ന്യൂയോർക്ക് സിറ്റി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി (Zohran Mamdani). ആദ്യമായാണ് മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ഒരാൾ ന്യൂയോർക്ക് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് വിജയിക്കുന്നത് (New York first Muslim mayor). നൂറു വർഷത്തിനിടെ ന്യൂയോർക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് 34കാരനായ മംദാനി.
സിറ്റി തെരഞ്ഞെടുപ്പിൽ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്ന മംദാനി ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്ന ആൻഡ്രൂ ക്യൂമോയെയാണ് പരാജയപ്പെടുത്തിയത്. 20 ലക്ഷത്തോളം പേരാണ് ഇത്തവണ മേയർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 1969 നു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് കൂടിയാണിത്.
ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് മീര നായരുടേയും ഉഗാണ്ടൻ അക്കാദമീഷ്യൻ മഹമൂദ് മംദാനിയുടേയും മകനാണ് സൊഹ്റാൻ മംദാനി.മേയർ തെരഞ്ഞെടുപ്പിൻ്റെ തുടക്കത്തിൽ തന്നെ മംദാനിക്ക് വിജയ സാധ്യത പ്രഖ്യാപിച്ചിരുന്നു.
ചരിത്രം സൃഷ്ടിച്ച് സിറ്റി മേയറായി വിജയിച്ചിരിക്കുകയാണ് ട്രംപിൻ്റെ 'കമ്യൂണിസ്റ്റ് മംദാനി'. സൊഹ്റാൻ മംദാനിയെ നിരന്തരം തീവ്ര കമ്യൂണിസ്റ്റ് എന്ന് പരിഹസിക്കുന്ന ട്രംപിന് കനത്ത പ്രഹരമാണ് .'കമ്യൂണിസ്റ്റ് മംദാനി'. ട്രംപിൻ്റെ വിമർശന ശരങ്ങളിലെ പ്രധാനവാക്ക് അതായിരുന്നു. ഒടുവിൽ യുഎസിലെ ട്രംപ് ഭരണകൂടത്തെ വിമർശിക്കാൻ ഒരു മടിയും കാണിക്കാത്ത ആ ചെറുപ്പക്കാരനെ തന്നെ ന്യൂയോർക്ക് തങ്ങളുടെ സിറ്റി മേയറായി തെരഞ്ഞെടുത്തിരിക്കുന്നു.
ഇസ്രയേലിനെ പിന്തുണയ്ക്കുന്ന, ലൈംഗികാരോപണം നേരിടുന്ന മുൻ ഗവർണർ ആൻഡ്രൂ ക്യുമോയെയാണ് ട്രംപും ഇലോൺ മസ്കും പിന്തുണച്ചത്. ഈ കമ്യൂണിസ്റ്റുകാരൻ മേയറായാൽ ന്യൂയോർക്ക് നഗരത്തിൻ്റേത് ദുരന്തമാകുമെന്നും ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും തെരഞ്ഞെടുപ്പിന് തലേന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും മംദാനിയെ ജനം തെരഞ്ഞെടുത്തു. അഴിമതി ആരോപണത്തിൽ വലഞ്ഞ നിലവിലെ മേയർ എറിക് ആഡംസ് സെപ്റ്റംബറിൽ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.
ന്യൂയോർക്കിൽ ചരിത്രം കുറിച്ച് സൊഹ്റാൻ മംദാനി. കമ്യൂണിസ്റ്റ് ഭ്രാന്തൻ എന്ന് ട്രംപ് വിശേഷിപ്പിച്ച മംദാനിയെ എന്ന് തൊട്ടാണ് മലയാളികളും കേരളവും ശ്രദ്ധിച്ചു തുടങ്ങിയത് ? 21-ാം വയസ്സിൽ തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറായി ആര്യ രാജേന്ദ്രൻ തെരഞ്ഞടുക്കപ്പെട്ടപ്പോൾ. അന്ന് എക്സിൽ മംദാനി കുറിച്ചു: ‘ഇങ്ങനെയുള്ള മേയറെയാണ് ന്യൂയോർക്കിന് ആവശ്യം’. ആ ആവശ്യം ഇപ്പോൾ യാഥാർത്ഥ്യമാക്കപ്പെട്ടിരിക്കുകയാണ്.
ആഗോള ഫൈനാൻസ് മൂലധനത്തിന്റെ ആസ്ഥാനനഗരമായ ന്യൂയോർക്കിൽ, സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ സൊഹ്റാൻ മംദാനി 50.5% വോട്ട് നേടിയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സയണിസ്റ്റ് വിരുദ്ധനും കടുത്ത വംശീയ ഫാസിസ്റ്റ് വിരോധിയുമായ സൊഹ്റാൻ മാംദാനിയാണ് 1892 മുതലുള്ള ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ മേയറായ ഏറ്റവും പ്രായം കുറഞ്ഞ മേയറും. മുപ്പത്തിനാലുകാരനായ ആഫ്രോ ഇന്ത്യൻ വംശജനായ മംദാനി,
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയുടെ ആദ്യ പ്രസംഗം. ഈ വിജയത്തിലൂടെ, നഗരം “പഴയതിൽ നിന്ന് പുതിയതിലേക്ക് ചുവടുവെച്ചു” എന്ന് അദ്ദേഹം പറഞ്ഞു. തന്റെ വിജയം ഒരു “രാഷ്ട്രീയ കുടുംബവാഴ്ചയെ” തകർത്തെറിഞ്ഞതായി അദ്ദേഹം പ്രഖ്യാപിച്ചു.
“സുഹൃത്തുക്കളേ, നമ്മൾ ഒരു രാഷ്ട്രീയ കുടുംബവാഴ്ചയെ തകർത്തെറിഞ്ഞിരിക്കുന്നു. ആൻഡ്രൂ ക്യൂമോയ്ക്ക് സ്വകാര്യ ജീവിതത്തിൽ എല്ലാ ആശംസകളും നേരുന്നു. എന്നാൽ, പലരെയും ഉപേക്ഷിക്കുകയും കുറച്ചുപേർക്ക് മാത്രം ഉത്തരം നൽകുകയും ചെയ്യുന്ന ഒരു രാഷ്ട്രീയത്തിന് നാം ഇന്ന് അന്ത്യം കുറിക്കുകയാണ്. ന്യൂയോർക്ക്, ഇന്ന് രാത്രി നിങ്ങൾ അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു,” അദ്ദേഹം പ്രഖ്യാപിച്ചു
അസാധ്യമായത് സാധ്യമാക്കാൻ ന്യൂയോർക്കുകാർ സ്വയം പ്രതീക്ഷ നൽകാൻ അനുവദിച്ചതിനാലാണ് തങ്ങൾ വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇനി രാഷ്ട്രീയം “നമ്മളോട് ചെയ്യുന്ന ഒന്നല്ല, അത് നമ്മൾ ചെയ്യുന്ന ഒന്നാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന്, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് മാംദാനി തന്റെ വിജയത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു: “ചരിത്രത്തിൽ അപൂർവമായി ഒരു നിമിഷം വരുന്നു, അപ്പോൾ നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്ക് ചുവടുവെക്കുന്നു, ഒരു യുഗം അവസാനിക്കുകയും ദീർഘകാലമായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് പ്രകടിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇന്ന് രാത്രി, നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്ക് ചുവടുവെച്ചിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
