ഒരു രാജ്യത്തിൻറെ ഭരണാധികാരി എന്ന നിലയിൽ ആണെങ്കിലും അതല്ല ലഹരിക്ക് വേണ്ടിയും വേദനസംഹാരി ആയും വിക്ടോറിയ രാജ്ഞി ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നു.
150 വർഷം പിറകിലേക്ക് സഞ്ചരിക്കുക, അന്നത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ ഡ്രഗ് ഡീലർ എസ്കോബാറെണെന്നായിരിക്കും ഭൂരിപക്ഷത്തിന്റെയും അഭിപ്രായം, എന്നാൽ അയാൾ വെറും തെരുവു കച്ചവടക്കാരൻ?.പാബ്ലോ എസ്കോബാർറിനെ (pablo escobar) കടത്തിവെട്ടുന്ന സാമ്രാജ്യം സ്ഥാപിച്ചിരുന്നത് ബ്രീട്ടീഷ് രാജ്ഞി വിക്ടോറിയ ആയിരുന്നെന്ന് വെളിപ്പെടുത്തൽ. ജീവചരിത്രകാരനും, എഴുത്തുകാരനുമായ സാം കെല്ലി തന്റെ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
ഹ്യൂമൻ ഹിസ്റ്ററി ഓൺ ഡ്രഗ്സ്: ആൻ അട്ടർലി സ്കാൻഡലസ് ബട്ട് എന്റയർലി ട്രൂത്ത്ഫുൾ ലുക്ക് അറ്റ് ഹിസ്റ്ററി അണ്ടർ ദി ഇൻഫ്ലുവൻസ്' എന്ന തന്റെ പുസ്തകത്തിൽ കെല്ലി പറയുന്നത്, 19-ാം നൂറ്റാണ്ടിലെ എലിസബത്ത് രാജ്ഞി (queen victoria's) ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിന്തുണയോടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് സാമ്രാജ്യത്തിനാണ് വിക്ടോറിയ രാജ്ഞി നേതൃത്വം നൽകിയിരുന്നത് എന്നാണ് (queen victorias opium trade). മയക്കുമരുന്ന് വ്യാപാരത്തിൽ നിന്നുള്ള വരുമാനം വളരെ വലുതായിരുന്നതിനാൽ മുഴുവൻ രാജ്യത്തിനും വേണ്ട സാമ്പത്തിക സ്രോതസ്സായി പ്രവർത്തിക്കാൻ അതിന് കഴിഞ്ഞുവെന്നും കെല്ലി സമർഥിക്കുന്നു.
തന്റെ പുസ്തകത്തിൽ മറ്റു ചില വെളിപ്പെടുത്തലുകൾ കൂടി നടത്തുന്നു.മയക്കുമരുന്നുകളുടെ വലിയ ആരാധികയായിരുന്നു വിക്ടോറിയ രാജ്ഞി എന്നും കെല്ലി പറയുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കറുപ്പ് ഉൾപ്പെടെ രാജ്ഞി പതിവായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു. കറുപ്പിന്റേയും മദ്യത്തിന്റേയും കൂടിച്ചേർന്ന 'ലൗഡനം ' രൂപത്തിലാണ് രാജ്ഞി ഇത് ആസ്വദിച്ചിരുന്നത്. വിക്ടോറിയ രാജ്ഞി എല്ലാ ദിവസവും രാവിലെ ഒരു വലിയ കപ്പിൽ ലൗഡനം കുടിച്ചിരുന്നുതായി കെല്ലി എഴുതുന്നു.
(കറുപ്പിൽ നിന്ന് നിർമ്മിക്കുന്ന ശക്തമായ മയക്കുമരുന്നാണ് ലൗഡനം. പത്തൊൻപതാം നൂറ്റാണ്ടിൽ വേദനസംഹാരിയായും മയക്കമരുന്നായും ഇത് സാധാരണയായി ഉപയോഗിച്ചിരുന്നു. പുരാതന നാഗരികതകൾ മുതലുള്ള വൈദ്യശാസ്ത്ര ഉപയോഗത്തിൻ്റെ ഒരു നീണ്ട ചരിത്രമുണ്ട് ലൗഡാനത്തിന്. ചുമ, വയറിളക്കം, ഉറക്കമില്ലായ്മ തുടങ്ങിയ രോഗങ്ങൾക്ക് ഇത് പലപ്പോഴും നിർദ്ദേശിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ലൗഡനം വളരെ ആസക്തിയുള്ളതാണ്, കൂടാതെ ശ്വാസകോശ സംബന്ധമായ വിഷാദവും കോമയും ഉൾപ്പെടെയുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും, ലോഡനം നൂറ്റാണ്ടുകളായി ഒരു ജനപ്രിയ മരുന്നായി തുടർന്നു. ഇന്ന്, ആധുനിക വൈദ്യശാസ്ത്രത്തിൽ ലോഡനം വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. മൊത്തത്തിൽ, ലോഡാനത്തിന് സങ്കീർണ്ണമായ ഒരു ചരിത്രമുണ്ട്, കൂടാതെ ആധുനിക ഫാർമക്കോളജിയുടെ വികസനത്തിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്.)
മാത്രമല്ല അക്കാലത്ത് നിയമാനുസൃതമായിരുന്ന കൊക്കെയ്നും രാജ്ഞി സുലഭമായി ഉപയോഗിച്ചിരുന്നു. അതായിരുന്നു അവരുടെ ആത്മശ്വാസത്തിന്റെ ഇന്ധനം. ആർത്തവ അസ്വസ്ഥതകൾ ലഘൂകരിക്കാൻ ഡോകർമാർ രാജ്ഞിക്ക് കഞ്ചാവ് നിർദ്ദേശിച്ചിരുന്നു. പ്രസവ സമയത്ത് രാജ്ഞി ക്ലോറോഫോം ഉപയോഗിച്ചതായും കെല്ലി വിവരിക്കുന്നു.കൊക്കെയ്ൻ ച്യൂയിംഗ് ഗം, വൈൻ എന്നിവയായിരുന്നു അവരുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ. പ്രതിമാസ ആർത്തവ ലക്ഷണങ്ങൾ ഒഴിവാക്കാൻ അവർ ദ്രാവക രൂപത്തിലുള്ള കഞ്ചാവ് ആണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ വിക്ടോറിയയുടെ മയക്കുമരുന്ന് ഉപയോഗം വ്യക്തിപരമായ ആസ്വാദനത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല. അത് ഭൂഖണ്ഡങ്ങളിലുടനീളം വ്യാപിച്ചുകിടന്നു. 1837ൽ രാജ്ഞി സിംഹാസനത്തിലേറിയപ്പോൾ അവർ നേരിട്ട ഒരു വലിയ പ്രശ്നം ബ്രിട്ടൻ, ചൈനീസ് ചായയെ ആശ്രയിക്കുന്നതായിരുന്നു. വലിയ തോതിലുള്ള തേയില ഇറക്കുമതി (tea import) ചെയ്ത് ബ്രിട്ടീഷ് (britain) വെള്ളി ശേഖരം മുഴുവൻ വറ്റി തുടങ്ങിയതോടെ അവർ അതിന് പരിഹാരം തേടി. കറുപ്പ് ആയിരുന്നു അതിനുള്ള ഉത്തരം. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഇന്ത്യയിൽ രാജ്ഞി കറുപ്പ് വൻതോതിൽ കൃഷി ചെയ്യുകയും ചൈനക്ക് വിൽക്കുകയും ചെയ്തു.
കറുപ്പിന് "അതിശയകരമായ ഉയർന്ന വില" നൽകാൻ ചൈനക്കാർ തയ്യാറായിരുന്നു. കറുപ്പിനോടുള്ള ചൈനയുടെ ആസക്തി ബ്രിട്ടീഷുകാര്‍ മനസിലാക്കി. അവര്‍ ഇന്ത്യന്‍ കറുപ്പിന്റെ വില വര്‍ദ്ധിപ്പിച്ചു.ഇതോടെ വ്യാപാരത്തിന്റെ ഗതി മാറിമറിഞ്ഞു. ചായക്കായി ബ്രിട്ടീഷുകാർ ചെലവഴിച്ച മുഴുവൻ വെള്ളിയും അതിലേറെയും തിരികെ നൽകാൻ ചൈന നിർബന്ധിതരായി. അങ്ങനെ വ്യാപാര കമ്മിയിൽ നിന്ന് കര കയറാൻ ബ്രിട്ടനായി. താമസിയാതെ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാർഷിക വരുമാനത്തിന്റെ നെടുംതൂണായി കറുപ്പ് മാറി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാർഷിക വരുമാനത്തിന്റെ 15% മുതൽ 20% വരെ കറുപ്പ് വിൽപ്പനയിൽ നിന്നുള്ള വരുമാനമായിരുന്നു.
പക്ഷേ കാര്യങ്ങൾ മറിച്ചായിരുന്നു. ചൈനയിലെ ഉന്നത ഉദ്യോഗസ്ഥനായ ലിൻ സെക്സു കറുപ്പ് വ്യാപാരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.. ചായക്കും സിൽക്കിനും പകരമായി ബ്രിട്ടന്റെ വിഷമരുന്നുകളുടെ കയറ്റുമതി അവസാനിപ്പിക്കണമെന്ന് വിക്ടോറിയ രാജ്ഞിയോട് ആവശ്യപ്പെട്ടു. രാജ്ഞി ഇത് ചെവിക്കൊണ്ടില്ല. 1839ൽ ദക്ഷിണ ചൈനാ കടലിൽ ലിൻ 2.5 ദശലക്ഷം പൗണ്ട് ബ്രിട്ടീഷ് കറുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഇത് ചൈനക്കെതിരെ തിരിയാൻ വിക്ടോറിയയെ പ്രേരിപ്പിച്ചു.
പിന്നാലെ വിക്ടോറിയ ചൈനയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതാണ് പിന്നീട് ഒന്നാം കറുപ്പ് യുദ്ധം എന്ന് അറിയപ്പെട്ടത്.1839 ലെ ഒന്നാം കറുപ്പ് യുദ്ധം എന്നു പിന്നീട് അറിയപ്പെട്ടത്. യുദ്ധത്തില്‍ ബ്രീട്ടന് വിജയിച്ചു. യുദ്ധം തോറ്റ ചൈനയ്ക്ക് ഹോങ്കോംഗ്, ബ്രിട്ടന് കൈമാറേണ്ടി വന്നു. ഒപ്പം കറുപ്പ് വ്യാപാരത്തിനായി നിരവധി തുറമുഖങ്ങളും തുറക്കേണ്ടിവന്നു. അതേസമയം പണത്തിന്റെ മുകളിലുള്ള അധികാരം ഉപയോഗിച്ച് വിക്ടോറിയ എക്കാലത്തെയും ഏറ്റവും വിജയകരമായ മയക്കുമരുന്ന് രാജ്ഞിയായെന്നും കെല്ലി എഴുതുന്നു
Queen Victoria
വിക്ടോറിയ രാജ്ഞി (1819-1901) ഗ്രേറ്റ് ബ്രിട്ടൻ്റെയും അയർലണ്ടിൻ്റെയും രാജ്ഞിയായിരുന്നു, 1876 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടെയും രാജ്ഞിയായി. അവരുടെ ഭരണകാലം വിക്ടോറിയൻ യുഗം എന്ന് അറിയപ്പെടുന്നു. യൂറോപ്പിലെ പല രാജകുടുംബങ്ങളുമായും ബന്ധമുണ്ടായിരുന്നതിനാൽ അവരെ "യൂറോപ്പിലെ മുത്തശ്ശി" എന്നും വിളിച്ചിരുന്നു.
വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായി വളർന്നു.അവരുടെ കുടുംബബന്ധങ്ങൾ കാരണം യൂറോപ്പിലെ പല രാജകുടുംബങ്ങൾക്കും അവർ ഒരു "മുത്തശ്ശി"യായിരുന്നു. ഇതാണ് യൂറോപ്പിലെ മുത്തശ്ശി എന്ന് വിളിപ്പേര് വരാൻ കാരണം.1837 മുതൽ 1901ൽ മരിക്കുന്നതുവരെ അവർ ഭരണം നടത്തി.
