മതപരവും നയതന്ത്രപപരവുമായ സ്ഥാപനത്തിന്റെ തലവൻ എന്ന നിലയിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് കീഴിൽ പരമാധികാരം അനുവദിച്ചു നൽകപ്പെട്ട ആളാണ് എന്നതുകൊണ്ടാണ് ഈ സൗകര്യം ലഭിക്കുന്നത്.
![]() |
| passport - visa പ്രതീകാത്മക ചിത്രം |
യാത്രകൾ ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമൊന്നുമല്ല, പ്രത്യേകിച്ച് വിദേശയാത്രകൾ. വിദേശയാത്രകൾ തൊഴിൽ സംബന്ധിച്ചോ, വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഉള്ളത്, ബിസിനസ് ആവശ്യങ്ങൾക്ക് അങ്ങനെ തുടങ്ങി സർക്കാരിൻറെ പ്രതിനിധി എന്ന നിലയിൽ വരെ വിദേശയാത്രകൾ ആവശ്യമായി വരും, കൂടാതെ മറ്റു പല ആവശ്യങ്ങൾക്കും അന്യ രാജ്യത്തേക്ക് പോകേണ്ടി വരുന്ന നിരവധി ആളുകൾ ഉണ്ട്. പൈസ ഉള്ളവൻ ലോകം കൂടുതൽ കാണുന്നതിന്റെ ഭാഗമായി നിരവധി രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് എന്ന നിലയിലും സഞ്ചരിക്കാറുമുണ്ട്, ചിലർക്ക് അതിൽ തൊഴിലുമാണ്.
ഏതൊരു വ്യക്തിക്കും അവരുടെ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്ത് നിയമപരമായി യാത്ര ചെയ്യുന്നതിന് സാധുവായ ഒരു പാസ്പോർട്ടും (passport )വിസയും ആവശ്യമാണ്. ഈ നിയമം എല്ലാ രാഷ്ട്രത്തലവന്മാർക്കും, രാജാക്കന്മാർക്കും, നയതന്ത്രജ്ഞർക്കും, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനും പോലും ബാധകമാണ്. എന്നാൽ ഈ രേഖകളൊന്നും ആവശ്യമില്ലാത്ത വിസയോ പാസ്പോർട്ടോ ഇല്ലാതെ ലോകമെമ്പാടുമുള്ള ഏത് രാജ്യത്തേക്കും യാത്ര ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയുണ്ടെന്ന് അറിയാമോ?
പാസ്പോർട്ടോ visa (വിസ) യോ കൂടാതെ ലോകത്തിലെ ഏത് രാജ്യത്തേക്കും യാത്ര ചെയ്യാൻ സാധിക്കുന്ന ഒരേയൊരു വ്യക്തി പോപ്പ് ആണ്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയുടെ തലവൻ എന്ന നിലയിൽ പോപ്പ് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നയതന്ത്രജ്ഞനാണ്. വിസയില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന നയതന്ത്ര പാസ്പോർട്ടും അദ്ദേഹത്തിനുണ്ട്. അടുത്തിടെ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പ വിസയില്ലാതെ 50-ലധികം രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.
1.3 ബില്യൻ കാതലിക് ക്രിസ്ത്യാനികളുടെ പ്രതിനിധി എന്ന നിലയിലാണ് അദ്ദേഹത്തിന് വിസ നിയമങ്ങൾ ബാധകമല്ലാതാകുന്നത്. മതപരവും നയതന്ത്രപപരവുമായ സ്ഥാപനത്തിന്റെ തലവൻ എന്ന നിലയിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് കീഴിൽ പരമാധികാരം അനുവദിച്ചു നൽകപ്പെട്ട ആളാണ് pope (പോപ്പ്). ഇത് തന്നെയാണ് പാസ്പോർട്ടിലും മറ്റ് രേഖകളിലും അദ്ദേഹത്തിന് ഇളവുകൾ ലഭിക്കാൻ കാരണം.
വത്തിക്കാൻ ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തിലെ മിക്ക രാജ്യങ്ങളിലേക്കും വിസ രഹിത യാത്ര നടത്താൻ കഴിയും. ചീഫ് പോപ്പ് ഒരു രാജ്യത്ത് ഔദ്യോഗിക സന്ദർശനം നടത്തുമ്പോഴെല്ലാം ആതിഥേയ രാഷ്ട്രം അദ്ദേഹത്തിന് വിസ രഹിത യാത്ര ഉൾപ്പെടെയുള്ള പ്രത്യേക ഇളവുകൾ അനുവദിക്കാറുണ്ട്. ചില രാജ്യങ്ങൾക്ക് പ്രത്യേക സുരക്ഷാ കാരണങ്ങളാലോ രാഷ്ട്രീയ കാരണങ്ങളാലോ ഔപചാരികതകൾ ഉണ്ടായിരിക്കാമെങ്കിലും സാധാരണയായി പോപ്പിന് വിസ നിർബന്ധമല്ല.
1929-ലെ ലാറ്ററൻ ഉടമ്പടിയിൽ നിന്നാണ് പോപ്പിന്റെ സവിശേഷ പദവിയുടെ നിയമസാധുത ഉരുത്തിരിഞ്ഞത്. അതിൽ വത്തിക്കാന് പരമാധികാരം നൽകുകയും പോപ്പിന് പൂർണ്ണ നയതന്ത്ര പ്രതിരോധശേഷി നൽകുകയും ചെയ്തു. കൂടാതെ 1961ലെ വിയന്ന കൺവെൻഷന്റെ ഭാഗമായി ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടികൾ പ്രകാരം പോപ്പിന് പ്രത്യേക പദവിയും ലഭിക്കുന്നു.ഇങ്ങനെയാണെങ്കിലും ചൈന, റഷ്യ പോലുള്ള ചില രാജ്യങ്ങൾ പോപ്പിന്റെ സന്ദർശനത്തിന് വിസ ആവശ്യപ്പെടുന്നുണ്ട്.
ലാറ്ററൻ ഉടമ്പടി
1929-ൽ ഇറ്റലി സർക്കാരും റോമൻ കത്തോലിക്കാസഭയുടെ കേന്ദ്രനേതൃത്വവും ഒപ്പുവച്ച ഒരു രാഷ്ട്രീയരേഖയാണ് ലാറ്ററൻ ഉടമ്പടി. പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ദേശീയതയുടെ വളർച്ചയുടെ ഘട്ടത്തിൽ 1860-70-കളിൽ കത്തോലിക്കാ സഭയുടെ ഭരണകേന്ദ്രമായ റോം ഉൾപ്പെടെ ഇറ്റലിയിലെ പാപ്പാ ഭരണപ്രദേശങ്ങളുടെ ആധിപത്യം മാർപ്പാപ്പായ്ക്ക് നഷ്ടമായതിനെ തുടർന്ന് കത്തോലിക്കാ സഭയ്ക്കും ഇറ്റാലിയൻ രാഷ്ട്രത്തിനും ഇടയിൽ അറുപതു വർഷത്തോളമായി നിലനിന്നിരുന്ന രാഷ്ട്രീയപ്രതിസന്ധിയും അനിശ്ചിതത്വവും അവസാനിപ്പിച്ച ഒത്തുതീർപ്പായിരുന്നു ഈ ലാറ്ററൻ ഉടമ്പടി രേഖ. മുസ്സോളിനിയുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാരും മാർപ്പാപ്പ തലവനായ കത്തോലിക്കാ സഭയുടെ 'തിരുസിംഹാസനവും' (Holy See) അംഗീകരിച്ച ഈ ഉടമ്പടിയ്ക്ക് 1929 ഫെബ്രുവരി 11-ന് ഇറ്റാലിയൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ മുസോളിനിയുടെ പതനത്തെ തുടർന്ന് ഇറ്റലിയിൽ അധികാരത്തിൽ വന്ന ജനാധിപത്യ ഭരണകൂടങ്ങളെല്ലാം ഈ സന്ധി പിന്തുടർന്നു. 1947-ൽ ഈ ഉടമ്പടി ഇറ്റാലിയൻ ഭരണഘടനയിൽ ഉൾപ്പെടുത്തി.
റോമിന്റെ ഭാഗമായ വത്തിക്കാൻ പ്രദേശത്തെ ഒരു നഗരരാഷ്ട്രമാക്കി പരിധികൾ നിശ്ചയിച്ച്, അതിന്മേലുള്ള മാർപ്പാപ്പായുടെ പരമാധികാരം അംഗീകരിക്കുകയും ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിനു ബാധകമായ നിയമങ്ങൾ നിശ്ചയിക്കുകയുമാണ് ലാറ്ററൻ ഉടമ്പടി പ്രധാനമായും ചെയ്തത്.
