ഓരോ ദിവസവും നമ്മുടെ ശരീരത്തിൽ കടന്നുകയറാൻ ശ്രമിക്കുന്ന ആയിരക്കണക്കിനു വ്യത്യസ്ത സൂക്ഷ്മാണുക്കളിൽനിന്ന് പ്രതിരോധ സംവിധാനമാണ് നമ്മെ സംരക്ഷിക്കുന്നത്.
2025ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസുമായി (peripheral immune tolerance) ബന്ധപ്പെട്ട കണ്ടെത്തലുകൾക്ക് മേരി ഇ. ബ്രാങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം. രണ്ടുപേർ അമേരിക്കക്കാരും ഒരാൾ ജാപ്പനീസ് പൗരനും ആണ്.
ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് (peripheral immune tolerance) സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് പുരസ്കാരത്തിന് അർഹമായത്.
ഓരോ ദിവസവും നമ്മുടെ ശരീരത്തിൽ കടന്നുകയറാൻ ശ്രമിക്കുന്ന ആയിരക്കണക്കിനു വ്യത്യസ്ത സൂക്ഷ്മാണുക്കളിൽനിന്ന് പ്രതിരോധ സംവിധാനമാണ് നമ്മെ സംരക്ഷിക്കുന്നത്. ഇവയ്ക്കെല്ലാം വ്യത്യസ്ത രൂപങ്ങളാണുള്ളത്, കൂടാതെ പലതും ഒളിച്ചിരിക്കാനായി മനുഷ്യകോശങ്ങളുമായി സാമ്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ എന്തിനെ ആക്രമിക്കണം, എന്തിനെ സംരക്ഷിക്കണം എന്ന് പ്രതിരോധ സംവിധാനം എങ്ങനെയാണ് തിരിച്ചറിയുന്നത് എന്നാണ് സംഘം പഠിച്ചത്.
More read വൈദ്യശാസ്ത്ര നോബൽ രണ്ടു പേർക്ക്
പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ഈ കോശങ്ങളാണ് നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതിൽനിന്ന് പ്രതിരോധ കോശങ്ങളെ തടയുന്നത്. ‘‘പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ടാണു ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗങ്ങൾ വരാത്തത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് അവരുടെ കണ്ടെത്തലുകൾ നിർണായകമായി’’ – നൊബേൽ കമ്മിറ്റി ചെയർമാൻ ഓലെ കേംപെ പറഞ്ഞു. ഓരോ ദിവസവും നമ്മുടെ ശരീരത്തിൽ കടന്നുകയറാൻ ശ്രമിക്കുന്ന ആയിരക്കണക്കിനു വ്യത്യസ്ത സൂക്ഷ്മാണുക്കളിൽനിന്ന് പ്രതിരോധ സംവിധാനമാണ് നമ്മെ സംരക്ഷിക്കുന്നത്. ഇവയ്ക്കെല്ലാം വ്യത്യസ്ത രൂപങ്ങളാണുള്ളത്, കൂടാതെ പലതും ഒളിച്ചിരിക്കാനായി മനുഷ്യകോശങ്ങളുമായി സാമ്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ എന്തിനെ ആക്രമിക്കണം, എന്തിനെ സംരക്ഷിക്കണം എന്ന് പ്രതിരോധ സംവിധാനം എങ്ങനെയാണ് തിരിച്ചറിയുന്നത് എന്നാണ് സംഘം പഠിച്ചത്.
