‍ ഫിസിക്സ് സെന്റര്‍, സ്പെയിന്), യു-ചെങ് ക്യു (ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി, ചൈന), ഹെന്റി ടൈ (കോര്‍ണല്‍ യൂണിവേഴ്സിറ്റി, യുഎസ്) എന്നീ ഗവേഷകര്‍ പറയുന്നത്. പ്രപഞ്ചത്തിന്റെ വികാസത്തിന് (Universe expansion) കാരണമാകുന്ന ഡാര്‍ക്ക് എനര്‍ജി കാലക്രമേണ മാറിക്കൊണ്ടിരിക്കാം എന്ന സമീപകാല കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിഗമനം.
ഏകദേശം 11 billion (1100 കോടി) വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവരുടെ കണ്ടെത്തലുകള്‍ ശരിയായി വരികയാണെങ്കിൽ പ്രപഞ്ചത്തിന്റെ വികാസം അവസാനിക്കും. അതിനുശേഷം, അത് ചുരുങ്ങാന്‍ തുടങ്ങുകയും ഒടുവില്‍ സ്വന്തം ഗുരുത്വാകര്‍ഷണത്താല്‍ തകരുകയും ചെയ്യും. പ്രപഞ്ചത്തിന്റെ ആകെ ആയുസ്സ് ഏകദേശം 33.3 ബില്യണ്‍ (3330 കോടി) വര്‍ഷമാണെന്ന് പഠനം കണക്കാക്കുന്നു. മഹാവിസ്ഫോടനം 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതിനാല്‍ പ്രവചിക്കപ്പെട്ട ഈ പ്രപഞ്ച തകര്‍ച്ചയ്ക്ക് ഇനി 20 ബില്യണ്‍ (2000 കോടി) വര്‍ഷത്തില്‍ താഴെ മാത്രമേ ശേഷിക്കുന്നുള്ളൂ.
100 വർഷങ്ങൾക്ക് മുന്‍പ് ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് അവതരിപ്പിച്ചതും നമ്മുടെ പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കാന്‍ സമീപകാലത്ത് പ്രപഞ്ചശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നതുമായ cosmological constant (പ്രപഞ്ച സ്ഥിരാങ്കം) ഉള്‍പ്പെടുന്ന ഒരു മാതൃകയിലേക്ക് പുതിയ വിവരങ്ങള്‍ ചേര്‍ത്തതിന് ശേഷമാണ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ പ്രൊഫസര്‍ എമെരിറ്റസ് ആയ ഹെന്റി ടൈ ഈ നിഗമനത്തിലെത്തിയത്. 'കഴിഞ്ഞ 20 വര്‍ഷമായി cosmological constant പോസിറ്റീവ് ആണെന്നും പ്രപഞ്ചം എന്നെന്നേക്കുമായി വികസിക്കുമെന്നും ശാസ്ത്രലോകം വിശ്വസിച്ചിരുന്നു. അതേസമയം പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് cosmological constant മേൽപ്പറഞ്ഞവയുടെ നേർ വിപരീതമായ 'നെഗറ്റീവ്' ആണെന്നും പ്രപഞ്ചം ഒരു മഹാസങ്കോചത്തില് അവസാനിക്കുമെന്നുമാണ്. - അദ്ദേഹം പറഞ്ഞു. ജേണല്‍ ഓഫ് കോസ്മോളജി ആന്‍ഡ് ആസ്ട്രോപാര്‍ട്ടിക്കിള്‍ ഫിസിക്സില്‍ പ്രസിദ്ധീകരിച്ചThe Lifespan of our Universe ('നമ്മുടെ പ്രപഞ്ചത്തിന്റെ ആയുസ്സ്') എന്ന പഠനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് അദ്ദേഹം.
പ്രപഞ്ചത്തിന് 13.8 ബില്യണ്‍ വര്‍ഷം പഴക്കമുണ്ട്. അത് വികസിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ മാതൃകകള്‍ അനുസരിച്ച്, അതിന് സാധ്യമായ ഏറ്റവും ലളിതമായ രണ്ട് അന്ത്യങ്ങളുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ cosmological constant പോസിറ്റീവ് ആണെങ്കില്‍ അത് ഇപ്പോഴത്തെ വികാസം അനന്തമായി തുടരും. നെഗറ്റീവ് ആണെങ്കില്‍, അത് ഒരു പരമാവധി വലുപ്പത്തിലെത്തിയ ശേഷം ചുരുങ്ങുകയും ഒടുവില്‍ തകരുകയും ചെയ്യും. ഇതില്‍ രണ്ടാമത്തേതാണ് സംഭവിക്കുക എന്നാണ് ടൈ എത്തിച്ചേര്‍ന്ന നിഗമനം.
ഈ മഹാസങ്കോചം പ്രപഞ്ചത്തിന്റെ അവസാനത്തെ നിര്‍വചിക്കുന്നു (The expansion of the universe will end). ഏകദേശം 20 ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഈ പ്രപഞ്ചത്തിന്റെ മഹാസങ്കോചം സംഭവിക്കുമെന്ന് അദ്ദേഹം പറയുന്നു. പ്രപഞ്ചം എന്നെന്നേക്കുമായി വികസിക്കുമെന്ന ദീര്‍ഘകാല വിശ്വാസത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രപഞ്ചത്തിന്റെ അന്തിമ വിധിയെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് നല്‍കുന്നതാണ് ഈ സിദ്ധാന്തം.
Big Crunch
1922-ൽ റഷ്യൻ ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ അലക്സാണ്ടർ ഫ്രീഡ്മാൻ ആണ് ബിഗ് ക്രഞ്ച് സിദ്ധാന്തം മുന്നോട്ടുവച്ചത്. പ്രപഞ്ചത്തിന്റെ വിധി അതിന്റെ സാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് കാണിക്കുന്ന ഫ്രീഡ്മാൻ സമവാക്യങ്ങൾ.
ബിഗ് ക്രഞ്ച് സിദ്ധാന്തം അനുസരിച്ച്, പ്രപഞ്ചത്തിന്റെ വികാസം ഒരു ഘട്ടത്തിൽ നിലയ്ക്കുകയും, ഗുരുത്വാകർഷണബലം കാരണം പ്രപഞ്ചം സങ്കോചിക്കാൻ തുടങ്ങുകയും ചെയ്യും. അവസാനം, പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യങ്ങളും ഒരു ബിന്ദുവിലേക്ക് തിരിച്ചെത്തി, അത് "ബിഗ് ക്രഞ്ച്" എന്നറിയപ്പെടുന്ന ഒരു ബൃഹത്തായ കൂട്ടിയിടിയിലേക്ക് അവസാനിക്കും. ഇത് മഹാവിസ്ഫോടനത്തിന്റെ (Big Bang) വിപരീതമാണ്.
പ്രപഞ്ചത്തിലെ വസ്തുക്കൾക്കിടയിലുള്ള ഗുരുത്വാകർഷണബലം കാരണം വികാസത്തിന്റെ വേഗത കുറയും.
ഒടുവിൽ ഈ ബലം പ്രബലമാകുകയും പ്രപഞ്ചം അതിന്റെ ആദ്യ ഘട്ടത്തിലേക്ക് ചുരുങ്ങാൻ തുടങ്ങുകയും ചെയ്യും.
എല്ലാ ദ്രവ്യവും ഊർജ്ജവും ഒരുമിച്ചു കൂടി ഒരു "സൂപ്പർ-ഡെൻസ് സിംഗുലാരിറ്റി"യിലേക്ക് കൂട്ടിയിടിക്കുന്ന അവസ്ഥയാണ് ബിഗ് ക്രഞ്ച്.
മഹാവിസ്ഫോടന സിദ്ധാന്തവുമായുള്ള ബന്ധത്തിൽ പറയുന്നത് ഒരു ബിഗ് ക്രഞ്ച് കഴിഞ്ഞാൽ മറ്റൊരു മഹാവിസ്ഫോടനം (Big Bang) ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നാണ്.